For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യക്ക് ആ പിഴവ് സംഭിച്ചാല്‍ പാകിസ്താന് തോല്‍പ്പിക്കാനാവും- കപില്‍ ദേവ്

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം. ഇതുവരെ പാകിസ്താന് മുന്നില്‍ ലോകകപ്പില്‍ തലകുനിക്കാത്ത ടീമെന്ന ചരിത്രത്തില്‍ വിശ്വസിച്ച് ഇന്ത്യയിറങ്ങുമ്പോള്‍ ചരിത്രം തിരുത്താനുള്ള സന്നാഹവുമായാണ് പാകിസ്താന്റെ വരവ്. രണ്ട് ടീമിനൊപ്പവും പ്രതിഭാശാലികളായ താരങ്ങളുടെ നീണ്ടനിരയുണ്ട്. യുഎഇയില്‍ അനുഭവസമ്പത്തും രണ്ട് ടീമിനുമുണ്ട്. അതിനാല്‍ ആര് ജയിക്കുമെന്നത് കണ്ടറിയണം.

1

പ്രമുഖരെല്ലാം തങ്ങളുടേതായ പ്രവചനങ്ങള്‍ ഇതിനോടകം വ്യക്തമാക്കികഴിഞ്ഞു. കണക്കുകളും ചരിത്രവും ഇന്ത്യക്കനുകൂലമായതിനാല്‍ പ്രവചനങ്ങളില്‍ ഭൂരിപക്ഷവും ഇന്ത്യക്കനുകൂലമാണ്. എന്നാല്‍ ഇത്തവണ പാകിസ്താനെ കീഴടക്കുക ഇന്ത്യക്ക് എളുപ്പമാവില്ല. യുഎഇയിലെ സാഹചര്യം തന്നെയാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇപ്പോഴിതാ വേണമെങ്കില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്.

Also Read: T20 World Cup 2021: 'അവന്‍ തിളങ്ങിയാല്‍ പാകിസ്താന്‍ ചാരമാവും', ഇന്ത്യയുടെ നിര്‍ണ്ണായകതാരമാരെന്ന് സെവാഗ്

2

'കളത്തിലേക്കിറങ്ങിയാല്‍ മുന്‍ കണക്കുകള്‍ക്ക് വലിയ പ്രാധാന്യമില്ല. ഏത് ടീമിനാണ് മുന്‍തൂക്കമെന്നൊന്നും വലിയ കാര്യമല്ല. രണ്ട് ടീമും സമ്മര്‍ദ്ദത്തിലാവും ഉണ്ടാവുക. ഏത് ടീമാവും സമ്മര്‍ദ്ദത്തെ നന്നായി അതിജീവിക്കുകയെന്നത് കാണാനായാണ് കാത്തിരിക്കുന്നത്. ഇപ്പോഴും ഞാന്‍ പറയുന്നു ലോകകപ്പിലെ അപകടകാരികളുടെ നിരയാണ് പാകിസ്താന്‍. തങ്ങളുടേതായ ദിവസം ആരെയും തോല്‍പ്പിക്കാന്‍ പാകിസ്താനാവും'-കപില്‍ ദേവ് എബിപി ന്യൂസിനോട് സംസാരിക്കവെ പറഞ്ഞു.

Also Read: T20 World Cup 2021: ഇന്ത്യയുടെ ആറാം ബൗളര്‍ കോലി, ഏതൊക്കെ ഓവര്‍ എറിയണം? നിര്‍ദേശിച്ച് ദാസ്ഗുപ്ത

3

ഇത്തവണ മികച്ച താരങ്ങള്‍ പാകിസ്താനൊപ്പമുണ്ട്. നായകന്‍ ബാബര്‍ അസാം വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ഷുഹൈബ് മാലിക്ക്,മുഹമ്മദ് ഹഫീസ് എന്നീ സീനിയര്‍ താരങ്ങളും ഫഖര്‍ സമാനും മാച്ച് വിന്നര്‍മാരായ താരങ്ങളാണ്. ഷഹിന്‍ ഷാ അഫ്രീദി,ഹസന്‍ അലി തുടങ്ങിയ പേസ് നിരയും ഇമാദ് വാസിമിനൊപ്പോലെയുള്ള സ്പിന്‍ ഓള്‍റൗണ്ടര്‍മാരും പാകിസ്താനൊപ്പമുണ്ട്.

Also Read: T20 World Cup 2021: ശ്രീലങ്ക X ബംഗ്ലാദേശ്, സിംഹള വീര്യത്തെ വീഴ്ത്താന്‍ ബംഗ്ലാ കടുവകള്‍

4

പാകിസ്താന്‍ തങ്ങളുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചിരുന്നത് യുഎഇയായിരുന്നു. പ്രധാനമായും ദുബായിലാണ് പാകിസ്താന്‍ കൂടുതല്‍ മത്സരം കളിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തിന് വേദി ദുബായിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയെക്കാള്‍ നന്നായി സാഹചര്യത്തെ മനസിലാക്കാനും വേഗത്തില്‍ പൊരുത്തപ്പെടാനും പാകിസ്താന് സാധിച്ചേക്കും. ഐപിഎല്ലിലൂടെയാണ് യുഎഇയിലെ സാഹചര്യം ഇന്ത്യക്ക് അറിയാവുന്നത്. എന്നാല്‍ ഐപിഎല്ലിലെ പിച്ചിന്റെ സാഹചര്യമായിരിക്കില്ല അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുണ്ടാവുക. ഇത് ഇന്ത്യക്ക് വെല്ലുവിളിയാവും.

Also Read: T20 world cup 2021: കോലി ഒരിക്കല്‍ ചൂടറിഞ്ഞു, പാകിസ്താനോട് ജയിക്കാന്‍ ഒറ്റ വഴി, പാളിയാല്‍ തോല്‍വി

5

പാകിസ്താന്റെ വിജയ സാധ്യതകളും കപില്‍ ദേവ് ചൂണ്ടിക്കാട്ടി. 'രണ്ട് ടീമുകളും മത്സരം കളിച്ചിട്ട് ഏറെ നാളുകളായി. അതിനാല്‍ പരസ്പരം നേരിട്ടുള്ള പരിചയക്കുറവ് രണ്ട് ടീമുകള്‍ക്കുമുണ്ടാവും. ടീം നോക്കുമ്പോള്‍ ഇന്ത്യക്കാണ് ശക്തി. എന്നാല്‍ പാകിസ്താന്‍ നിരയില്‍ ശക്തി പ്രവചിക്കാന്‍ സാധിക്കാത്ത താരങ്ങളാണുള്ളത്. ഇത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നാണ് കരുതുന്നത്. സമ്മര്‍ദ്ദത്തിനിടയിലും മികച്ച പ്രകടനം നടത്തുകയെന്നത് മാത്രമാണ് ചെയ്യാനുള്ളത്. ഇന്ത്യക്ക് സമ്മര്‍ദ്ദത്തെ അതിജീവിക്കാനായില്ലെങ്കില്‍ പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാനാവും'-കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2021: ബാബര്‍ ആസമിനെ എങ്ങനെ കുടുക്കാം? കൃത്യമായി പദ്ധതിയുണ്ട്, ഉപദേശിച്ച് ആകാശ് ചോപ്ര

6

രണ്ട് രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായഭിന്നതും രാഷ്ട്രീയവും കളിക്കളത്തിലേക്കുമെത്തുമെന്നതാണ് ഇന്ത്യ-പാക് മത്സരങ്ങളുടെ വീറും വാശിയും ഉയര്‍ത്തുന്നത്. ആരാധകരും ഇതേ ആവേശത്തോടെ ആര്‍ത്തുവിളിക്കുമ്പോള്‍ താരങ്ങള്‍ വലിയ സമ്മര്‍ദ്ദത്തിലായിരിക്കുമെന്നുറപ്പ്. എന്നാല്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാത്ത പാക് നിരയ്ക്കാവും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവുക. എന്നാല്‍ അതിനെ മറികടക്കാനുള്ള താരമികവ് പാക് നിരക്കുണ്ട്.

Also Read: T20 World Cup 2021: ഇന്ത്യ X പാകിസ്താന്‍, ആര് ജയിക്കും? കാത്തിരിക്കുന്ന റെക്കോഡുകള്‍ അറിയാം

7

ഇന്ത്യയുടെ താരനിരയും അതിശക്തം. വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹഹുല്‍,റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ എന്നിങ്ങനെ നീളുന്നു ബാറ്റിങ് നിര. പേസ് ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,ഭുവനേശ്വര്‍ കുമാര്‍,ശര്‍ദുല്‍ ഠാക്കൂര്‍ തുടങ്ങിയവരും സ്പിന്‍ നിരയില്‍ ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ എന്നിവരും ചേരുമ്പോള്‍ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Sunday, October 24, 2021, 17:18 [IST]
Other articles published on Oct 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+