Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: 'സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇന്ത്യ പ്ലേയിങ് 11 മാറ്റരുത്', നിര്‍ദേശിച്ച് ദീപ് ദാസ്ഗുപ്ത

ദുബായ്: ടി20 ലോകകപ്പിലെ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ വമ്പന്‍ ജയം തേടി ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇറങ്ങുകയാണ്. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യ റണ്‍റേറ്റില്‍ പിന്നിലാണ്. അഫ്ഗാനിസ്ഥാനോട് 66 റണ്‍സിന് ജയിച്ച ഇന്ത്യക്ക് സെമി സാധ്യത സജീവമാക്കാന്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇതിലും വലിയ ജയം ആവിശ്യമാണ്.

1

ടൂര്‍ണമെന്റില്‍ പല പരീക്ഷണങ്ങളും കാട്ടിയ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെതിരേ പ്ലേയിങ് 11ല്‍ മാറ്റം വരുത്തരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത. 'ഇന്ത്യന്‍ ടീമിന് മാറ്റം വേണ്ടിയിരുന്നത് മാനസികമായാണ്. അവസാന മത്സരത്തിലൂടെ അത് സംഭവിച്ചെന്നാണ് കരുതുന്നത്.പ്ലേയിങ് 11 പരിഗണിക്കുമ്പോള്‍ ഒരു മാറ്റവും ആവിശ്യമാണെന്ന് തോന്നുന്നില്ല'-ദാസ്ഗുപ്ത പറഞ്ഞു.

Also Read: T20 World Cup 2021: ഇന്ത്യ X സ്‌കോട്ട്‌ലന്‍ഡ്, സിക്‌സില്‍ റെക്കോഡിടാന്‍ രോഹിത്, കാത്തിരിക്കുന്ന റെക്കോഡുകളിതാ

2

ദുബായിലാണ് മത്സരമെന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ആദ്യ രണ്ട് മത്സരവും ഇന്ത്യ തോറ്റത് ദുബായിലാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്റെ വേദി അബുദാബിയായിരുന്നു. വീണ്ടും ദുബായിലേക്കെത്തുമ്പോള്‍ ഇന്ത്യ മോശം ഫോമിലേക്ക് തിരികെ പോകുമോയെന്ന് കണ്ടറിയണം. ടോസ് ദുബായില്‍ നിര്‍ണ്ണായകമാവും. സ്‌കോട്ട്‌ലന്‍ഡിനെ കുഞ്ഞന്‍ ടീമെന്ന് വിശേഷിപ്പിക്കാമെങ്കിലും ശക്തമായ പോരാട്ടം അവര്‍ ടൂര്‍ണമെന്റില്‍ കാഴ്ചവെക്കുന്നുണ്ട്. ഇന്ത്യക്കെതിരേയും ഇതേ പോരാട്ടവീര്യം അവര്‍ തുടരുമോയെന്നാണ് കണ്ടറിയേണ്ടത്.

Also Read: ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആരൊക്കെ? ദ്രാവിഡിന്റെ മനസ്സില്‍ രണ്ടു പേരുണ്ട്

3

ടോസ് നിര്‍ണ്ണായകമാവും. ടോസ് ഭാഗ്യം തീരെയില്ലാത്ത വിരാട് കോലിക്ക് ടോസ് നഷ്ടപ്പെടുകയും ആദ്യം ബാറ്റ് ചെയ്യേണ്ടി വരികയും ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. വാട്ടിനെപ്പോലെ മികച്ച സ്പിന്നര്‍മാരുള്ള സ്‌കോട്ട്‌ലന്‍ഡിനെതിരേ ദുബായില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടുകയെന്നത് പ്രയാസമായിരിക്കും.

Also Read: T20 World Cup 2021: 'ശക്തരായ ബൗളര്‍മാരെ ആക്രമിക്കുന്നവനാണ് രോഹിത്', പ്രശംസിച്ച് ഇന്‍സമാം ഉല്‍ ഹഖ്

4

ഇന്ത്യക്ക് വലിയ ജയം നേടാനാവാത്ത പക്ഷം സെമി സാധ്യതകളും അവസാനിക്കും. ഇന്ത്യക്ക് വലിയ ഭീഷണി തന്നെയാണ് സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തുന്നത്. അഫ്ഗാനിസ്ഥാനെതിരേ കാട്ടിയ ആക്രമണോത്സക ബാറ്റിങ് ശൈലി തുടരാന്‍ ഇന്ത്യക്കാവുമോയെന്നാണ് കണ്ടറിയേണ്ടത്. ആദ്യം പന്തെറിയുന്നവര്‍ക്ക് മികച്ച വേഗവും സ്വിങും ദുബായില്‍ ലഭിക്കും. എന്നാല്‍ രണ്ടാമത് പന്തെറിയുമ്പോള്‍ ബൗളര്‍മാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയുമില്ല.

Also Read: 'അവന് കഴിവ് തെളിയിക്കാനുള്ള അവസരം നല്‍കൂ', ഇന്ത്യയുടെ പുതിയ ക്യാപ്റ്റനെ നിര്‍ദേശിച്ച് കാര്‍ത്തിക്

5

ഇപ്പോഴാണ് ഇന്ത്യക്ക് മികച്ച പ്ലേയിങ് 11നെ കണ്ടെത്താനായതെന്ന് മുന്‍ ശ്രീലങ്കന്‍ നായകനും മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനുമായ മഹേല ജയവര്‍ധന അഭിപ്രായപ്പെട്ടു. 'സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇന്ത്യ ഇതേ ടീമുമായി മുന്നോട്ട് പോകണം. ഇത് സംതുലിതമായ പ്ലേയിങ് 11നാണ്. ബാറ്റിങ് നിരയെ ഇപ്പോള്‍ വളരെ മികച്ചതായാണ് തോന്നുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഈ ജയം തുടര്‍ന്ന്‌കൊണ്ടുപോവുകയെന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം. ഇതേ ആക്രമണോത്സുകത ടീം നിലനിര്‍ത്തണം'-ജയവര്‍ധന പറഞ്ഞു.

Also Read: T20 World Cup: അഫ്ഗാനെ 'തീര്‍ത്തു', ഇനി സ്‌കോട്ട്‌ലാന്‍ഡ്- പുത്തനുണര്‍വോടെ ഇന്ത്യ, സാധ്യതാ ടീം

6

മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ കൂട്ടുകെട്ട് അഫ്ഗാനിസ്ഥാനെതിരേ 140 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഈ അടിത്തറയില്‍ നിന്നാണ് റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചത്. സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇത് ആവര്‍ത്തിക്കാനാവുമോയെന്നാണ് കണ്ടറിയേണ്ടത്.തുടക്കം പാളിയില്‍ ഇന്ത്യ ചെറിയ സ്‌കോറിലേക്കൊതുങ്ങാനുള്ള സാധ്യത കൂടുതലാണ്.

Also Read: ഇന്ത്യ-ന്യൂസീലന്‍ഡ് പരമ്പര: ആരൊക്കെ പുറത്തിരിക്കും? ഈ അഞ്ച് താരങ്ങളും ടീമിലുണ്ടായേക്കില്ല

7

ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാകിസ്താന്‍ സെമി ഉറപ്പിച്ചുകഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ന്യൂസീലന്‍ഡ്,അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കാണ് ഇന്ത്യയെക്കാള്‍ മുന്‍തൂക്കം. നെറ്റ് റണ്‍റേറ്റിലും ഇരുവര്‍ക്കും ആധിപത്യമുണ്ട്. അതിനാല്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം തന്നെ സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇന്ത്യക്ക് കാഴ്ചവെക്കേണ്ടി വരും. നായകനെന്ന നിലയില്‍ കോലി കളിക്കുന്ന അവസാന ടി20 ടൂര്‍ണമെന്റായതിനാല്‍ സെമിയിലെങ്കിലും കടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Friday, November 5, 2021, 16:09 [IST]
Other articles published on Nov 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+