T20 World Cup: പാക് പടയ്ക്ക് ഉറപ്പായും അവസരം! ഇന്ത്യ-പാക് ക്ലാസിക്കിലെ വിജയിയെ പ്രവചിച്ച് ചോപ്ര

ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിലെ വിജയിലെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലാണ് ചോപ്ര വിജയിയെക്കുറിച്ച പ്രവചനം നടത്തിയത്. ബാബര്‍ ആസം നയിക്കുന്ന പാകിസ്താനും തീര്‍ച്ചയായും മല്‍സരത്തില്‍ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ലോകം ഉറ്റുനോക്കുന്ന പോരാട്ടം. സൂപ്പര്‍ 12ല്‍ രണ്ടു ടീമുകളുടെയും ആദ്യത്തെ മല്‍സരം കൂടിയാണിത്. അതുകൊണ്ടു തന്നെ വിജയത്തോടെ തുടങ്ങാനായിരിക്കും രണ്ടു ടീമുകളുടെയും ശ്രമം.

പാകിസ്താന് അവസരമുണ്ട്
തീര്‍ച്ചയായും ഈ പോരാട്ടത്തില്‍ പാകിസ്താന് അവസരമുണ്ട്. കാരണം ഇതു ടി20 മല്‍സരമാണ്. ഒരൊറ്റ പെര്‍ഫോമോന്‍സ് എല്ലാം മാറ്റിമറിക്കും. പക്ഷെ പാകിസ്താന്‍ ഒരുപാട് സമ്മര്‍ദ്ദത്തിലായിരിക്കും ഈ കളിയില്‍ ഇറങ്ങുക. ചരിത്രവും, സന്ദര്‍ഭവുമെല്ലാം അവരെ പ്രതിരോധത്തിലാക്കും. ഈ കാരണങ്ങളാല്‍ ഒരിക്കല്‍ക്കൂടി പാകിസ്താന്‍ പതറുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യ അവര്‍ക്കെതിരേ 13ാം ജയവും കൈക്കലാക്കും.
ഈ പ്രധാനപ്പെട്ട മല്‍സരത്തില്‍ നമ്മളേക്കാള്‍ സമ്മര്‍ദ്ദം പാകിസ്താനായിരിക്കും. അവര്‍ 'സെല്‍ഫ് ഗോളുകളും' പിഴവുകളും വരുത്തുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരം മല്‍സരങ്ങളില്‍ കുറച്ചു പിഴവുകള്‍ വരുത്തുന്ന ടീമുകളാണ് വിജയിക്കാറുള്ളത്. അതിനാല്‍ തന്നെ ഇന്ത്യ ജയിക്കുമെന്നാണ് തന്റെ പ്രവചനമെന്നും ചോപ്ര വിശദമാക്കി.

കോലി അനുഭവസമ്പത്തുള്ള ക്യാപ്റ്റന്‍
പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു കൂടുതല്‍ അനുഭവസമ്പത്തുണ്ട്. കോലിയുടെയും ബാബറിന്റെയും ക്യാപ്റ്റന്‍സി ശൈലി വ്യത്യസ്തമാണ്. കാരണം കോലി ഏറെക്കാലമായി ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ്. ബാബറിനാവട്ടെ 1-1.5 വര്‍ഷത്തെ പരിചയം മാത്രമേയുള്ളൂ. ഇതുകാരണമാണ് ഒരുപാട് മല്‍സര പരിചയമുള്ള ചിലരെ അദ്ദേഹം ടീമില്‍ നിര്‍ത്തിയിരിക്കുന്നത്. എനിക്കു കുറച്ചു പിന്തുണ ലഭിച്ചാല്‍ നന്നായിരിക്കുമെന്നാണ് ഇതിലൂടെ ബാബര്‍ പറയാതെ പറയുന്നത്. അദ്ദേഹം അവരിലേക്കു ചായുകയാണെന്നു പറഞ്ഞാലും തെറ്റില്ല. ക്യാപ്റ്റന്‍സിയില്‍ കോലിയും ബാബറും തമ്മില്‍ സാമ്യതയുള്ള ഒരു കാര്യം രണ്ടു പേരും ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നുവെന്നതാണെന്നും ചോപ്ര വിശദമാക്കി.

12 ലോകകപ്പുകള്‍
ഐസിസിയുടെ ലോകകപ്പ് ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ 12 തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയിട്ടുള്ളത്. ഇവയിലെല്ലാം വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏകദിന ലോകകപ്പില്‍ ഏഴു തവണ ഇരുടീമുകളും കൊമ്പുകോര്‍ത്തപ്പോള്‍ ടി20 ലോകകപ്പില്‍ അഞ്ചു തവണയും ഇവര്‍ തമ്മില്‍ ബലപരീക്ഷണം നടന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്താനുമായിരുന്നു ഏറ്റുമുട്ടിയത്. അന്നു അഞ്ചു റണ്‍സ് വിജയത്തോടെ എംഎസ് ധോണിയും സംഘവും ലോകകപ്പില്‍ മുത്തമിടുകയായിരുന്നു.
2019ലെ ഏകദിന ലോകകപ്പിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി കൊമ്പുകോര്‍ത്തത്. അന്നു രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയിലേറി ഇന്ത്യ ജയിച്ചു കയറുകയായിരുന്നു. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ നാണംകെടുത്തി പാകിസ്താന്‍ കിരീടം ചൂടിയിരുന്നു. അന്നത്തെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും ഞായറാഴ്ച ബാബര്‍ ആസവും സംഘവും കോലിപ്പടയ്‌ക്കെതിരേ ഇറങ്ങുക.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

പാകിസ്താന്‍ ലോകകപ്പ് സ്‌ക്വാഡ്
മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, സര്‍ഫറാസ് അഹമ്മദ്, മുഹമ്മദ് നവാസ്, ഹൈദര്‍ അലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications