For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'വാര്‍ണര്‍ ഷോ', ഹൈദരാബാദിനേറ്റ അടി, പരിഹാസ ട്വീറ്റുമായി വാര്‍ണറിന്റെ ഭാര്യ

ദുബായ്: ടി20 ലോകകപ്പിന് ദുബായില്‍ പരിസമാപ്തിയാവുമ്പോള്‍ കിരീടത്തിളക്കത്തിലുള്ളത് ഓസ്‌ട്രേലിയയാണ്. ഫൈനലില്‍ ന്യൂസീലന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് കിരീടം നേടിയത്. ദുബായില്‍ ടോസ് ഭാഗ്യം ഓസ്‌ട്രേലിയക്കൊപ്പം നിന്നപ്പോള്‍ ന്യൂസീലന്‍ഡിന് തോല്‍വിയോടെ മടങ്ങേണ്ടിവന്നു. 172 എന്ന ഭേദപ്പെട്ട സ്‌കോര്‍ കിവീസ് നേടിയിട്ടും ഏഴ് പന്തുകള്‍ ബാക്കിനിര്‍ത്തി വിജയിക്കാന്‍ ഓസ്‌ട്രേലിയക്കായി.

1

ഓസീസ് നിരയില്‍ വെടിക്കെട്ട് പ്രകടനം നടത്തി കൈയടി നേടിയത് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന വാര്‍ണര്‍ ടി20 ലോകകപ്പിലും നിറം മങ്ങുമെന്ന് വിലയിരുത്തിയവര്‍ ഏറെയായിരുന്നെങ്കിലും തകര്‍പ്പന്‍ പ്രകടനത്തോടെ ഇവര്‍ക്കെല്ലാം മറുപടി പറയാന്‍ വാര്‍ണര്‍ക്കായി. ടൂര്‍ണമെന്റിലെ താരമായതും വാര്‍ണറാണ്.

Also Read: T20 World Cup 2021: കിവീസ് വീണു, കിരീടം ചൂടി ഓസീസ്, ഫൈനലിലെ നാല് പ്രധാന റെക്കോഡുകളിതാ

2

ഐപിഎല്ലില്‍ രണ്ട് പ്രകടനം മോശമായതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും പ്ലേയിങ് 11ല്‍ നിന്ന് തഴയുകയും ചെയ്തു. വാര്‍ണറിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനുമാണ് ഇത്തരമൊരു നീക്കമെന്നാണ് ഹൈദരാബാദ് അന്ന് വിശദീകരിച്ചത്. വാട്ടര്‍ ബോയിയായി വാര്‍ണര്‍ എത്തിയതും ഹൈദരാബാദിന്റെ അവസാന മത്സരത്തില്‍ ഗ്യാലറിയില്‍ ടീമിന്റെ കൊടിയുമായി ഇരുന്നതുമെല്ലാം ആരാധകരെ ഏറെ വിഷമിപ്പിച്ച കാര്യമാണ്.

Also Read: T20 World Cup 2021: 'ഇത്തവണയും കിവീസിന് ഭാഗ്യമില്ല', ഫൈനലില്‍ എന്തും സംഭവിക്കാം- കെയ്ന്‍ വില്യംസന്‍

3

ഇപ്പോഴിതാ മൂന്ന് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 289 റണ്‍സാണ് വാര്‍ണര്‍ നേടിയിരിക്കുന്നത്. വിമര്‍ശിച്ചവര്‍ക്കെല്ലാം തന്റെ പ്രകടനത്തിലൂടെ വായടപ്പിക്കുന്ന പ്രകടനം നടത്താന്‍ വാര്‍ണര്‍ക്കായി. താരത്തിന്റെ സൂപ്പര്‍ പ്രകടനത്തിന് പിന്നാലെ ഹൈദരാബാദിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വാര്‍ണറിന്റെ ഭാര്യ. 'മോശം ഫോം,വളരെ പ്രായം മെല്ലപ്പോക്ക്',ആശംസകള്‍ എന്നാണ് വാര്‍ണറിന്റെ ഭാര്യ അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടെ ട്വീറ്റ് ചെയ്തത്. ഇതില്‍ ഹൈദരാബാദ് എന്ന് എടുത്തുപറയുന്നില്ലെങ്കിലും ലക്ഷ്യം വെച്ചത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തന്നെയാണെന്ന് വ്യക്തം.

Also Read: T20 World Cup 2021: 'വാര്‍ണര്‍ ടൂര്‍ണമെന്റിലെ താരം', ഇത് ഞാന്‍ നേരത്തെ പ്രവചിച്ചിരുന്നു- ആരോണ്‍ ഫിഞ്ച്

4

ഐപിഎല്‍ 2021ല്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ വാര്‍ണര്‍ക്കായിരുന്നില്ല. എട്ട് മത്സരത്തില്‍ നിന്ന് 24.37 ശരാശരിയില്‍ 195 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. സ്‌ട്രൈക്കറേറ്റ് 107.73ഉും.മോശം പ്രകടനമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. എന്നാല്‍ പ്രതിസന്ധി സമയത്ത് ഹൈദാരാബാദ് വാര്‍ണറിനെ പിന്തുണച്ചില്ല. ടീമില്‍ നിന്ന് തഴഞ്ഞു. ഇത് വാര്‍ണറെ സംബന്ധിച്ച് കടുത്ത നിരാശയുണ്ടാക്കി. 2016ല്‍ ഹൈദരാബാദിനെ കിരീടത്തിലെത്തിച്ച നായകനാണ് വാര്‍ണര്‍. എന്നിട്ടും ടീം കൈവിട്ടതില്‍ ആരാധകരും കടുത്ത നിരാശയിലായിരുന്നു.

Also Read: T20 World Cup: ബാറ്റിങിലും ബൗളിങിലും ഏഷ്യക്ക് 'ഒന്നാംറാങ്ക്'- കൂടുതല്‍ റണ്‍സ്, വിക്കറ്റ് എല്ലാമറിയാം

5

ഐപിഎല്ലിന് ശേഷം ഹൈദരാബാദ് ആരാധകരോട് നന്ദി പറഞ്ഞ് വാര്‍ണര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് പുതിയ സീസണില്‍ പുതിയ ടീമിനൊപ്പം വാര്‍ണറെ കാണാനാവുമെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് പുതിയതായി എത്തുന്ന അഹമ്മദാബാദ് ടീമിന്റെ നായകനായി വാര്‍ണര്‍ എത്തിയേക്കും. പഞ്ചാബ് കിങ്‌സ്,ആര്‍സിബി,സിഎസ്‌കെ ടീമുകള്‍ക്കെല്ലാം മികച്ചൊരു നായകനെ ആവിശ്യമാണ്. അതിനാല്‍ വാര്‍ണര്‍ എങ്ങോട്ടും കൂടുമാറാനുള്ള സാധ്യതയുണ്ട്.

Also Read: T20 World cup: പാക് ടീമിനെ 'അടിച്ച് പുറത്താക്കിയ' വേഡ് എന്തുകൊണ്ട് ഐപിഎല്ലിലില്ല? ഹോഗ് പറയുന്നു

6

ടി20 ലോകകപ്പിലെ പ്രകടനം വാര്‍ണറിന്റെ താരമൂല്യം ഉയര്‍ത്തും. ലേലത്തിലേക്കെത്തുമ്പോള്‍ വാശിയേറിയ ലേലം തന്നെ വാര്‍ണര്‍ക്കായി നടക്കുമെന്നുറപ്പാണ്. 65,1,18,89*,49,53 എന്നിങ്ങനെയായിരുന്നു വാര്‍ണറുടെ സ്‌കോര്‍. ഫൈനലില്‍ നിര്‍ണ്ണായകായ അര്‍ധ സെഞ്ച്വറിയടക്കം വാര്‍ണര്‍ നേടി.പരിചയ സമ്പന്നനായ ഓപ്പണറെന്ന നിലയില്‍ വാര്‍ണറെ ഏത് ടീമും ആഗ്രഹിക്കും. ഇതിനിടെ സിഎസ്‌കെ ജഴ്‌സിയിലെ ചിത്രം വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും പിന്നീടത് പിന്‍വലിക്കുകയും ചെയ്തിരുന്നു.

Also Read: T20 World Cup 2021: 'എന്നെക്കാളും നിരാശനായി ഇപ്പോള്‍ മറ്റാരുമില്ല, ആരാധകര്‍ ക്ഷമിക്കണം'- ഹസന്‍ അലി

7

ഓസ്‌ട്രേലിയയില്‍ മാത്രമല്ല ഇന്ത്യയിലടക്കം വലിയ ആരാധക പിന്തുണയുള്ള താരമാണ് വാര്‍ണര്‍. ഇത്തവണ ഓസ്‌ട്രേലിയ കിരീടം ചൂടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച താരങ്ങളിലൊരാള്‍ വാര്‍ണറാണ്. ഇതില്‍ നിന്ന് തന്നെ വാര്‍ണര്‍ എത്രമാത്രം ഈ ലോകകപ്പ് കിരീടം ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം. അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുമ്പോള്‍ വാര്‍ണര്‍ ടീമില്‍ നിര്‍ണ്ണായക താരമായി ഉണ്ടാകുമെന്നുറപ്പ്.

Story first published: Monday, November 15, 2021, 16:50 [IST]
Other articles published on Nov 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+