For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യ X സ്‌കോട്ട്‌ലന്‍ഡ്, സിക്‌സില്‍ റെക്കോഡിടാന്‍ രോഹിത്, കാത്തിരിക്കുന്ന റെക്കോഡുകളിതാ

ദുബായ്: ടി20 ലോകകപ്പില്‍ ജയം തുടരാന്‍ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെതിരേ. കുഞ്ഞന്‍ ടീമിനെതിരേ റെക്കോഡ് റണ്‍സിനോ 10 വിക്കറ്റിനോ ജയിക്കേണ്ടത് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്ക് അത്യാവശ്യമാണ്.ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ജയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ എത്ര റണ്‍സിനാവും ജയമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. വമ്പന്‍ ജയം നേടാത്ത പക്ഷം സെമിയിലേക്കുള്ള പ്രവേശനം കടുപ്പമാവും.

1

ആദ്യ രണ്ട് മത്സരവും തോറ്റ ദുബായിലാണ് മത്സരം. ടോസ് ചതിച്ച് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ ഇന്ത്യയെ പ്രയാസപ്പെടുത്താന്‍ സ്‌കോട്ടല്ലന്‍ഡിന് സാധിച്ചേക്കും. ന്യൂസീലന്‍ഡിനെതിരേയടക്കം ശക്തമായ പോരാട്ടം കാഴ്ചവെച്ച നിരയാണ് സ്‌കോട്ട്‌ലന്‍ഡിന്റേത്. അതിനാല്‍ ഇന്ത്യക്ക് വലിയ ജയം നിഷേധിക്കാന്‍ സ്‌കോട്ട്‌ലന്‍ഡിന് സാധിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ ജയം തന്നെ വേണം. അല്ലാത്തപക്ഷം സെമി പ്രതീക്ഷ അവസാനിക്കും. നിരവധി റെക്കോഡുകളും നാഴികക്കല്ലുകളും മത്സരത്തില്‍ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

Also Read: ദ്രാവിഡ് ഇന്ത്യയുടെ പുതിയ കോച്ച്, പണി എളുപ്പമാവില്ല, മുന്നിലുള്ള മൂന്ന് പ്രധാന വെല്ലുവിളികളിതാ

2

ഇതുവരെ രണ്ട് ടീമും ടി20 ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടില്ല. അതിനാല്‍ മുന്‍ കണക്കുകള്‍ അവകാശപ്പെടാനാവില്ല. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒമ്പത് സിക്‌സുകള്‍ കൂടി നേടിയാല്‍ രോഹിത് ശര്‍മക്ക് ശേഷം ടി20യില്‍ 100 സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്താനാവും. അഫ്ഗാനിസ്ഥാനെതിരേ കോലി ബാറ്റിങ്ങിനിറങ്ങിയില്ല.

Also Read: T20 World Cup 2021: ഓപ്പണിങ്ങില്‍ ചരിത്ര നേട്ടവുമായി രാഹുലും രോഹിത്തും, എല്ലാ റെക്കോഡുകളുമറിയാം

3

അഫ്ഗാനെതിരേ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ ഫോം വീണ്ടെടുത്തിട്ടുണ്ട്. നമീബിയക്കെതിരെയും രോഹിത്തിന്റെ വെടിക്കെട്ട് ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. 48 റണ്‍സുകൂടി നേടിയാല്‍ 3000 ടി20 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ രോഹിത്തിനാവും. നിലവില്‍ വിരാട് കോലിയാണ് ഈ നേട്ടത്തിലെത്തിയ ഏക താരം. കൂടാതെ ആറ് സിക്‌സുകള്‍ക്കൂടി ഹിറ്റ്മാന് നേടാനായാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 450 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനാവും. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.

Also Read: പരിശീലകനായി ദ്രാവിഡ് എത്തി, കുംബ്ലെയുടെ അനുഭവം ഉണ്ടാവുമോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

4

അഫ്ഗാനെതിരേ 13 പന്തില്‍ 35 റണ്‍സാണ് ഹര്‍ദിക് പാണ്ഡ്യ നേടിയത്. രണ്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സിക്‌സുകള്‍ എന്ന നേട്ടത്തിലെത്താന്‍ ഹര്‍ദിക്കിനാവും. ഹര്‍ദിക് ഫോമിലേക്കെത്തിയത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. സ്‌കോട്ട്‌ലന്‍ഡിന്റെ ജോര്‍ജ് മുന്‍സി ആറ് റണ്‍സുകൂടി നേടിയാല്‍ ടി20യില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കാനാവും. കാലും മാക്‌ലിയോഡ് മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനാവും.

Also Read: T20 World Cup 2021: ഇന്ത്യയുടെ തിരിച്ചുവരവിന് സഹായിച്ചതെന്ത്? അഞ്ച് കാരണങ്ങളറിയാം

5

ഒരു അര്‍ധ സെഞ്ച്വറി കൂടി നേടിയാല്‍ ബാബര്‍ ആസമിനെ മറികടന്ന് ടി20യില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയുള്ള നായകനെന്ന നേട്ടത്തിലെത്താന്‍ കോലിക്കാവും. നിലവില്‍ ബാബറിനും കോലിക്കും 14 അര്‍ധ സെഞ്ച്വറികള്‍ വീതമാണുള്ളത്. മൂന്ന് ബൗണ്ടറികള്‍ നേടിയാല്‍ കെ എല്‍ രാഹുലിന് ടി20യില്‍ ഇന്ത്യക്കായി 150 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കാനാവും. അഫ്ഗാനെതിരേ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

Also Read: T20 World Cup 2021: 'അശ്വിന്റെ തിരിച്ചുവരവ് ടീമിന് വലിയ കരുത്തായി', പ്രശംസിച്ച് വിരാട് കോലി

6

അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ശര്‍ദുല്‍ ഠാക്കൂറിന് ടി20 ക്രിക്കറ്റില്‍ 150 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാവും. രണ്ട് വിക്കറ്റുകള്‍ കൂടിയാല്‍ ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് നേടുന്ന താരമാവാന്‍ ജസ്പ്രീത് ബുംറക്ക് സാധിക്കും. നിലവില്‍ 63 വിക്കറ്റുമായി യുസ് വേന്ദ്ര ചഹാലാണ് ഈ റെക്കോഡില്‍ മുന്നിട്ട് നില്‍ക്കുന്നത്.ഒരു ക്യാച്ച് കൂടി നേടിയാല്‍ ഇഷാന്‍ കിഷന് 50 ക്യാച്ചുകള്‍ ടി20യില്‍ പൂര്‍ത്തിയാക്കാനാവും. എന്നാല്‍ ഇഷാന് പ്ലേയിങ് 11ല്‍ സ്ഥാനം ഉണ്ടായിരിക്കില്ല. അഫ്ഗാനെതിരായ ടീമിനെ ഇന്ത്യ നിലനിര്‍ത്തിയേക്കും.

Story first published: Thursday, November 4, 2021, 18:54 [IST]
Other articles published on Nov 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+