For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യക്ക് പ്ലാന്‍ ബിയില്ല, ഫേവറേറ്റുകളെന്ന് വിളിക്കാനാവില്ല- നാസര്‍ ഹുസൈന്‍

ദുബായ്: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം എത്തിക്കഴിഞ്ഞു. യോഗ്യതാ മത്സരങ്ങളും സന്നാഹ മത്സരങ്ങളും ഇന്നത്തോടെ അവസാനിക്കും. നാളെ മുതല്‍ ഗ്രൂപ്പുഘട്ട പോരാട്ടം. മരണ ഗ്രൂപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയയുടെ എതിരാളി ദക്ഷിണാഫ്രിക്കയാണ്. ഇത്തവണ തട്ടകത്തിന്റെ ആധിപത്യം ആര്‍ക്കും അവകാശപ്പെടാനാവാത്തതിനാല്‍ മികച്ച പോരാട്ടം തന്നെ ടീമുകള്‍ക്ക് കാഴ്ചവെക്കേണ്ടതായി വരും.

1

ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെയാണ് കൂടുതല്‍ പ്രമുഖരും ഫേവറേറ്റുകളെന്ന് വിളിക്കുന്നത്. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ലോകോത്തര താരങ്ങളുടെ നീണ്ട നിരയുണ്ട്. മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ ഇങ്ങനെ നീളുന്നു ഇന്ത്യയുടെ ബാറ്റിങ് കരുത്ത്. പേസ് ബൗളിങ്ങില്‍ ജസ്പ്രീത് ബൂംറ,ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് ഷമി തുടങ്ങിയ സൂപ്പര്‍ താരങ്ങളുമുണ്ട്.

Also Read: T20 World Cup 2021: റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും ആര് ഒന്നാമതെത്തും? പ്രവചിച്ച് ബ്രെറ്റ് ലീ

2

ഇത്തവണ ഇന്ത്യക്ക് കിരീട സാധ്യതയേറെയാണ്. എന്നാല്‍ ഇന്ത്യയെ ഫേവറേറ്റുകളെന്ന് വിളിക്കാനാവില്ലെന്നും ഇന്ത്യയെ നോക്കൗട്ടില്‍ ആര് വേണമെങ്കിലും തോല്‍പ്പിക്കുമെന്നും പ്ലാന്‍ ബി കോലിക്കും സംഘത്തിനുമില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. 'ഇന്ത്യ ഫേവറേറ്റുകളാണ്. എന്നാല്‍ പൂര്‍ണ്ണമായും ഫേവറേറ്റുകളെന്ന് വിളിക്കാനാവില്ല. കാരണം ഇത് ടി20 ഫോര്‍മാറ്റിലാണ്. ഒരു 70,80 പ്രകടനമോ മൂന്ന് പന്തുകളോ മതി മത്സരഗതി മാറിമറിയാന്‍.

Also Read: പുതിയ ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ ദീപികയും രണ്‍വീറും; ഒപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റ് ഉടമകളും

3

അതിനാല്‍ നോക്കൗട്ടില്‍ ആര്‍ക്ക് വേണമെങ്കിലും ഇന്ത്യയെ വിറപ്പിക്കാനാവും. സമീപകാലത്തെ ഐസിസി ടൂര്‍ണമെന്റുകളുടെ റെക്കോഡ് അത്ര വലുതല്ല. ഇന്ത്യക്ക് മേല്‍ ആരാധകര്‍ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. അതിനാല്‍ സമ്മര്‍ദ്ദം ഇന്ത്യക്കാണ്. നോക്കൗട്ട് മത്സരങ്ങളില്‍ ഈ സമ്മര്‍ദ്ദം കൂടുകയും പിഴവുകള്‍ സംഭവിക്കാനുള്ള സാധ്യത ഉയരുകയും ചെയ്യും'-നാസര്‍ ഹുസൈന്‍ വിലയിരുത്തി.

Also Read: T20 World Cup 2021: പാക് നിരയെ കരുതിയിരിക്കണം, ഇത്തവണ കപ്പടിച്ചേക്കും, മൂന്ന് കാരണങ്ങള്‍

4

ഇന്ത്യയെ ഫേവറേറ്റുകളെന്ന് വിശേഷിപ്പിക്കുമ്പോഴും സമീപകാലത്തൊന്നും ഒരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായില്ലെന്നത് എടുത്തുപറയേണ്ടതാണ്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് അവസാനമായി ഇന്ത്യ ഐസിസി കിരീടം നേടിയത്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 2015ലെ ലോകകപ്പിലും 2016ലെ ടി20 ലോകകപ്പിലും 2019ലെ ഏകദിന ലോകകപ്പിലും സെമിയില്‍ ഇന്ത്യ പുറത്തായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ തോറ്റു. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയെ ഇത്തവണത്തെ ടി20 ലോകകപ്പിലെ ഫേവറേറ്റുകളെന്ന് വിളിക്കുന്ന പ്രയാസമാണ്.

Also Read: T20 World Cup 2021: രോഹിത്തിനൊപ്പം കോലി ഓപ്പണിംഗില്‍ ഇറങ്ങിയാല്‍ കലക്കും: ശ്രീശാന്ത്

5

'ഇന്ത്യയുടെ 2019ലെ ഏകദിന ലോകകപ്പിലെ പ്രകടനം നോക്കുക. ന്യൂസീലന്‍ഡിനെതിരായ സെമിയില്‍ വലിയ സ്‌കോര്‍ നേടാനായില്ല. അവിടെ പ്ലാന്‍ ബി ഇന്ത്യക്കില്ലായിരുന്നു. അതാണ് ഇന്ത്യന്‍ ടീമിന്റെ പ്രശ്‌നം. എല്ലാവര്‍ക്കും ഇന്ത്യ ജയിക്കുമെന്ന് വലിയ പ്രതീക്ഷയാണ്. എന്നാല്‍ അത് പേപ്പറിലെ കണക്കില്‍ നോക്കുമ്പോള്‍ മാത്രമാണുള്ളതെന്നാണ് എനിക്ക് തോന്നുന്നത്'-നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup:'എങ്ങനെ മറക്കും ഇന്ത്യയുടെ ഈ വീര ജയങ്ങള്‍', പാകിസ്താനെ തകര്‍ത്ത അഞ്ച് മത്സരങ്ങള്‍

6

എന്നാല്‍ എംഎസ് ധോണി ഇത്തവണ ഉപദേഷ്ടാവായി ഒപ്പമുള്ളത് ടീമിന് ഗുണം ചെയ്‌തേക്കും. രവി ശാസ്ത്രിയെന്ന മികച്ച പരിശീലകനൊപ്പം ധോണിയുടെ സാന്നിധ്യവും താരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തും. ഇത്തവണ മികച്ച യുവതാര പിന്തുണയും ഇന്ത്യക്കുണ്ട്. എന്നാല്‍ എല്ലാവരും നല്‍കുന്ന അമിത പ്രതീക്ഷ ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്നത് കാത്തിരുന്ന് കാണണം.

Also Read: പാക്കിസ്ഥാന്‍ ചീട്ടുകൊട്ടാരം പോലെ വീഴും, ഇന്ത്യയുടെ തുറുപ്പ് ചീട്ടുകള്‍ ഇവര്‍ രണ്ടു പേര്‍!

7

മികച്ച ഫോമിലാണ് ഇന്ത്യന്‍ താരങ്ങളുള്ളത്. ടി20 ലോകകപ്പിന് ശേഷം കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുമ്പോള്‍ രവി ശാസ്ത്രി പരിശീലകസ്ഥാനവും ഒഴിയും. ഈ കൂട്ടുകെട്ടില്‍ നിരവധി നേട്ടങ്ങള്‍ ഇന്ത്യക്ക് പറയാനാവുമെങ്കിലും ഇതുവരെ ഐസിസി കിരീടം നേടാനായിട്ടില്ല. അതിനാല്‍ ഇത്തവണ കിരീടത്തോടെ രണ്ട് പേര്‍ക്കും യാത്രയയപ്പ് നല്‍കാനാവും സഹതാരങ്ങള്‍ ശ്രമിക്കുക.

Story first published: Friday, October 22, 2021, 19:26 [IST]
Other articles published on Oct 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+