T20 World Cup 2021: ഫൈനലില്‍ ടോസ് ഒരു പ്രശ്‌നമേയല്ല, ഐപിഎല്‍ ഫൈനല്‍ നോക്കുക- ആരോണ്‍ ഫിഞ്ച്
ദുബായ്: ടി20 ലോകകപ്പിന്റെ കിരീട ജേതാവിനെ ഇന്നറിയാം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസീലന്‍ഡ്-ഓസ്‌ട്രേലിയയെയാണ് നേരിടുന്നത്. 2015ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച് കിരീടം നേടിയ ഓസ്‌ട്രേലിയയോട് പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാവും കെയ്ന്‍ വില്യംസനും സംഘവും ഇറങ്ങുക.

സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ന്യൂസീലന്‍ഡ് തോല്‍പ്പിച്ചത്. ഓസ്‌ട്രേലിയ പാകിസ്താനെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ഫൈനലിനിറങ്ങുന്നത്. രണ്ട് ടീമിനും മികച്ച താരനിരയുള്ളതിനാല്‍ പോരാട്ടം ആവേശകരമാവും. 14 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഒമ്പത് തവണയും ജയം ഓസ്‌ട്രേലിയക്കൊപ്പമായിരുന്നു. ഈ കണക്കുകള്‍ മത്സരത്തില്‍ കംഗാരുക്കളുടെ ആത്മവിശ്വാസം ഉയര്‍ത്തും.
Also Read: T20 World Cup 2021: 'അല്‍പ്പം കൂടി ബുദ്ധി ഉപയോഗിക്കണമായിരുന്നു', ഷഹീനെ വിമര്‍ശിച്ച് ഷാഹിദ് അഫ്രീദി

ദുബായിലായതിനാല്‍ ടോസ് നിര്‍ണ്ണായകമാവുമെന്നുറപ്പ്. ടോസ് നഷ്‌പ്പെട്ട് ആദ്യം ബാറ്റ് ചെയ്യുകയെന്നത് ദുഷ്‌കരമാണെന്ന് മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യക്തം. കൂടാതെ രണ്ടാമത് ബാറ്റ് ചെയ്തവരാണ് ടൂര്‍ണമെന്റില്‍ കൂടുതല്‍ മത്സരങ്ങള്‍ ജയിച്ചതെന്നതും കണക്കുകളില്‍ നിന്ന് വ്യക്തം. എന്നാല്‍ ടോസ് ഒരു പ്രശ്‌നമാവില്ലെന്നും അതോര്‍ത്ത് ആശങ്കപ്പെടുന്നില്ലെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്.
Also Read: IND vs NZ: ശ്രേയസ് അയ്യര്‍ എന്തുകൊണ്ട് ആദ്യമായി ടെസ്റ്റ് ടീമില്‍? കോലിക്ക് പകരക്കാരനോ? കാരണമറിയാം

'ടോസ് വലിയ സംഭവമായി കാണുന്നില്ല. ആദ്യം ബാറ്റ് ചെയ്താല്‍ വിജയിക്കാനാവില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പാകിസ്താനെതിരേ ടോസ് അനുകൂലമാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ സൃഷ്ടിക്കാനാണ് ആഗ്രഹിച്ചത്. ഫൈനലിലും ഇത് തന്നെയാണ് ആഗ്രഹം. ഐപിഎല്‍ ഫൈനല്‍ നോക്കുക. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ മികച്ച സ്‌കോര്‍ നേടി മത്സരം ജയിച്ചു. അതുപോലെ മികച്ച ടോട്ടല്‍ നേടിയാല്‍ എതിര്‍ ടീം തുടക്കത്തിലേ സാഹസത്തിന് മുതിരാന്‍ സാധ്യതകളുണ്ട്.അത് മുതലാക്കാനായേക്കും'-ഫിഞ്ച് പറഞ്ഞു.

ദുബായില്‍ ആദ്യം പന്തെറിയുന്നവര്‍ക്ക് മികച്ച വേഗവും സ്വിങ്ങും ലഭിക്കും. എന്നാല്‍ രണ്ടാമത് പന്തെറിയുമ്പോള്‍ ഇത് ലഭിക്കില്ല. കാരണം മഞ്ഞ് വീഴ്ച്ചയെത്തുടര്‍ന്ന് പിച്ചില്‍ ബൗളര്‍മാര്‍ക്ക് കൃത്യത ലഭിക്കാതെയാവും. ഇതോടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ അനായാസമായി ബാറ്റ് ചെയ്യാനും സാധിക്കും. പാകിസ്താനെതിരായ സെമിയില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിങ്ങാണ് തിരഞ്ഞെടുത്തത്. എത്ര മികച്ച ബൗളിങ് നിര ഉണ്ടെങ്കിലും രണ്ടാമത് പന്തെറിഞ്ഞ് പ്രതിരോധിക്കുക വളരെ പ്രയാസം തന്നെയാണ്.
Also Read: T20 World Cup 2021: 'തോല്‍വി അംഗീകരിച്ചുകൊണ്ട് അഭിനന്ദിക്കുക, അനാവശ്യ വിമര്‍ശനം വേണ്ട'- ഇന്‍സമാം

ഐപിഎല്‍ ഫൈനലില്‍ സിഎസ്‌കെ ആദ്യം ബാറ്റ് ചെയ്താണ് കെകെആറിനെ തോല്‍പ്പിച്ചത്. എന്നാല്‍ അന്നത്തെ പിച്ചിന്റെ സാഹചര്യവും കാലാവസ്ഥയുമല്ല ഇന്നുള്ളത്. ഈ വ്യത്യാസം ഉള്ളതിനാല്‍ ആദ്യം ബാറ്റ് ചെയ്യുക പ്രയാസം തന്നെയാണ്. ഓസീസ് ബാറ്റിങ് നിര വലിയ സ്ഥിരത കാട്ടാത്ത സാഹചര്യത്തില്‍ മികച്ച ബൗളിങ് കരുത്തുള്ള ന്യൂസീലന്‍ഡിനെതിരേ ആദ്യം ബാറ്റ് ചെയ്താല്‍ പ്രയാസപ്പെടാനുള്ള സാധ്യത കൂടുതലാണ്.
Also Read: T20 World Cup 2021: ഫൈനല്‍ നാളെ, ആരടിക്കും കപ്പ്? ഓസീസ് X ന്യൂസീലന്‍ഡ്, സമയം, വേദി എല്ലാമറിയാം

ടി20 ഫോര്‍മാറ്റില്‍ മിക്ക ടീമും റണ്‍സ് പിന്തുടരനാണ് ഇഷ്ടപ്പെടുന്നതെന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു. 'ടി20യില്‍ ലോകത്തിലെ മിക്ക ടീമുകള്‍ക്കും റണ്‍സ് പിന്തുടരാനാണ് ഇഷ്ടം. എന്നാല്‍ അതില്‍ അല്‍പ്പം സാഹസികതയുണ്ട്. എതിരാളികള്‍ വലിയ സ്‌കോര്‍ ആദ്യം ബാറ്റ് ചെയ്ത് നേടിയാല്‍ പിന്തുടര്‍ന്ന് ജയിക്കുക പ്രയാസമാവും. എന്നാല്‍ ഇപ്പോഴത്തെ പൊതുസ്വഭാവം പിന്തുടര്‍ന്ന് ബാറ്റ് ചെയ്യുകയെന്നതാണ്. ന്യൂസീലന്‍ഡിനെ നേരിട്ടപ്പോഴെല്ലാം മികച്ച പോരാട്ടമാണ് നടന്നിട്ടുള്ളത്. മികച്ച ഫീല്‍ഡിങ് നടത്തുന്നവരാണവര്‍'-ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.
Also Read: വിരാട് കോലി ഏകദിന, ടെസ്റ്റ് നായകസ്ഥാനവും ഒഴിഞ്ഞേക്കും, അവന്റെ ലക്ഷ്യം മറ്റൊന്ന്- രവി ശാസ്ത്രി

ന്യൂസീലന്‍ഡിനും ബാറ്റിങ്ങാണ് പ്രശ്‌നം. ഡെവോന്‍ കോണ്‍വെ പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായത് കിവീസിന് വലിയ തിരിച്ചടിയായി. ടിം സീഫെര്‍ട്ടാവും കോണ്‍വേക്ക് പകരം പ്ലേയിങ് 11ല്‍ ഇടം പിടിക്കുക. തുടര്‍ച്ചയായി രണ്ടാം ഐസിസി ട്രോഫി അലമാരയിലെത്തിക്കാനാണ് കിവീസിന്റെ ശ്രമം.ഈ വര്‍ഷം നടന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയത് ന്യൂസീലന്‍ഡായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications