For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യ X പാകിസ്താന്‍, ചിരവൈരി പോരാട്ടം നാളെ, എല്ലാ റെക്കോഡുകളും അറിയാം

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നാളെ. ആരാധകര്‍ കാത്തിരുന്ന മത്സരത്തിന് മുന്നോടിയായുള്ള വാക് പോരാട്ടങ്ങള്‍ സജീവം. പ്രവചനങ്ങളിലും കണക്കുകളിലും ഇന്ത്യ മുന്നിട്ട് നില്‍ക്കുമ്പോള്‍ ഇത്തവണ ചരിത്രം തിരുത്താനുറച്ചാണ് പാകിസ്താന്റെ വരവ്. രണ്ട് ടീമിനൊപ്പവും മികച്ച താരനിരയുണ്ട്. കൂടാതെ യുഎഇയിലെ പിച്ചില്‍ അനുഭവസമ്പത്തുമേറെ. സമ്മര്‍ദ്ദം ഏറെയുള്ള മത്സരത്തില്‍ ഭാഗ്യം തുണക്കുന്ന ടീം ജയിക്കാനാണ് സാധ്യത. ടോസും നിര്‍ണ്ണായകമാവും.

1

ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഈ കണക്കുകളില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിച്ചിറങ്ങുമ്പോള്‍ ബാബര്‍ അസാം നയിക്കുന്ന പാക് നിര ഇത്തവണ എളുപ്പം തോറ്റുകൊടുക്കുന്നവരല്ല. സന്നാഹ മത്സരത്തില്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയോട് പൊരുതിത്തോറ്റു. ഇന്ത്യ ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയയേയും സന്നാഹ മത്സരത്തില്‍ തോല്‍പ്പിച്ചാണ് പാകിസ്താനെതിരേ ഇറങ്ങുന്നത്. ചിരവൈരി പോരാട്ടത്തിന് മുമ്പ് രണ്ട് ടീമുകളും തമ്മിലുള്ള പ്രധാന റെക്കോഡുകളറിയാം.

Also Read: T20 World Cup 2021: ഇന്ത്യക്ക് പ്ലാന്‍ ബിയില്ല, ഫേവറേറ്റുകളെന്ന് വിളിക്കാനാവില്ല- നാസര്‍ ഹുസൈന്‍

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

ടി20 ഫോര്‍മാറ്റില്‍ എട്ട് മത്സരത്തിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഏഴ് തവണയും ജയം ഇന്ത്യക്കായിരുന്നു. ഒരു മത്സരത്തില്‍ മാത്രമാണ് പാകിസ്താന് ജയിക്കാനായത്. ടി20 ഫോര്‍മാറ്റില്‍ പാകിസ്താനെതിരേ വ്യക്തമായ മുന്‍തൂക്കം ഇന്ത്യക്ക് അവകാശപ്പെടാം. എന്നാല്‍ മറ്റ് ഫോര്‍മാറ്റുകളില്‍ പാകിസ്താനാണ് മുന്‍തൂക്കം. 132 ഏകദിനത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 73 തവണ പാകിസ്താനും 55 തവണ ഇന്ത്യയും ജയിച്ചു. നാല് മത്സരം ഫലമില്ലാതെപോയി. 59 ടെസ്റ്റില്‍ നിന്ന് 9 ജയം ഇന്ത്യ നേടിയപ്പോള്‍ 12 മത്സരം പാകിസ്താന്‍ ജയിച്ചു. 38 മത്സരം സമനിലയിലാണ് അവസാനിച്ചത്. ആകെ 199 മത്സരങ്ങള്‍ ഇരു ടീമും തമ്മില്‍ കളിച്ചപ്പോള്‍ 86-70 എന്ന വിജയക്കണക്കില്‍ പാകിസ്താന്‍ മുന്നിട്ട് നില്‍ക്കുന്നു. 43 മത്സരത്തിന് ഫലമുണ്ടായില്ല.

Also Read: ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ ഇവരെന്ന് അഗാര്‍ക്കര്‍; ഇന്ത്യയ്ക്ക് മുന്നിലെ വെല്ലുവിളിയെക്കുറിച്ച് പഠാനും

ഐസിസി ടൂര്‍ണമെന്റിലെ കണക്ക്

ഐസിസി ടൂര്‍ണമെന്റിലെ കണക്ക്

ഏകദിന ലോകകപ്പ് ഏഴ് തവണയാണ് ഏറ്റുമുട്ടിയത്. ഏഴിലും ജയിക്കാന്‍ ഇന്ത്യക്കായി. അവസാനമായി 2019ലെ ഏകദിന ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കായിരുന്നു. അഞ്ച് തവണയാണ് ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയത്. അഞ്ച് തവണയും ഇന്ത്യ വിജയിച്ചു. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടാന്‍ പാകിസ്താന് സാധിച്ചു എന്നതാണ് സമീപകാലത്തെ അവരുടെ എടുത്തുപറയേണ്ട നേട്ടം.

Also Read: T20 World Cup 2021: 'ചരിത്രം ചരിത്രം മാത്രമാണ്', ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കും- ബാബര്‍ ആസം

വ്യക്തിഗത-ടീം റെക്കോഡുകള്‍

വ്യക്തിഗത-ടീം റെക്കോഡുകള്‍

ഇരു ടീമും തമ്മിലുള്ള ടി20 മത്സരങ്ങളില്‍ ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന റെക്കോഡ് ഇന്ത്യയുടെ പേരിലാണ്. 2012ല്‍ അഹമ്മദാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. കുറഞ്ഞ ടീം ടോട്ടല്‍ എന്ന നാണക്കേട് പാകിസ്താന്റെ പേരിലാണ്. 2016ലെ ഏഷ്യാ കപ്പില്‍ 83 റണ്‍സിനാണ് പാക് നിരയെ ഇന്ത്യ കൂടാരം കയറ്റിയത്. ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പേരിലാണ്. 2012ലെ ടി20 ലോകകപ്പിലെ കൊളംബോയില്‍ നടന്ന മത്സരത്തില്‍ 78 റണ്‍സാണ് കോലി നേടിയത്.

Also Read: T20 World Cup 2021: ഇന്ത്യ മാത്രമല്ല ഫേവറേറ്റുകള്‍, തിരഞ്ഞെടുത്ത് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍

5

Also Read: മെഗാ ലേലത്തിന് മുമ്പേ നിലനിര്‍ത്താന്‍ സാധിക്കുക നാല് പേരെ; ചെന്നൈ നിര്‍ത്തുക ഈ താരങ്ങളെ!

മികച്ച ബൗളിങ് പ്രകടനം പാകിസ്താന്റെ മുഹമ്മദ് ആസിഫിന്റെ പേരിലാണ്. 2007ലെ ടി20 ലോകകപ്പില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ആസിഫ് വീഴ്ത്തിയത്. എന്നാല്‍ ഈ മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ ബോള്‍ഔട്ടിനൊടുവിലാണ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചത്. നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ പലപ്പോഴും ഭാഗ്യം ഇന്ത്യക്കൊപ്പമായിരുന്നു. പല തവണ വിജയത്തിന്റെ പടിവാതുക്കല്‍ എത്തിയ ശേഷമാണ് പാകിസ്താന്‍ കളി കൈവിട്ടത്.

Story first published: Saturday, October 23, 2021, 14:32 [IST]
Other articles published on Oct 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+