
യുവരാജ് സിങ്,സുരേഷ് റെയ്‌ന തുടങ്ങിയവരെപ്പോലെ പന്തെറിയാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഇന്നത്തെ ഇന്ത്യന്‍ നിരയിലില്ലെന്നതാണ് പ്രശ്‌നം. രോഹിത് ശര്‍മയും വിരാട് കോലിയും സ്പിന്‍ ബൗളര്‍മാരാണെങ്കിലും ഏറെ നാളുകളായി പന്തെറിയാറില്ല. സൂര്യകുമാര്‍ യാദവ്,കെ എല്‍ രാഹുല്‍,ഇഷാന്‍ കിഷന്‍ എന്നിവര്‍ പന്തെറിയില്ല. ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാനാവാത്ത സാഹചര്യത്തില്‍ ഇന്ത്യക്ക് ഒരു ബൗളറെക്കൂടി അത്യാവശ്യമാണ്.
Also Read: T20 World Cup 2021: വിരാട് കോലി x ബാബര്‍ ആസം, ആരാണ് മികച്ച നായകന്‍, കണക്കുകള്‍ പരിശോധിക്കാം

സന്നാഹ മത്സരത്തില്‍ വിരാട് കോലി രണ്ടോവര്‍ ചെയ്തതോടെ ആറാം ബൗളറായി വിരാട് കോലിയെത്തുമെന്നാണ് വിലയിരുത്തല്‍. ഒന്നോ രണ്ടോ ഓവര്‍ എറിയാന്‍ കോലിക്ക് സാധിച്ചേക്കും. 2016ലെ ടി20 ലോകകപ്പില്‍ എംഎസ് ധോണി കോലിയെ പാര്‍ട് ടൈം ബൗളറായി ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴിതാ കോലി ആറാം ബൗളറായി എത്തിയാല്‍ ഏതൊക്കെ ഓവര്‍ പന്തെറിയണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത.
Also Read: T20 World Cup: 'ടിക്കറ്റിന് വന്‍ ഡിമാന്റ്' ഇന്ത്യ-പാക് മത്സരം ഇന്ത്യയില്‍ നടത്തുക പ്രയാസം- ഗാംഗുലി

'ആവിശ്യമെങ്കില്‍ വിരാട് കോലിയുടെ ബൗളിങ്ങിനെ ഇന്ത്യക്ക് ഉപയോഗിക്കാവുന്നതാണ്. അത് പരിശീലകരുടെ തീരുമാനമാണ്. എപ്പോള്‍ പന്തെറിയണമെന്നത് സംബന്ധിച്ച് കോലിക്ക് കൃത്യമായ ബോധ്യമുണ്ടാവണം. ഏഴാം ഓവറിലോ 13ാം ഓവറിലോ കോലി പന്തെറിയുന്നതാവും നന്നാവുക. കണക്കുകള്‍ പ്രകാരം നോക്കിയാല്‍ പൊതുവേ ഈ രണ്ട് ഓവറുകളില്‍ അധികം റണ്‍സ് അടിക്കാറില്ല'-ദാസ് ഗുപ്ത പറഞ്ഞു.
Also Read: T20 World Cup 2021: 'ഇത്തവണ കോലിക്ക് വേണ്ടിയാവും ഇന്ത്യ കളിക്കുക'- മുന്‍ പാക് നായകന്‍ യൂനിസ് ഖാന്‍

എന്നാല്‍ ഇന്ത്യ കോലിയെ ബൗളറെന്ന നിലയില്‍ അധികം ഉപയോഗിച്ചേക്കില്ല. നായകനും നിര്‍ണ്ണായക ബാറ്റ്‌സ്മാനുമായ കോലിക്ക് പന്തെറിയുന്നതിനിടെ പരിക്കേറ്റാല്‍ ടീമിനത് കടുത്ത തിരിച്ചടിയായേക്കും. എന്നാല്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള കോലിയെ ഫലപ്രദമായി ഉപയോഗിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും. നായകനെന്ന നിലയില്‍ കോലി കളിക്കുന്ന അവസാന ടി20 ടൂര്‍ണമെന്റാണിത്. അതിനാല്‍ എന്ത് വിലകൊടുത്തും ഇത്തവണ കിരീടം നേടാന്‍ കോലി ആഗ്രഹിക്കും.

ശര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് ഉള്‍പ്പെടുത്തുമോയെന്നാണ് കണ്ടറിയേണ്ടത്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി മികച്ച പ്രകടനം ശര്‍ദുല്‍ നടത്തിയിരുന്നു. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തി മിടുക്കുകാട്ടിയ ശര്‍ദുല്‍ നന്നായി ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരം കൂടിയാണ്. ഹര്‍ദിക് പാണ്ഡ്യ ഫോമിലല്ലാത്ത സാഹചര്യത്തില്‍ ശര്‍ദുലിനെപ്പോലൊരു താരത്തിന്റെ ആവിശ്യം ഇന്ത്യക്കുണ്ട്. ഇപ്പോഴിതാ ശര്‍ദുലിന്റെ ബാറ്റിങ് പൊസിഷന്‍ ഏതായിരിക്കണമെന്ന കാര്യത്തിലും ദാസ്ഗുപ്ത തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.
Also Read: T20 World Cup 2021: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം, ഇന്ന് നമീബിയയുടെ ഹീറോ, ഡേവിഡ് വീസാണ് താരം

'ശര്‍ദുല്‍ ഠാക്കൂര്‍ എട്ടാമനായി ഇറങ്ങുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക. ഇന്ത്യ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയാല്‍ അതില്‍ മൂന്ന് പേസര്‍മാര്‍ ഉള്‍പ്പെടാനാണ് സാധ്യത. അത് ഇന്ത്യക്ക് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കും. വരുണ്‍ ചക്രവര്‍ത്തിയേയും ജസ്പ്രീത് ബുംറയേയും നന്നായി ഉപയോഗിക്കാനും ഈ നീക്കത്തിലൂടെ സാധിക്കും'-ദാസ് ഗുപ്ത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പേസ് നിരയില്‍ ആരൊക്കെയെന്നത് പ്രശ്‌നമാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഏറെക്കുറെ സ്ഥാനം ഉറപ്പിക്കുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍,ശര്‍ദുല്‍ ഇവരിലാര് എന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ഭുവിയുടെ സന്നാഹ മത്സരങ്ങളിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ശര്‍ദുലാണെങ്കില്‍ മിന്നും ഫോമിലും. ഇവരിലാര് വേണമെന്നതില്‍ ക്യാപ്റ്റന്‍ കോലിയുടെ തീരുമാനമാവും നിര്‍ണ്ണായകം.


Click it and Unblock the Notifications











