For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: 'ടിക്കറ്റിന് വന്‍ ഡിമാന്റ്' ഇന്ത്യ-പാക് മത്സരം ഇന്ത്യയില്‍ നടത്തുക പ്രയാസം- ഗാംഗുലി

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ ആവേശ പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഒരു ദിവസം മാത്രമാണ് ബാക്കി. നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് യുഎഇയിലാണ് മത്സരം. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നത്. വലിയ ഇടവേളക്ക് ശേഷം നടക്കുന്ന ഇന്ത്യ-പാക് പോരാട്ടമായതിനാല്‍ ഇത്തവണ പോരാട്ടവീര്യം കൂടും.

നേരത്തെതന്നെ മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയി. അതില്‍ നിന്ന് തന്നെ മത്സരത്തെ എത്രത്തോളം ആവേശത്തോടെയാവും ആരാധകര്‍ സ്വീകരിക്കുകയെന്ന് വ്യക്തം. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പായിരുന്നു ഇതെങ്കിലും കോവിഡിന്റെ സാഹചര്യം വിലയിരുത്തിയാണ് യുഎഇയില്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചത്. ഇപ്പോഴിതാ ഇന്ത്യ-പാക് മത്സരം ഇന്ത്യയില്‍ നടത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറഞ്ഞിരിക്കുകയാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടിക്കറ്റിന് ആവിശ്യക്കാര്‍ ഏറെയുള്ളതാണ് പ്രധാന വെല്ലുവിളിയെന്നാണ് ഗാംഗുലി പറഞ്ഞത്.

1

'ഇത് ആദ്യമായല്ല ഇന്ത്യ-പാകിസ്താന്‍ മത്സരത്തോടെ ലോകകപ്പ് ആരംഭിക്കുന്നത്. 2015ല്‍ പാകിസ്താനെതിരെയായിരുന്നു ഞങ്ങളുടെ ആദ്യ മത്സരം. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഞങ്ങളുടെ ആദ്യ എതിരാളിയും പാകിസ്താനായിരുന്നു. ഫൈനലിലും അവരായിരുന്നു ഞങ്ങളുടെ എതിരാളികള്‍. നിരവധി ആരാധകര്‍ ഈ മത്സരത്തിനായി കാത്തിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. മത്സരം സംഘടിപ്പിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമായിട്ട് തോന്നിയിട്ടില്ല.

ഞാന്‍ കളിക്കുന്ന സമയത്തും അങ്ങനെ തന്നെയാണ്. ഇന്ത്യ-പാക് മത്സരത്തിന് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവുമെന്ന് ആളുകള്‍ പറയുന്നു. എന്നാല്‍ എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല.ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിന്റെ പ്രസിഡന്റായി ഞാന്‍ എത്തിയ ശേഷം നടക്കുന്ന ആദ്യ ഇന്ത്യ-പാകിസ്താന്‍ മത്സരം 2016ലെ ടി20 ലോകകപ്പാണ്.ഈഡന്‍ ഗാര്‍ഡനിലായിരുന്നു മത്സരം. ഞാന്‍ അംബാസഡറാകുന്ന ആദ്യ മത്സരമായിരുന്നു ഇത്'- ഗാംഗുലി പറഞ്ഞു.

2

യുഎഇയില്‍ മത്സരം സംഘടിപ്പിക്കുന്ന താരതമ്യേനെ എളുപ്പമാണെങ്കിലും ഇന്ത്യയിലെ സാഹചര്യം അങ്ങനെയല്ലെന്നാണ് ഗാംഗുലി പറഞ്ഞത്. 'ഇന്ത്യയില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം നടത്തുക അല്‍പ്പം കൂടി പ്രയാസമാണ്. കാരണം അവിടെ ടിക്കറ്റിന് ആവിശ്യക്കാരേറെയാണ്. യുഎഇയില്‍ നടക്കുന്നതിലും കൂടുതലും ശ്രദ്ധ ഇന്ത്യയില്‍ മത്സരം നടക്കുമ്പോള്‍ ലഭിക്കും. പാകിസ്താനെതിരേ ലോകകപ്പില്‍ മികച്ച റെക്കോഡാണ് ഇന്ത്യക്കുള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാകിസ്താനെതിരേ ഇന്ത്യക്ക് പൂര്‍ണ്ണ ആധിപത്യമുണ്ട്. പാകിസ്താന്‍ ശക്തമായ താരനിരയാണ്. എന്നാല്‍ ഞങ്ങളുടെ ടീം ഘടനയും സംവിധാനങ്ങളും വളരെ മികച്ചതാണ്. ഞങ്ങളുടെ രാജ്യത്ത് വലിയ പിന്തുണയാണ് ക്രിക്കറ്റിനുള്ളത്. എല്ലാവരും മികച്ച താരങ്ങളാവാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ എപ്പോഴും ശക്തമായ പോരാട്ടമാവും നടത്തുക'- ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

3

ടി20 ലോകകപ്പില്‍ അഞ്ച് തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. ഇതില്‍ അഞ്ച് തവണയും ഇന്ത്യക്കായിരുന്നു ജയം. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ കിരീടം നേടാനായതാണ് സമീപകാലത്തായി എടുത്തുപറയാനാവുന്ന നേട്ടം. ഇത്തവണ നേര്‍ക്കുനേര്‍ എത്തുമ്പോഴും വിജയ സാധ്യത കൂടുതല്‍ ഇന്ത്യക്കാണ്. ലോകോത്തര താരങ്ങളുടെ നീണ്ടനിര ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ പാകിസ്താനെ എഴുതിത്തള്ളാനാവില്ല. യുഎഇയില്‍ കളിച്ച് പരിചയസമ്പത്തുള്ള പാക് നിര അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളുടെ വീറും വാശിയും പലപ്പോഴും മത്സരത്തിലും ആരാധകര്‍ കാട്ടാറുണ്ട്. എന്നാല്‍ രണ്ട് രാജ്യത്തെയും താരങ്ങള്‍ തമ്മില്‍ വലിയ സൗഹൃദമാണുള്ളത്. പാകിസ്താനെതിരായ മത്സരം സാധാരണ മത്സരങ്ങളെപ്പോലെ തന്നെയാണെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വാക്കുകളും ഇത് ശരിവെക്കുന്നു.

Story first published: Saturday, October 23, 2021, 12:33 [IST]
Other articles published on Oct 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+