T20 World Cup 2021: 'ഇത്തവണ കോലിക്ക് വേണ്ടിയാവും ഇന്ത്യ കളിക്കുക'- മുന്‍ പാക് നായകന്‍ യൂനിസ് ഖാന്‍
കറാച്ചി: ടി20 ലോകകപ്പിലെ ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം നാളെ. ചിരവൈരി പോരാട്ടത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാത്ത ടീമെന്ന ചീത്തപ്പേര് തിരിത്താനുറച്ചാണ് ഇത്തവണ പാകിസ്താന്റെ വരവ്. രണ്ട് ടീമിനൊപ്പവും മികച്ച താരനിരയുണ്ട്. യുഎഇയില്‍ കളിച്ചുള്ള അനുഭവസമ്പത്തുമേറെ. ഈ സാഹചര്യത്തില്‍ ആര് ജയിക്കുമെന്നത് പ്രവചനാതീതമാണ്.
കണക്കുകളിലെ ആധിപത്യവും ഐപിഎല്ലിന് പിന്നാലെ ലോകകപ്പിനിറങ്ങുന്നു എന്നതും ഇന്ത്യയെ സംബന്ധിച്ച് അനുകൂല ഘടകമാണ്. എന്നാല്‍ സമ്മര്‍ദ്ദം ഏറെയുള്ള പോരാട്ടത്തില്‍ മുന്‍ കണക്കുകള്‍ക്ക് വലിയ പ്രസക്തിയില്ല. ഇതിനോടകം തങ്ങളുടെ പ്രവചനങ്ങള്‍ വ്യക്തമാക്കി നിരവധി പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ഇത്തവണ ഇന്ത്യ ലോകകപ്പ് കളിക്കുക വിരാട് കോലിക്ക് വേണ്ടിയാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ യൂനിസ് ഖാന്‍. 2009ല്‍ പാകിസ്താനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകനായ യൂനിസ് ഇന്ത്യന്‍ നായകനെ പ്രശംസിച്ചിരിക്കുകയാണ്.

'വിരാട് കോലി അതുല്യനായ താരമാണ്. താരമെന്ന നിലയിലും മറ്റ് രീതിക്കും അവന്‍ എല്ലാവര്‍ക്കും മാതൃകയാണ്. അസാമാന്യ പ്രതിഭയാണവന്‍. രാജ്യത്തിന്റെ മത്സരത്തെ മാറ്റിമറിച്ച താരങ്ങളിലൊരാളാണവന്‍. രാജ്യം അവനെയോര്‍ത്ത് അഭിമാനിക്കുന്നു. ടി20 ലോകകപ്പില്‍ അവന് എല്ലാവിധ ആശംസകളും നേരുന്നു. കോലി നന്നായി തന്നെ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ലോകകപ്പോടെ ടി20 ലോകകപ്പ് സ്ഥാനം കോലി ഒഴിയുന്നതിനാല്‍ ഇത്തവണ കോലിക്ക് വേണ്ടിയാവും ഇന്ത്യ കളിക്കുക. അവനും അവന്റെ രാജ്യവും നന്നായി കളിക്കുമെന്നാണ് പ്രതീക്ഷ. ഉന്നതങ്ങളില്‍ നില്‍ക്കുമ്പോഴാണ് കോലി തന്റെ നായകസ്ഥാനം ഒഴിയുന്നത്. 2009ലെ ടി20 ലോകകപ്പ് നേടി ഞാന്‍ വിടപറഞ്ഞതുപോലെ'- യൂനിസ് ഖാന്‍ പറഞ്ഞു.

ഇന്ത്യയുടെ വീരനായകനായ കോലി ഈ ലോകകപ്പോടെ ടി20 നായകസ്ഥാനം ഒഴിയുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. നിരവധി നേട്ടങ്ങളും ബഹുമതികളും നായകനായും ബാറ്റ്‌സ്മാനായും കോലി നേടിയിട്ടുണ്ടെങ്കിലും ഒരു ഐസിസി കിരീടമെന്നത് എത്തിപ്പിടിക്കാന്‍ കോലിക്കായിട്ടില്ല. അതിനാല്‍ ഇത്തവണ കിരീടത്തോടെ ടി20 ലോകകപ്പ് സ്ഥാനം ഒഴിയാമെന്ന പ്രതീക്ഷയിലാണ് കോലി. മികച്ച താരനിരയുള്ള ഇന്ത്യക്ക് ഇത്തവണ കിരീട സാധ്യത ഏറെയാണ്.
കോലി മാത്രമല്ല ഇന്ത്യയുടെ പരിശീലക സംഘവും ഈ ലോകകപ്പോടെ പടിയിറങ്ങുകയാണ്. രവി ശാസ്ത്രി ഉള്‍പ്പെടുന്ന ഇന്ത്യയുടെ നിലവിലെ പരിശീലക സംഘത്തിനും ഐസിസി കിരീടത്തിലേക്ക് ടീമിനെ എത്തിക്കാനായിട്ടില്ല. അതിനാല്‍ ഇത്തവണ കിരീടനേട്ടത്തിലേക്ക് ഇവര്‍ക്കും യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നുണ്ടാവും.

വിരാട് കോലിയുമായി പാകിസ്താന്‍ ആരാധകര്‍ താരതമ്യം ചെയ്യുന്ന താരമാണ് ബാബര്‍ ആസം. എന്നാല്‍ ഈ താരതമ്യം ശരിയല്ലെന്നും യൂനിസ് അഭിപ്രായപ്പെട്ടു. 'രണ്ട് പേരും സൂപ്പര്‍ താരങ്ങളും ഇതിഹാസ താരങ്ങളുമാണ്. ബാബര്‍ അസാമിനെക്കുറിച്ച് പറഞ്ഞാല്‍ അവന്‍ യുവതാരമാണ്. നിരവധി തവണ മികച്ച പ്രകടനം നടത്താനായിട്ടുണ്ട്. എന്നാല്‍ അവന്‍ കരിയറില്‍ വളര്‍ച്ചയുടെ പാതയിലാണ്. അതേ സമയം 2008ല്‍ അരങ്ങേറ്റം നടത്തിയ താരമാണ് വിരാട് കോലി. 13 വര്‍ഷത്തോളമുള്ള പരിചയസമ്പത്ത് കോലിക്കുണ്ട്. 2015ലാണ് ബാബര്‍ അരങ്ങേറുന്നത്. അതിനാല്‍ താരതമ്യം ചെയ്യുന്നതിന് മുമ്പ് ബാബര്‍ ആ നിലയിലേക്ക് എത്തേണ്ടതായുണ്ട്'- യൂനിസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ പ്രധാന തലവേദന ഇത്തവണ ബാബറാണ്. താരത്തിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് മുന്നിലെ വെല്ലുവിളി. സമീപകാലത്തായി മികച്ച ഫോമിലാണ് ബാബറുള്ളത്. യുഎഇയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് വലിയ അനുഭവസമ്പത്ത് പാകിസ്താനുള്ളത് ഇന്ത്യക്കെതിരേ ടീമിന് സഹായമായേക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മികച്ച യുവ പ്രതിഭകള്‍ ഒപ്പമുള്ള പാകിസ്താന്‍ ഇത്തവണ കിരീടത്തിലേക്കെത്തിയാലും അത്ഭുതപ്പെടാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications