Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഞങ്ങളുടെ കരുത്ത് ബാറ്റിങില്‍- ഇന്ത്യക്കെതിരായ 12 അംഗ ടീമിനെ വെളിപ്പെടുത്തി ബാബര്‍

ദുബായ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ബാറ്റിങാണ് തങ്ങളുടെ ശക്തിയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം. മല്‍സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്‍സരത്തിനുള്ള 12 അംഗ ടീമിനെയും ബാബര്‍ പുറത്തുവിട്ടു.

ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനു കഴിഞ്ഞിട്ടില്ല. ഈ നാണക്കേട് ഇത്തവണ മായ്ക്കാനുറച്ചാണ് ബാബറും സംഘവും കച്ചമുറുക്കുന്നത്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ പാകിസ്താന്റെ കന്നി ലോകകപ്പ് കൂടിയാണിത്. യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് പാകിസ്താന്‍ ഈ ലോകകപ്പില്‍ അണിനിരത്തുന്നത്.

 നല്ല തയ്യാറെടുപ്പ്

നല്ല തയ്യാറെടുപ്പ്

വളരെ മികച്ച തയ്യാറെടുപ്പ് നടത്തിയാണ് ഞങ്ങള്‍ ലോകകപ്പിനെത്തിയിരിക്കുന്നത്. ടൂര്‍ണമെന്റിനു മുന്നോടിയായുള്ള ക്യാംപ് ഞങ്ങള്‍ക്കു വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. നന്നായി കളിക്കുന്നതിനൊപ്പം കഴിവിന്റെ പരമാവധി നല്‍കാനാണ് ശ്രമം. ഇന്ത്യക്കെതിരായ മല്‍രത്തിനുള്ള 12 അംഗ ടീമിനെ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. അന്തിമ ഇലവന്റെ കാര്യത്തില്‍ ഞായറാഴ്ച രാവിലെ തീരുമാനമെടുക്കുമെന്നും ബാബര്‍ വ്യക്തമാക്കി.

 സമ്മര്‍ദ്ദമില്ല

സമ്മര്‍ദ്ദമില്ല

ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയില്‍ ഞാന്‍ നേരത്തേ ഇന്ത്യയെ നേരിട്ടിട്ടുണ്ട്. കൂടാതെ ലോകകകപ്പിലും അവര്‍ക്കെതിരേ കൡച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഒരു സമ്മര്‍ദ്ദവുമില്ല. മറ്റൊരു മല്‍സരമായി മാത്രമേ ഇതിനെ കാണുന്നുള്ളൂവെന്നും ബാബര്‍ പറഞ്ഞു.
കാര്യങ്ങളെ കൂടുതലായി സിംപിളായി കണ്ടാല്‍ ഞങ്ങള്‍ക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയും. നന്നായി തയ്യാറെടുത്താണ് ഞങ്ങള്‍ വന്നിരിക്കുന്നത്, അതിനാല്‍ തന്നെ സിംപിളായി ഇതിനെ കാണാനാണ് ശ്രമം. റെക്കോര്‍ഡുകള്‍ തിരുത്തപ്പെടാനുള്ളതാണ്. ഞങ്ങള്‍ക്കു ലഭിച്ച പരിശീലനത്തിലേതു പോവലെ കളിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്കെതിരേ ലോകകപ്പിലെ മുന്‍ തോല്‍വികളെക്കുറിച്ച് തിരിഞ്ഞു നോക്കേണ്ടതില്ലെന്നും ബാബര്‍ വിശദമാക്കി.

 ബൗളറെ ശ്രദ്ധിക്കാറില്ല

ബൗളറെ ശ്രദ്ധിക്കാറില്ല

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ നേരിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ബാബറിന്റെ മറുപടി ഇങ്ങനെയായിരുന്നു- ബൗളിങ് എല്ലായ്‌പ്പോഴും ഞങ്ങളുടെ ശക്തിയാണ്. ബൗളിങിന്റെ കരുത്തിലാണ് പാകിസ്താന്‍ എപ്പോഴും ടൂര്‍ണമെന്റുകള്‍ വിജയിച്ചിട്ടുള്ളത്. എന്നോടു ചോദിക്കുകയാണെങ്കില്‍ ഞങ്ങള്‍ ബോളാണ് കളിക്കുന്നത്, ബൗളറെയല്ല. അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.
ഇമ്രാന്‍ ഖാനില്‍ നിന്നും പ്രത്യേകം സന്ദേശമൊന്നും പാക് ടീമിനു ലഭിച്ചിട്ടില്ലെന്നു ബാബര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇവിടേക്കു വരുന്നതിനു മുമ്പ് 1992ലെ ലോകകപ്പിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ അദ്ദേഹം തങ്ങളുമായി പങ്കുവച്ചിരുന്നതായും പാക് ക്യാപ്റ്റന്‍ പറഞ്ഞു.

 ഇന്ത്യയെ എങ്ങനെ തോല്‍പ്പിക്കും?

ഇന്ത്യയെ എങ്ങനെ തോല്‍പ്പിക്കും?

ഏകദിന, ടി20 ലോകകപ്പുകളിലായി ഇതുവരെ 12 തവണയാണ് ഇന്ത്യയോടു പാകിസ്താന്‍ പരാജയപ്പെട്ടിട്ടുള്ളത്. ഇത്രയും തോല്‍വികളേറ്റുവാങ്ങിയതിനാല്‍ ഇന്ത്യയെ ഇനി എങ്ങനെയാണ് പരാജയപ്പെടുത്താന്‍ കഴിയുകയെന്ന ചോദ്യത്തിനു ബാബറിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഭാവിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങള്‍ പരാജയപ്പെട്ട മുന്‍ മല്‍സരങ്ങളെക്കുറിച്ചല്ല ചിന്തിക്കുന്നത്. നന്നായി പരിശീലനം നടത്തിയാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. അടിസ്ഥാനപരമായ കാര്യങ്ങള്‍ ശരിയായി ചെയ്യുകയെന്നതാണ് പ്രധാനം.

 റമീസ് രാജയുടെ ഉപദേശം

റമീസ് രാജയുടെ ഉപദേശം

എല്ലാം സിംപിളായി കാണാനായിരുന്നു പിസിബി ചെയര്‍മാന്‍ റമീസ് രാജ നല്‍കിയ ഉപദേശം. പുറമെ നിന്നുള്ള ബഹളത്തിനു ശ്രദ്ധ നല്‍കേണ്ടതില്ലെന്നും നിങ്ങളുടെ 100 ശതമാനവും നല്‍കാനാണ് ശ്രമിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടതെന്നും ബാബര്‍ വെളിപ്പെടുത്തി.
ബാറ്റിങാണ് പാകിസ്താന്‍ ടീമിന്റെ ഏറ്റവും വലിയ കരുത്ത്. ഞങ്ങള്‍ നന്നായി തയ്യാറെടുത്താണ് വന്നിരിക്കുന്നത്. ബാറ്റ്‌സ്മാന്മാര്‍ മികച്ച ഫോമിലുമാണ്. അതുകൊണ്ടു തന്നെ ടീമിന്റെ ശക്തി ബാറ്റിങിലാണെന്നും ബാബര്‍ വ്യക്തമാക്കി.

പാകിസ്താന്റെ 12 അംഗ ടീം

പാകിസ്താന്റെ 12 അംഗ ടീം

ബാബര്‍ ആസം (ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, മുഹമ്മദ് റിസ്വാന്‍, ഇമാദ് വസീം, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാന്‍, ഷുഐബ് മാലിക്ക്, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി.

Story first published: Saturday, October 23, 2021, 17:00 [IST]
Other articles published on Oct 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+