For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ബാബര്‍ ആസമിനെ എങ്ങനെ കുടുക്കാം? കൃത്യമായി പദ്ധതിയുണ്ട്, ഉപദേശിച്ച് ആകാശ് ചോപ്ര

ദുബായ്: ആരാധകരുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമിട്ട് ഇന്ത്യ-പാകിസ്താന്‍ മത്സരം ഇന്ന് നടക്കുകയാണ്. ഇതുവരെ ലോകകപ്പില്‍ പാകിസ്താന് മുന്നില്‍ തലകുനിക്കാത്ത ടീമെന്ന പാരമ്പര്യം നിലനിര്‍ത്താന്‍ കോലിപ്പടക്ക് സാധിക്കുമെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇത്തവണ ഇന്ത്യയുടെ ഉറക്കം കെടുത്തി ചരിത്രം തിരുത്താന്‍ കെല്‍പ്പുള്ള താരനിര പാകിസ്താനുണ്ട്. രണ്ട് ടീമിലും എടുത്തുപറയാന്‍ സാധിക്കുന്ന താരങ്ങളുള്ളതില്‍ മികച്ച പോരാട്ടം തന്നെ നടക്കുമെന്നുറപ്പ്.

1

ലോകോത്തര താരങ്ങളുമായി എത്തുന്ന ഇന്ത്യക്കാണ് എല്ലാവരും മുന്‍തൂക്കം നല്‍കുന്നതെങ്കിലും പാകിസ്താനെ നിസാരരായി കാണാനാവില്ല. ഇപ്പോഴിതാ സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. എതിരാളിയുടെ ദൗര്‍ബല്യത്തേക്കാള്‍ അറിഞ്ഞിരിക്കേണ്ടത് കരുത്താണെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്. ബാബര്‍ അസാമിനെ പുറത്താക്കാനുള്ള ഇന്ത്യയുടെ പദ്ധതികളെക്കുറിച്ചും ആകാശ് വിലയിരുത്തല്‍ നടത്തി.

Also Read: T20 World Cup 2021: ഇന്ത്യയുടെ ആറാം ബൗളര്‍ കോലി, ഏതൊക്കെ ഓവര്‍ എറിയണം? നിര്‍ദേശിച്ച് ദാസ്ഗുപ്ത

2


'ചില സമയങ്ങളില്‍ എതിരാളികളുടെ ദൗര്‍ബല്യത്തെക്കാള്‍ കൂടുതല്‍ ശക്തിയാണ് മനസിലാക്കേണ്ടത്. ബാബര്‍ അസാമിനെതിരേ പന്തെറിയുമ്പോള്‍ അവന്റെ ശക്തി എവിടെയാണെന്ന് മനസിലാക്കണം. സ്‌ക്വയര്‍ ഓഫ് ദി വിക്കറ്റില്‍ കളിക്കാന്‍ മിടുക്കനാണവന്‍. കട്ട് ഷോട്ടുകളും പഞ്ച് ഷോട്ടുകളും മികച്ച രീതിയില്‍ കളിക്കും.ഓഫ് സൈഡിലാണ് അവന്‍ കൂടുതല്‍ നന്നായി കളിക്കുന്നത്. ഓഫ് സൈഡില്‍ ഡ്രൈവുകള്‍ അവന്റെ ശക്തിയാണ്. ചില സമയങ്ങളില്‍ വിരാട് കോലിയെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ മനോഹരമായി അവന്‍ ഡ്രൈവ് ഷോട്ടുകള്‍ കളിക്കും'-ആകാശ് പറഞ്ഞു.

Also Read: T20 World Cup 2021: ശ്രീലങ്ക X ബംഗ്ലാദേശ്, സിംഹള വീര്യത്തെ വീഴ്ത്താന്‍ ബംഗ്ലാ കടുവകള്‍

3

ഇന്ത്യയെ സംബന്ധിച്ച് രണ്ട് പാക് താരങ്ങളാണ് പ്രധാന തലവേദന. ഒന്ന് ബാബര്‍ ആസം ആണെങ്കില്‍ രണ്ടാമന്‍ മുഹമ്മദ് റിസ്വാനാണ്. ഈ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള രണ്ട് താരങ്ങളാണിവര്‍. നായകന്‍ ബാബര്‍ അസാമിനെ തുടക്കത്തിലേ വീഴ്ത്താത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. 61 ടി20യില്‍ നിന്ന് 2204 റണ്‍സാണ് ബാബര്‍ നേടിയിട്ടുള്ളത്. 46.89 എന്ന മികച്ച ശരാശരിയും 130.64 എന്ന മികച്ച സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Also Read: T20 World Cup 2021: 'ഇന്ത്യ മുംബൈ ഇന്ത്യന്‍സ് പോലെ', സാമ്യതകള്‍ വിവരിച്ച് യുവരാജ് സിങ്

4

ബാബറിനെതിരേ പന്തെറിയുമ്പോള്‍ എവിടെയാണ് ശ്രദ്ധിക്കേണ്ടതെന്നും ആകാശ് ഉപദേശിച്ചു. 'ബാബറിനെതിരേ പന്തെറിയുമ്പോള്‍ സ്റ്റംപുകളാണ് ലക്ഷ്യം വെക്കേണ്ടത്. സ്റ്റംപിന് നേരെയെത്തുന്ന പന്തുകളില്‍ അവന്‍ നേടിയിരിക്കുന്നത് കുറച്ച് റണ്‍സ് മാത്രമാണ്. അതിനാല്‍ ന്യൂബോളില്‍ സ്റ്റംപിലേക്ക് ഇന്‍സ്വിങ്ങുകള്‍ എറിയുക. ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കും അതിന് സാധിക്കും. അവനെ എല്‍ബി ഡബ്ലുവില്‍ കുടുക്കുകയോ ക്ലീന്‍ ബൗള്‍ഡാക്കുകയോ ആണ് വേണ്ടത്. സ്‌ക്വയര്‍ ലെഗ് ഫീല്‍ഡറെ ഇറക്കിയിട്ടാല്‍ ക്വാച്ചിനുള്ള സാധ്യതയും കൂടും.ബാബറിനെതിരേ ബൗണ്‍സുകളും പരീക്ഷിക്കാവുന്നതാണ്'-ആകാശ് പറഞ്ഞു.

Also Read: T20 World Cup: ഞങ്ങളുടെ കരുത്ത് ബാറ്റിങില്‍- ഇന്ത്യക്കെതിരായ 12 അംഗ ടീമിനെ വെളിപ്പെടുത്തി ബാബര്‍

5

നിലയുറപ്പിച്ചാല്‍ വലിയ അപകടകാരിയാകുന്ന ബാറ്റ്‌സ്മാനാണ് ബാബര്‍. റിസ്വാനെയും കരുതിയിരിക്കേണ്ട താരമാണ്. കെ എല്‍ രാഹുലിനെപ്പോലെയുള്ള താരമാണ് രാഹുല്‍. ഏത് ശൈലിയിലും കളിക്കാന്‍ റിസ്വാനാവും. നിലയുറപ്പിച്ച് കളിക്കാനും വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും റിസ്വാന് മികവുണ്ട്. ബാബറെയും റിസ്വാനെയും തുടക്കത്തിലേ മടക്കുകയെന്നതാവും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

Also Read: T20 World Cup 2021: 'കോലിയും രോഹിത്തും വീഴും', മാസ്റ്റര്‍ പ്ലാന്‍ ഉപദേശിച്ച് മുഷ്താഖ് അഹ്മദ്

6

പാകിസ്താന്റെ സീനിയര്‍ താരങ്ങളായ മുഹമ്മദ് ഹഫീസ്,ഷുഹൈബ് മാലിക്ക് എന്നിവരെയും കരുതിയിരിക്കണം. അനുഭവസമ്പത്തേറയുള്ള ഇരുവരും ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് തലവേദന ഉയര്‍ത്തും. പേസ് നിരയില്‍ ഷഹിന്‍ ഷാ അഫ്രീദിയാണ് പാകിസ്താന്റെ വജ്രായുധം. കൂടാതെ ദുബായില്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള പരിചയസമ്പത്തും പാക് നിരയെ സഹായിച്ചേക്കും.

Also Read: T20 World Cup: പാകിസ്താനെതിരായ ഇന്ത്യന്‍ ടീം- എല്ലാം തീരുമാനിച്ചെന്നു കോലി, ഹാര്‍ദിക് ബൗള്‍ ചെയ്യും!

7

Also Read: T20 World Cup 2021: ഇന്ത്യ X പാകിസ്താന്‍, ചിരവൈരി പോരാട്ടം നാളെ, എല്ലാ റെക്കോഡുകളും അറിയാം

ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ താരങ്ങളുടെ നീണ്ടനിരയാണ്. നിലവില്‍ എല്ലാവരും ഫോമിലാണെങ്കിലും ആരൊക്കെ അവസരത്തിനൊത്തുയരുമെന്ന് കണ്ടറിയണം.നിര്‍ണ്ണായക പോരാട്ടത്തില്‍ ടോസ് നിര്‍ണ്ണായക ഘടകമാവും. രണ്ട് ടീമിനും മികച്ച ബൗളിങ് കരുത്തുള്ളതിനാല്‍ പിന്തുടര്‍ന്ന് ജയിക്കുക പ്രയാസമാവും.

Story first published: Sunday, October 24, 2021, 12:06 [IST]
Other articles published on Oct 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+