T20 World Cup 2021: ശ്രീലങ്ക X ബംഗ്ലാദേശ്, സിംഹള വീര്യത്തെ വീഴ്ത്താന്‍ ബംഗ്ലാ കടുവകള്‍
ഷാര്‍ജ: ടി20 ലോകകപ്പിലെ നാളെ (24-10-2021) നടക്കുന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശും ശ്രീലങ്കയും നേര്‍ക്കുനേര്‍. ഗ്രൂപ്പ് ഒന്നില്‍ നടക്കുന്ന പോരാട്ടം ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് ഷാര്‍ജയിലാണ് നടക്കുന്നത്. രണ്ട് ടീമുകളും ഇത്തവണ യോഗ്യതാ മത്സരം കളിച്ചാണ് ലോകകപ്പിലേക്കെത്തുന്നത്. രണ്ട് ടീമും കറുത്ത കുതിരകളാണ്. 2014ലെ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് ഇത്തവണ സൂപ്പര്‍ താരങ്ങളുടെ അഭാവമുണ്ട്. സൂപ്പര്‍ താരങ്ങളുടെ അഭാവമുള്ള ശ്രീലങ്ക എന്ത് അത്ഭുതമാവും ലോകകപ്പില്‍ കാട്ടുകയെന്നത് കണ്ടറിയണം.
ബംഗ്ലാദേശ് ഐസിസി ടൂര്‍ണമെന്റിലെ അട്ടിമറിമികവ് ആവര്‍ത്തിച്ചാല്‍ പല പ്രമുഖര്‍ക്കും ചങ്കിടിക്കും. സന്നാഹ മത്സരത്തില്‍ വിറച്ചാണ് ബംഗ്ലാദേശ് യോഗ്യത നേടിയെടുത്തത്. തമീം ഇക്ബാലിന്റെ അഭാവം ബംഗ്ലാദേശ് നിരയിലുണ്ടെങ്കിലും ഷക്കീബ് അല്‍ ഹസനെപ്പോലെയുള്ള ചാമ്പ്യന്‍ താരങ്ങള്‍ ഇത്തവണയും ബംഗ്ലാദേശിനൊപ്പമുണ്ട്.

നേര്‍ക്കുനേര്‍ കണക്ക്
ഇതുവരെ 11 തവണയാണ് രണ്ട് ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഏഴ് തവണയും ജയം ശ്രീലങ്ക നേടിയപ്പോള്‍ നാല് തവണയാണ് ബംഗ്ലാദേശ് ജയിച്ചത്. ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഒരു കാലത്ത് ലോക ക്രിക്കറ്റിനെ വിറപ്പിച്ചിരുന്ന ശ്രീലങ്കന്‍ നിരയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. മാച്ച് വിന്നര്‍മാരെന്ന് വിശ്വാസത്തോടെ വിളിക്കാന്‍ കഴിയുന്ന താരങ്ങള്‍ ശ്രീലങ്കയ്ക്കില്ലെന്ന് തന്നെ പറയാം. യുഎഇയില്‍ കളിച്ച് വലിയ പരിചയസമ്പത്തില്ലാത്തതും ടീമിന് തിരിച്ചടിയായേക്കും.
Also Read: T20 World Cup 2021: 'ഇത്തവണ കോലിക്ക് വേണ്ടിയാവും ഇന്ത്യ കളിക്കുക'- മുന്‍ പാക് നായകന്‍ യൂനിസ് ഖാന്‍

പ്രതീക്ഷയോടെ ശ്രീലങ്ക
ശ്രീലങ്കന്‍ നിരയില്‍ പരിചയസമ്പന്നരെന്ന് വിളിക്കാന്‍ കഴിയുന്ന താരങ്ങള്‍ കുറവാണ്. കുശാല്‍ പെരേരയില്‍ ടീം വലിയ പ്രതീക്ഷവെക്കുന്നു. സീനിയര്‍ താരമെന്ന നിലയിലും വമ്പനടിക്കാരനെന്ന നിലയിലും കുശാല്‍ ടീമിന്റെ നിര്‍ണ്ണായക ഘടകമാണ്. ഓപ്പണിങ്ങില്‍ താരത്തിന്റെ പ്രകടനം ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായകമാവും. കുശാല്‍ പെരേര പെട്ടെന്ന് പുറത്തായാല്‍ ടീം സമ്മര്‍ദ്ദത്തിലാവാന്‍ സാധ്യത കൂടുതല്‍..

അവിഷ്‌ക ഫെര്‍ണാണ്ടോ,നായകന്‍ ദസുന്‍ ഷണക എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. സ്പിന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരങ്കയാണ് ടീമിലെ എടുത്തുപറയേണ്ട താരം. സ്പിന്നറെന്ന നിലയില്‍ ഗംഭീര പ്രകടനം നടത്താന്‍ കെല്‍പ്പുള്ള അദ്ദേഹം ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. സന്നാഹ മത്സരത്തിലൂടെ തന്റെ മികവ് അദ്ദേഹം കാട്ടിയിട്ടുണ്ട്. ഇന്ത്യക്കെതിരേ ടി20 പരമ്പര നേടിയതാണ് സമീപകാലത്തായി ശ്രീലങ്കയുടെ പ്രധാന നേട്ടം. എന്നാല്‍ സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യയെയാണ് ശ്രീലങ്ക തോല്‍പ്പിച്ചത്.
Also Read: T20 World Cup 2021: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം, ഇന്ന് നമീബിയയുടെ ഹീറോ, ഡേവിഡ് വീസാണ് താരം

ബംഗ്ലാദേശിനെ എഴുതിത്തള്ളരുത്
സന്നാഹത്തില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും എഴുതിത്തള്ളാവുന്ന നിരയല്ല ബംഗ്ലാദേശിന്റേത്. തങ്ങളുടേതായ ദിനം ഏത് കൊമ്പന്മാരെയും വീഴ്ത്താനുള്ള താരമികവ് ബംഗ്ലാദേശിനുണ്ട്. ലിന്റന്‍ ദാസ്,മുഹമ്മദ് നയീം,മെഹദി ഹസന്‍,ഷക്കീബ് അല്‍ഹസന്‍,മുഷ്ഫിഖര്‍ റഹിം,മഹമ്മൂദുല്ല തുടങ്ങിയ മികച്ച താരങ്ങള്‍ ബംഗ്ലാദേശിന്റെ ബാറ്റിങ് നിരയിലുണ്ട്. ബൗളിങ് നിരയും ശക്തം. മുസ്തഫിസുര്‍ റഹ്മാന്‍ യുഎഇയില്‍ ഐപിഎല്‍ കളിച്ചാണ് ലോകകപ്പിനിറങ്ങുന്നത്. മുഹമ്മദ് സെയ്ഫുദ്ദീന്‍,ടസ്‌കിന്‍ അഹ്മദ് എന്നിവരും ബൗളിങ്ങില്‍ കരുത്ത് പകരും.
Also Read: T20 World Cup 2021: അവന്‍ കുട്ടിയാണ്, ബുംറയുമായി ഷഹിനെ താരതമ്യം ചെയ്യരുത്- മുഹമ്മദ് അമീര്‍

നിര്‍ണ്ണായകമാവുക ഷക്കീബ് അല്‍ ഹസന്‍ തന്നെയാവും. പരിചയസമ്പന്നായ ഷക്കീബ് 2019ലെ ഏകദിന ലോകകപ്പില്‍ ഓള്‍റൗണ്ട് മികവ് കാട്ടിയിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയും അദ്ദേഹം കളിച്ചിരുന്നു. ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെ യുഎഇ പിച്ചില്‍ അനുഭവസമ്പത്തുള്ള ഷക്കീബ് അവസരത്തിനൊത്ത് ഉയരേണ്ടത് ബംഗ്ലാദേശിന് നിര്‍ണ്ണായകമാവും.
Also Read: അവന്‍ അടി തുടങ്ങിയാല്‍ നില്‍ക്കില്ല, കളി മാറ്റും; ഇന്ത്യയുടെ താരം കോലിയോ രോഹിത്തോ അല്ലെന്ന് അക്രം

സാധ്യതാ 11
ബംഗ്ലാദേശ്-മുഹമ്മദ് നയീം, ലിന്റന്‍ ദാസ്, മെഹദി ഹസന്‍, ഷക്കീബ് അല്‍ ഹസന്‍, നൂറുല്‍ ഹസന്‍, ആഫിഫ് ഹൊസൈന്‍, മഹമ്മൂദുല്ല, മുഷ്ഫിഖര്‍ റഹിം, മുഹമ്മദ് സെയ്ഫുദ്ദീന്‍, ടസ്‌കിന്‍ അഹ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.
ശ്രീലങ്ക-പതും നിസന്‍ക, കുശാല്‍ പെരേര, ചരിത് അസലന്‍ക, അവിഷ്‌ക ഫെര്‍ണാണ്ടോ, ബനുക രജപക്‌സെ, ദസുന്‍ ഷണക, വനിഡു ഹസരങ്ക, ചമിക കരുണരത്‌ന, ദുഷ്മന്ത ചമീര, മഹേഷ് തീഷ്ണ, ലഹിരു കുമാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications