T20 World Cup 2021: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം, ഇന്ന് നമീബിയയുടെ ഹീറോ, ഡേവിഡ് വീസാണ് താരം
ദുബായ്: ടി20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് വിജയകരമായി മറികടന്ന് നമീബിയ സൂപ്പര്‍ 12ല്‍. നിര്‍ണ്ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് നമീബിയ എന്ന കുഞ്ഞന്മാര്‍ ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടിയപ്പോള്‍ ഒമ്പത് പന്ത് ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് നമീബിയ ജയം നേടിയെടുത്തത്. ശ്രീലങ്ക ഉള്‍പ്പെട്ട യോഗ്യതാ റൗണ്ട് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് നമീബിയ സൂപ്പര്‍ 12ല്‍ പ്രവേശിച്ചത്. ലോകകപ്പില്‍ ഇടം സ്വപ്‌നം കണ്ട അയര്‍ലന്‍ഡും നെതര്‍ലന്‍ഡ്‌സും പുറത്താവുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും ന്യൂസീലന്‍ഡുമെല്ലാം ഉള്‍പ്പെട്ട ഗ്രൂപ്പ് രണ്ടിലാണ് നമീബിയയുള്ളത്.
നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരെപോലെ പോരാടിയാണ് നമീബിയ ലോകകപ്പില്‍ ഇടം നേടിയെടുത്തത്. നമീബിയയുടെ ഈ മുന്നേറ്റത്തില്‍ അവര്‍ ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് ഡേവിഡ് വീസെന്ന 36കാരനോടാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ അദ്ദേഹം ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചാണ് നമീബിയയിലേക്കെത്തിയത്. ഇന്ന് ടീമിനെ ചരിത്ര നേട്ടത്തിലേക്കെത്തിച്ച് അവരുടെ ഹീറോയായി മാറാനും അദ്ദേഹത്തിനായി.
{photo-feature}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications