T20 World Cup 2021: 'കോലിയും രോഹിത്തും വീഴും', മാസ്റ്റര്‍ പ്ലാന്‍ ഉപദേശിച്ച് മുഷ്താഖ് അഹ്മദ്
ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. ആരാധകര്‍ കാത്തിരുന്ന ആവേശ പോരാട്ടത്തില്‍ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. രണ്ട് ടീമിനൊപ്പവും മികച്ച താരനിരയുണ്ട്. ഇന്ത്യക്കും പാകിസ്താനും യുഎഇയില്‍ കളിച്ചുള്ള അനുഭവസമ്പത്തുമുള്ളതിനാല്‍ മികച്ച പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാത്തവരെ ചീത്തപ്പേര് ഇത്തവണയെങ്കിലും മാറ്റാനുറച്ചാണ് പാകിസ്താന്റെ വരവ്.

ടീം കരുത്ത് പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവും. ലോകോത്തര താരങ്ങളുടെ നീണ്ട നിര ഇന്ത്യക്കൊപ്പമുണ്ട്. രോഹിത് ശര്‍മ,വിരാട് കോലി,കെ എല്‍ രാഹുല്‍ എന്നിവരുടെ സാന്നിധ്യമാണ് ഇന്ത്യയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നത്. മൂന്ന് പേരും ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളാണ്. ഇവരെ വീഴ്ത്താതെ പാകിസ്താന് ജയം നേടുകയെന്നത് പ്രയാസം തന്നെയാവും. പാകിസ്താന് മികച്ച ബൗളിങ് നിരയുണ്ടെങ്കിലും കോലിയേയും രോഹിത്തിനെയും വീഴ്ത്തുക എളുപ്പമാവില്ല.
Also Read: T20 World Cup 2021: ഇന്ത്യക്ക് പ്ലാന്‍ ബിയില്ല, ഫേവറേറ്റുകളെന്ന് വിളിക്കാനാവില്ല- നാസര്‍ ഹുസൈന്‍

ഇപ്പോഴിതാ രോഹിത്തിനെയും കോലിയേയും വീഴ്ത്താനുള്ള മാസ്റ്റര്‍പ്ലാന്‍ ഉപദേശിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ സ്പിന്നര്‍ മുഷ്താഖ് അഹ്മദ്. സൂപ്പര്‍ ഓപ്പണറായ രോഹിത് ശര്‍മ ഐപിഎല്ലില്‍ മോശം ഫോമിലായിരുന്നെങ്കിലും ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി മികവ് കാട്ടി. രോഹിത്തിനെ കുടുക്കാന്‍ ഇന്‍സ്വിങ്ങറാണ് വേണ്ടതെന്നാണ് മുഷ്താഖ് നിര്‍ദേശിക്കുന്നത്.

'മിടുക്കനായ താരമാണ് രോഹിത്. നിലയുറപ്പിക്കാന്‍ തന്റേതായ സമയം രോഹിത് എടുക്കാറുണ്ട്. മത്സരത്തിന്റെ തുടക്കത്തില്‍ ഇന്‍സ്വിങ് പന്തുകള്‍ രോഹിത്തിനെ പ്രയാസപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇന്‍സ്വിങ്ങര്‍ നേരിടാന്‍ അവന്‍ ഇതിന് മുമ്പ് പ്രയാസപ്പെട്ടിട്ടുണ്ട്. സ്ലോ വിക്കറ്റില്‍ ബൗണ്‍സും രോഹിത്തിനെതിരേ ഫലപ്രദമാണ്. കാരണം പുള്‍ഷോട്ട് കളിക്കാന്‍ മടികാട്ടാത്ത താരമാണവന്‍. കൃത്യമായി ഫീല്‍ഡ് ചെയ്യിക്കാനായാല്‍ വിക്കറ്റ് നേടാനാവും'-മുഷ്താഖ് പറഞ്ഞു.
Also Read: T20 World Cup 2021: 'ചരിത്രം ചരിത്രം മാത്രമാണ്', ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കും- ബാബര്‍ ആസം

നിലയുറപ്പിച്ചാല്‍ വലിയ അപകടകാരിയായ താരമാണ് രോഹിത്. വലിയ ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിനാവും. യുഎഇയിലെ പിച്ചില്‍ വലിയ പ്രകടനം അദ്ദേഹത്തിന് അവകാശപ്പെടാനാവില്ല. എന്നാല്‍ ദേശീയ ടീമിനൊപ്പം എന്നും മികച്ച പ്രകടനം രോഹിത് നടത്താറുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം റെക്കോഡ് പ്രകടനമാണ് രോഹിത് നടത്തിയത്. അന്ന് പാക് ബൗളര്‍മാരെ തല്ലിപ്പറത്താന്‍ രോഹിത്തിന് സാധിച്ചിരുന്നു.
Also Read: T20 World Cup 2021: ഇന്ത്യ മാത്രമല്ല ഫേവറേറ്റുകള്‍, തിരഞ്ഞെടുത്ത് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍

മൂന്നാം നമ്പറിലിറങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സമീപകാലം ഫോം അത്ര മികച്ചതല്ല. രണ്ടര വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല. ഇക്കഴിഞ്ഞ ഐപിഎല്ലിലും പ്രതീക്ഷക്കൊത്ത പ്രകടനം കോലിയില്‍ നിന്ന് ഉണ്ടായില്ല. എന്നാല്‍ ഏത് സമയത്തും ഫോമിലേക്കെത്താന്‍ കെല്‍പ്പുള്ള താരമാണ് കോലി. കോലിയെ കുടുക്കാനുള്ള തന്ത്രവും മുഷ്താഖ് ഉപദേശിച്ചിട്ടുണ്ട്.
Also Read: മെഗാ ലേലത്തിന് മുമ്പേ നിലനിര്‍ത്താന്‍ സാധിക്കുക നാല് പേരെ; ചെന്നൈ നിര്‍ത്തുക ഈ താരങ്ങളെ!

'വിരാട് കോലിക്കെതിരേ ഫീല്‍ വിന്യാസംകൊണ്ടാണ് കളിക്കേണ്ടത്.വെള്ളബോള്‍ ക്രിക്കറ്റായതിനാല്‍ അധികം സ്വിങ് പന്തിന് ലഭിക്കില്ല. ആദ്യ 10-15 റണ്‍സ് നേടാന്‍ കോലിയെ അനുവദിക്കരുത്. ഫീല്‍ഡ് ശക്തമാവുമ്പോള്‍ ഫീല്‍ഡര്‍മാരുടെ മുകളിലൂടെ ഷോട്ട് കളിക്കാന്‍ കോലി ശ്രമിക്കും. അപ്പോള്‍ ക്യാച്ച് അവസരങ്ങള്‍ ലഭിക്കും'-മുഷ്താഖ് അഹ്മദ് പറഞ്ഞു.
Also Read: T20 World Cup 2021: 'മാലിക്ക് മുതല്‍ ഹസന്‍ അലിവരെ', ഇന്ത്യന്‍ ബന്ധമുള്ള പാക് ക്രിക്കറ്റ് താരങ്ങളിതാ

Also Read: T20 World Cup 2021: അവന്‍ കുട്ടിയാണ്, ബുംറയുമായി ഷഹിനെ താരതമ്യം ചെയ്യരുത്- മുഹമ്മദ് അമീര്‍
സ്പിന്നര്‍മാര്‍ക്ക് യുഎഇയില്‍ നിര്‍ണ്ണായക റോളുണ്ട്. കോലിയുടെ സ്പിന്നര്‍മാര്‍ക്കെതിരായ സമീപകാല കണക്കുകള്‍ മികച്ചതല്ല. കോലിക്കെതിരേ തുടക്കത്തിലെ സ്പിന്നറെ കൊണ്ടുവന്നാല്‍ അദ്ദേഹം സമ്മര്‍ദ്ദത്തിലാവാന്‍ സാധ്യത കൂടുതല്‍. കാരണം നിലവിലെ ഫോമും ഇത് നായകനായുള്ള അവസാന ടി20 ടൂര്‍ണമെന്റാണെന്ന സമ്മര്‍ദ്ദവും തീര്‍ച്ചയായും കോലിയെ പ്രതികൂലമായി ബാധിച്ചേക്കും. എന്നാല്‍ ഏത് വെല്ലുവിളിയേയും മറികടക്കാന്‍ കെല്‍പ്പുള്ള ഇതിഹാസ താരമാണ് കോലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications