Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: ഭേദപ്പെട്ട സ്‌കോര്‍ നേടാനായാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയെ തോല്‍പ്പിക്കാനാവും- ഹമീദ് ഹസന്‍

അബുദാബി: ടി20 ലോകകപ്പില്‍ ആശ്വാസ ജയം തേടിയാണ് ഇന്ത്യയിന്ന് അഫ്ഗാനിസ്ഥാനെ നേരിടാനെത്തുന്നത്. ആദ്യ മത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യക്ക് ഇത്തവണ സെമിയില്‍ കടക്കുക പ്രയാസമാണ്. നാല് ജയങ്ങളുമായി ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാകിസ്താന്‍ സെമിയുറപ്പിച്ചുകഴിഞ്ഞു. നിലവിലെ കണക്കുകള്‍ പ്രകാരം ന്യൂസീലന്‍ഡോ അഫ്ഗാനിസ്ഥാനോ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിക്കാനാണ് സാധ്യത.

1

ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെ എളുപ്പത്തില്‍ കീഴടക്കാനാവില്ലെന്നുറപ്പാണ്. ഇന്ത്യ ദയനീയമായി കീഴടങ്ങി പാകിസ്താനോടും ന്യൂസീലന്‍ഡും ശക്തമായ പോരാട്ടം കാഴ്ചവെച്ച നിരയാണ് അഫ്ഗാന്റേത്. അതിനാല്‍ കോലിക്കും സംഘത്തിനും കടുത്ത വെല്ലുവിളി തന്നെ നേരിടേണ്ടി വന്നേക്കും. ഇപ്പോഴിതാ ഭേദപ്പെട്ട സ്‌കോര്‍ നേടാനായാല്‍ അഫ്ഗാനിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അഫ്ഗാന്‍ പേസര്‍ ഹമീദ് ഹസന്‍.

Also Read: T20 World Cup: ന്യൂസിലാന്‍ഡിനെതിരേ രോഹിത് എങ്ങനെ മൂന്നാമനായി? ധോണിക്ക് നിര്‍ണായക പങ്ക്!

2

'ഇന്ത്യയെ പരാജയപ്പെടുത്താനുള്ള മികച്ച അവസരമാണ് മുന്നിലുള്ളത്. ഞങ്ങള്‍ക്ക് മികച്ച റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൊണ്ടുവരാനായാല്‍ മികച്ച ബൗളിങ്ങിലൂടെയും ഫീല്‍ഡിങ്ങിലൂടെയും ഇന്ത്യയെ തോല്‍പ്പിക്കാനാവും. ഇന്ത്യയുടെ എത്ര വിക്കറ്റുകള്‍ നേടാനാവുമെന്നത് പിച്ചിന്റെ സ്വഭാവത്തിനനുസരിച്ചാവും. പിച്ചിന്റെ സ്വഭാവം നോക്കിയാവും പദ്ധതി. മത്സരത്തിന് മുമ്പ് ഒന്നും പറയാനാവനില്ല. മത്സരത്തില്‍ 100 ശതമാനവും നല്‍കി ജയത്തിനായി തീവ്ര ശ്രമം നടത്തും. ഞങ്ങള്‍ക്ക് മികച്ച സ്പിന്നര്‍മാരും പേര്‍മാരുമുണ്ട്'-ഹമീദ് ഹസന്‍ പറഞ്ഞു.

Also Read: T20 World Cup 2021: 'അതാണ് പ്രശ്‌നം', ഇന്ത്യ ഐപിഎല്ലിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു- വസിം അക്രം

3

നിലവിലെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം പരിശോധിക്കുമ്പോള്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ നേട്ടമുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. റാഷിദ് ഖാന്‍,മുജീബുര്‍ റഹ്മാന്‍,മുഹമ്മദ് നബി എന്നീ സ്പിന്നര്‍മാരെ ആശ്രയിച്ചാലും അഫ്ഗാന്റെ പദ്ധതികള്‍. റാഷിദിന്റെ പ്രകടനം ഇന്ത്യക്ക് വലിയ തലവേദനയാവും. ടൂര്‍ണമെന്റിലുടെനീളം ഗംഭീര പ്രകടനമാണ് റാഷിദ് ഖാന്‍ നടത്തുന്നത്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ പന്തെറിഞ്ഞ് റാഷിദിന് പരിചയസമ്പത്തുമുണ്ട്. അത് മുതലാക്കാനായാല്‍ ഇന്ത്യന്‍ ടീം പ്രയാസപ്പെടുമെന്നുറപ്പ്.

Also Read: യുവരാജ് ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു! തിരിച്ചുവരവിന് കാരണം വെളിപ്പെടുത്തി മുന്‍ ഇതിഹാസം

4

ഇന്ത്യന്‍ ടീമിലെ താരങ്ങളെല്ലാം ലോകോത്തര താരങ്ങളാണെങ്കിലും ഫോമാണ് പ്രശ്‌നം. ഓപ്പണിങ്ങില്‍ തൊട്ട് പ്രശ്‌നമാണ്. രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് പ്രതീക്ഷിച്ചപോലെ ക്ലിക്കായില്ല. മൂന്നാം നമ്പറില്‍ കോലിക്ക് ആംഗര്‍ റോളിലേക്ക് ഒതുങ്ങേണ്ടി വരുന്നു. സൂര്യകുമാര്‍,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ,റിഷഭ് പന്ത് എന്നിവരില്‍ നിന്നെല്ലാം പ്രതീക്ഷക്കൊത്ത പ്രകടനം ഉണ്ടാവുന്നില്ല.

Also Read: T20 World Cup 2021: അഫ്ഗാനെതിരേ എവിടെ മെച്ചപ്പെടുത്തണം? ഇന്ത്യയുടെ മികച്ച പ്ലേയിങ് 11 ഇതാ

5

ഹര്‍ദിക് പാണ്ഡ്യ പന്തെറിയാന്‍ ആരംഭിച്ചത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്താനാവാത്തത് തിരിച്ചടിയാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കുന്നില്ല. ടീമെന്ന നിലയില്‍ ഒത്തിണക്കമില്ല. ടീമിനുള്ളില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നത് ശരിവെക്കുന്ന തരത്തിലാണ് താരങ്ങളുടെ പ്രകടനം.

Also Read: T20 World Cup: റാഷിദിനെ ഭയക്കണം, കാരണം ഈ കണക്കുകള്‍- പ്രധാന ഇര രാഹുല്‍!

6

ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് ഇന്ത്യക്കായി വിക്കറ്റ് നേടിയ ഏക ബൗളര്‍ ജസ്പ്രീത് ബുംറയാണ്.മറ്റാര്‍ക്കും ഒരു വിക്കറ്റ് പോലും നേടാനായില്ലെന്നത് ഇന്ത്യയുടെ ബൗളിങ് നിരയുടെ ബലഹീനതയെ എടുത്തുകാട്ടുന്നു. മികച്ചൊരു പ്ലേയിങ് 11നെ സൃഷ്ടിച്ചെടുക്കാന്‍ ഇന്ത്യക്കായിട്ടില്ല. എംഎസ് ധോണിയെന്ന മുന്‍ നായകന്‍ തന്ത്രങ്ങളോതാന്‍ ഇന്ത്യക്കൊപ്പമെത്തിയത് വിപരീത ഫലം സൃഷ്ടിച്ചെന്നാണ് നിലവിലെ പ്രകടനത്തില്‍ നിന്ന് വ്യക്തമാവുന്നത്.

Also Read: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പര: കെ എല്‍ രാഹുല്‍ ഇന്ത്യന്‍ നായകന്‍, കാണികളെ പ്രവേശിപ്പിക്കും

7


അഫ്ഗാനിസ്ഥാനോട് ജയിക്കേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. ഇതിനോടകം തന്നെ വലിയ വിമര്‍ശനം ഇന്ത്യന്‍ താരങ്ങളും ടീം മാനേജ്‌മെന്റും ഏറ്റുവാങ്ങുന്നുണ്ട്. അതിനാല്‍ അഫ്ഗാനിസ്ഥാനോട് തോറ്റാല്‍ ഇന്ത്യന്‍ ടീമിനെതിരേ കൂടുതല്‍ ശക്തമായ പ്രതിഷേധം തന്നെ ഉയര്‍ന്നേക്കും. എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും ഒന്ന് പൊരുതാന്‍ പോലും ഇന്ത്യന്‍ ടീം ശ്രമിക്കുന്നില്ലെന്നതാണ് ആരാധകരെ കൂടുതല്‍ നിരാശപ്പെടുത്തുന്നത്.

Story first published: Wednesday, November 3, 2021, 15:16 [IST]
Other articles published on Nov 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+