For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യ X പാകിസ്താന്‍, ആര് ജയിക്കും? കാത്തിരിക്കുന്ന റെക്കോഡുകള്‍ അറിയാം

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഇന്ന്. രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ-പാക് മത്സരം നടക്കുന്നതെന്നതിനാല്‍ ഇത്തവണ ആവേശം കൂടും. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഈ ചരിത്രം തുടരുമോ അതോ ബാബര്‍ അസാമിന്റെ പാക് നിര ചരിത്രം തിരുത്തുമോയെന്ന് കാത്തിരുന്ന് കാണാം.

1

രണ്ട് ടീമിനൊപ്പവും കരുത്തുറ്റ താരനിരയുള്ളതിനാല്‍ ഇത്തവണ മികച്ച മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. കണക്കുകളില്‍ ഇന്ത്യക്കാണ് ആധിപത്യമെങ്കിലും പാകിസ്താനെ നിസാരരായി കാണാനാവില്ല. ചിരവൈരി പോരാട്ടത്തില്‍ ആര് ജയിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണണം. ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടത്തില്‍ നിരവധി റെക്കോഡുകളും നാഴികക്കല്ലുകളും കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

Also Read: T20 World Cup 2021: 'ഇന്ത്യ മുംബൈ ഇന്ത്യന്‍സ് പോലെ', സാമ്യതകള്‍ വിവരിച്ച് യുവരാജ് സിങ്

2

ഇതുവരെ എട്ട് തവണയാണ് ടി20 ഫോര്‍മാറ്റില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ ഏഴ് തവണയും ഇന്ത്യ ജയിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ചരിത്ര നേട്ടത്തിനരികെയാണ്. 10 സിക്‌സുകള്‍ കൂടി നേടിയാല്‍ രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യക്കായി 100 ടി20 സിക്‌സുകള്‍ നേടുന്ന താരമാവാന്‍ കോലിക്ക് സാധിക്കും. പാകിസ്താനെതിരേ എന്നും മികച്ച പ്രകടനം നടത്തിയിട്ടുള്ള കോലി ഇത്തവണയും പതിവ് തെറ്റിക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Also Read: T20 World Cup: ഞങ്ങളുടെ കരുത്ത് ബാറ്റിങില്‍- ഇന്ത്യക്കെതിരായ 12 അംഗ ടീമിനെ വെളിപ്പെടുത്തി ബാബര്‍

3

ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തന്റെ 200ാം ടി20 മത്സരം കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. പാകിസ്താനെതിരേ ഈ നാഴികക്കല്ല് പിന്നിടാന്‍ ഭുവിക്കാവുമോയെന്നാണ് കണ്ടറിയേണ്ടത്. നിലവില്‍ മോശം ഫോമിലുള്ള ഭുവിയെ പ്ലേയിങ് 11 പുറത്തിരുത്താനാണ് സാധ്യത. പകരം ശര്‍ദുല്‍ ഠാക്കൂറിന് അവസരം ലഭിച്ചേക്കും. അഞ്ച് വിക്കറ്റുകൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 150 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിടാന്‍ ശര്‍ദുലിനാവും. ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം ശര്‍ദുല്‍ തിളങ്ങിയിരുന്നു.

Also Read: T20 World Cup 2021: 'കോലിയും രോഹിത്തും വീഴും', മാസ്റ്റര്‍ പ്ലാന്‍ ഉപദേശിച്ച് മുഷ്താഖ് അഹ്മദ്

4

ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാനാവില്ലെങ്കിലും ഫിനിഷര്‍ റോളില്‍ ഇന്ത്യന്‍ നിരയില്‍ കാണും. നാല് സിക്‌സുകള്‍ കൂടി നേടിയാല്‍ 100 അന്താരാഷ്ട്ര സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനാവും. കൂടാതെ പാകിസ്താനെതിരായ മത്സരത്തിലൂടെ ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും 50 ടി20 മത്സരം പൂര്‍ത്തിയാക്കും. 16 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യക്കായി 500 ടി20 റണ്‍സ് നേടാന്‍ ഹര്‍ദിക് പാണ്ഡ്യക്കാവും. രാഹുല്‍ 32 റണ്‍സ് നേടിയാല്‍ ടി20യില്‍ 5500 റണ്‍സെന്ന നാഴികക്കല്ല് പിന്നിടും.

Also Read: T20 World Cup: പാകിസ്താനെതിരായ ഇന്ത്യന്‍ ടീം- എല്ലാം തീരുമാനിച്ചെന്നു കോലി, ഹാര്‍ദിക് ബൗള്‍ ചെയ്യും!

5

പാകിസ്താന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍ ഒരു ക്യാച്ച് കൂടി നേടിയാല്‍ ടി20യില്‍ 100 ക്യാച്ച് എന്ന നാഴികക്കല്ല് പിന്നിടും. ഒമ്പത് റണ്‍സ് നേടിയാല്‍ 3500 ടി20 റണ്‍സെന്ന കടമ്പ കടക്കാനും റിസ്വാനാവും. പാകിസ്താന്‍ സീനിയര്‍ താരമായ മുഹമ്മദ് ഹഫീസ് 71 റണ്‍സ് നേടിയാല്‍ പാകിസ്താനായി 2500 ടി20 റണ്‍സ് എന്ന നേട്ടത്തിലെത്താം. ഈ നേട്ടത്തിലെത്തുന്ന ആദ്യ പാക് താരമെന്ന റെക്കോഡാണ് ഹഫീസിനെ കാത്തിരിക്കുന്നത്.ഷുഹൈബ് മാലിക്ക് എട്ട് ബൗണ്ടറികൂടി നേടിയാല്‍ ടി20യില്‍ 200 ബൗണ്ടറികളെന്ന നാഴികക്കല്ല് പിന്നിടാനാവും.

Also Read: T20 World Cup 2021: ഇന്ത്യ X പാകിസ്താന്‍, ചിരവൈരി പോരാട്ടം നാളെ, എല്ലാ റെക്കോഡുകളും അറിയാം

6

Also Read: T20 World Cup 2021: ഇന്ത്യ-പാക് താരങ്ങളെ പരിഗണിച്ചുള്ള ചരിത്രത്തിലെ മികച്ച പ്ലേയിങ് 11, ക്യാപ്റ്റന്‍ ധോണി


പാകിസ്താന്‍ ഓപ്പണര്‍മാരായ ബാബര്‍ ആസമും മുഹമ്മദ് റിസ്വാനുമാണ് ഈ വര്‍ഷം കൂടുതല്‍ ടി20 റണ്‍സ് നേടിയ താരങ്ങള്‍. റിസ്വാന്‍ 1462 റണ്‍സ് നേടിയപ്പോള്‍ 1363 റണ്‍സാണ് ബാബര്‍ നേടിയത്. പാക് പേസര്‍ ഹസന്‍ അലി രണ്ട് സിക്‌സുകള്‍ നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനാവും. ഷദാബ് ഖാന്‍ 40 റണ്‍സ് നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 റണ്‍സ് പൂര്‍ത്തിയാക്കാനാവും.

Story first published: Sunday, October 24, 2021, 11:06 [IST]
Other articles published on Oct 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+