T20 World Cup 2021: 'രോഹിത് ശര്‍മ നിസ്സഹായനായിപ്പോയി', ഷഹീന്റെ പന്ത് മനസിലാക്കാനായില്ല- ദാസ്ഗുപ്ത
ദുബായ്: ടി20 ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി പാകിസ്താന് മുന്നില്‍ ഇന്ത്യ കീഴടങ്ങിയിരിക്കുന്നു. ഇതുവരെയുള്ള ലോകകപ്പിന്റെ ചരിത്രത്തില്‍ പാകിസ്താനോട് തലകുനിക്കാത്ത ഇന്ത്യ 10 വിക്കറ്റിനാണ് ഇത്തവണ തോല്‍വിയേറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 13 പന്ത് ബാക്കിനിര്‍ത്തിയാണ് വിജയം നേടിയത്. പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ബൗളിങ്ങാണ് ഇന്ത്യയെ തകര്‍ത്തത്.

നേരിട്ട ആദ്യ പന്തില്‍ രോഹിത് ശര്‍മയെ എല്‍ബിയില്‍ കുരുക്കിയ ഷഹീന്‍ കെല്‍ എല്‍ രാഹുലിന്റെ കുറ്റി തെറിപ്പിച്ചു. അവസാന ഓവറുകളിലെ റണ്ണൊഴുക്ക് തടഞ്ഞ് വിരാട് കോലിയുടെ വിക്കറ്റും ഷഹീന്‍ നേടി. രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടപ്പെടുത്തിയതാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് പറയാം. രോഹിത് പ്രതീക്ഷിച്ചതിലും വേഗം പന്തിനുണ്ടായിരുന്നു. ഓഫ് സ്റ്റംപിലേക്ക് കയറി കളിച്ച രോഹിത്തിന് പന്തിന്റെ സ്വിങ്ങും മനസിലാക്കാനായില്ല. ഇപ്പോഴിതാ ഷഹീന്റെ പന്തില്‍ രോഹിത് നിസ്സഹായനായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപത്.
Also Read: രോഹിത്തിന് പകരം ഇഷാന്‍ വേണമെന്ന് തോന്നിയോ? പാക് മാധ്യമപ്രവര്‍ത്തകന് കോലിയുടെ മറുപടി

'ആദ്യം തന്നെ പറയട്ടെ,ഷഹീന്‍ ഷാ അഫ്രീദിയുടെ സ്‌പെല്‍ അവിശ്വസിനീയമായിരുന്നു. രണ്ട് പന്തും സ്റ്റംപിനെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. രോഹിത് ശര്‍മക്കെതിരേ സ്റ്റംപിന് നേരെ യോര്‍ക്കറാണെറിഞ്ഞത്. അത്തരമൊരു പന്തിനെ ആദ്യ പന്തില്‍ നേരിടുകയെന്നത് പ്രയാസമാണ്. ഇതില്‍ക്കൂടുതലൊന്നും ചെയ്യാനാവില്ല. കെ എല്‍ രാഹുലിന്റെ വിക്കറ്റ് പോയ പന്ത് നോക്കുക. പന്ത് സ്റ്റംപിലേക്ക് അതിവേഗത്തിലാണെത്തിയത്. രണ്ട് പന്തും മികച്ചതായിരുന്നു. മൂന്ന് വിക്കറ്റ് തുടക്കത്തിലേ നഷ്ടമായാല്‍ മത്സരത്തിലേക്ക് തിരികെയെത്തുക പ്രയാസമാണ്'-ദാസ്ഗുപത് പറഞ്ഞു.
Also Read: T20 World Cup: ഹിറ്റ്മാന്‍ മാത്രമല്ല ഡെക്ക്മാനും! നാണക്കേടിന്റെ റെക്കോര്‍ഡ് മെച്ചപ്പെടുത്തി രോഹിത്

ഇന്ത്യ പ്രതീക്ഷിച്ച അപകടം തന്നെയാണ് സംഭവിച്ചത്. ഷഹീന്റെ പന്തുകളെ കരുതിയിറങ്ങിയ ഇന്ത്യക്ക് പക്ഷെ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. രോഹിത്,രാഹുല്‍ എന്നീ ലോകോത്തര താരങ്ങള്‍ പുറത്തായതോടെ തന്നെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. പവര്‍പ്ലേ അവസാനിക്കുന്നതിന് മുമ്പ് തന്നെ സൂര്യകുമാറിനെയും നഷ്ടമായതോടെ ഇന്ത്യയുടെ തകര്‍ച്ച കുറിക്കപ്പെട്ടിരുന്നു. വിരാട് കോലിയുടെ (57) അര്‍ധ സെഞ്ച്വറി പ്രകടനവും റിഷഭ് പന്തിന്റെ 39 റണ്‍സ് പ്രകടനവും ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ഇതിലും വലിയ തകര്‍ച്ച നേരിടേണ്ടി വരുമായിരുന്നു.
Also Read: T20 World Cup 2021: അഫ്ഗാനിസ്ഥാന്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ, സാധ്യതാ ഇലവനും കണക്കുകളുമിതാ

ഷഹീന്റെ പന്തിനെ മനസിലാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായില്ല. പിച്ചില്‍ നല്ല സ്വിങ്ങുള്ളതിനാല്‍ ടൈമിങ് കണ്ടെത്തുക പ്രയാസമായിരുന്നു. രോഹിത്,രാഹുല്‍,സൂര്യകുമാര്‍ എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായതില്‍ ഇവരുടെ പിഴവുമുണ്ട്. സ്വിങ് ചെയ്ത പന്തുകളില്‍ ബാക് ഫൂട്ടില്‍ കളിച്ചാണ് മൂന്ന് പേരും പുറത്തായത്. എന്നാല്‍ സാഹചര്യത്തെ കൃത്യമായി മനസിലാക്കിയ കോലി ഫ്രണ്ട് ഫൂട്ടിലാണ് ഏറെയും കളിച്ചത്. ഷഹീനെ സിക്‌സര്‍ പറത്തിയ ഷോട്ട് അതിന് ഉദാഹരണമാണ്.
Also Read: T20 world cup 2021: പോക്കറ്റ് ഡയനാമൈറ്റ് വേണ്ട, പന്തെറിയാന്‍ അവനും ആവശ്യമില്ല: ആര്‍പി സിംഗ്

ഇപ്പോഴും ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ദാസ്ഗുപത് പറഞ്ഞു. 'ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ കാണാന്‍ സാധിക്കുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഈ സാഹചര്യത്തില്‍ തിളങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച രണ്ട് ടീമുകളാണ് ഇന്ത്യയും പാകിസ്താനും. ഇന്ത്യ തീര്‍ച്ചയായും ശക്തമായി തിരിച്ചെത്തും.അതുറപ്പാണ്. ഫൈനല്‍ കളിക്കുന്ന ടീമുകളിലൊന്ന് പാകിസ്താനായിരിക്കും'-ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.
Also Read: T20 World Cup 2021: ഇന്ത്യക്ക് ആ പിഴവ് സംഭിച്ചാല്‍ പാകിസ്താന് തോല്‍പ്പിക്കാനാവും- കപില്‍ ദേവ്

പാകിസ്താന്‍ യുഎഇയില്‍ തുടര്‍ച്ചയായി ജയിക്കുന്ന 12ാമത്തെ ടി20 മത്സരമായിരുന്നു ഇന്ത്യക്കെതിരായത്. ഇതില്‍ ഏഴിലും ജയിച്ചത് ദുബായിലാണ്. അവിടെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് വലിയ അനുഭവസമ്പത്ത് പാകിസ്താനുണ്ട്. ഇതിനെ മുതലാക്കി തന്നെയാണ് അവര്‍ കളിക്കുന്നത്. ഇത് പാകിസ്താന് നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല. ഇന്ത്യക്കെതിരായ ജയം പാകിസ്താന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. ഇത്തവണ ഫൈനലില്‍ പ്രവേശിക്കാന്‍ ഏറ്റവും സാധ്യതയും യോഗ്യതയുമുള്ള ടീം പാകിസ്താന്‍ തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications