
ഇപ്പോഴിതാ ക്യാപ്റ്റന്‍സിയില്‍ ബാബറിനെക്കാള്‍ മികച്ചവന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്താന്‍ സൂപ്പര്‍ പേസറായ ഷഹീന്‍ അഫ്രീദി. പിഎസ്എല്ലില്‍ ലാഹോര്‍ ഖലന്തേഴ്‌സിന്റെ നായകന്‍ ഷഹീനാണ്. വാര്‍ത്താ സമ്മേളനത്തിനിടെ ബാബര്‍-റിസ്വാന്‍ എന്നിവരിലെ മികച്ച നായകനെ തിരഞ്ഞെടുക്കാന്‍ ആവിശ്യപ്പെട്ടപ്പോഴാണ് ബാബറേക്കാള്‍ മികച്ചവന്‍ റിസ്വാനാണെന്ന് ഷഹീന്‍ പറഞ്ഞത്.
Also Read: 'കോലിയും രാഹുലുമല്ല', പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്ത് ഷദാബ് ഖാന്‍

'മുഹമ്മദ് റിസ്വാന്റെ വ്യക്തിത്വം എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ആഭ്യന്തര ക്രിക്കറ്റിന്റെ തുടക്കകാലത്ത് റിസ്വാനോടൊപ്പം കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവനെ കൂടുതല്‍ അടുത്തറിയാം. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച നായകനായി റിസ്വാനെയാണ് തിരഞ്ഞെടുക്കുന്നത്. ദേശീയ ടീമിന്റെ നായകനെന്ന നിലയില്‍ ബാബര്‍ മികവ് കാട്ടുന്നുണ്ട്. എന്നാല്‍ ഞാന്‍ ബാബറിന് രണ്ടാം സ്ഥാനമാണ് നല്‍കുന്നത്'-ഷഹീന്‍ പറഞ്ഞു.
Also Read: ഓള്‍ ടൈം ക്രിക്കറ്റിലെ ഫാബുലസ് ഫോറില്‍ ആരൊക്കെ? തിരഞ്ഞെടുത്ത് വിനോദ് കാംബ്ലി

പാകിസ്താന് വലിയ പ്രതീക്ഷ നല്‍കുന്ന കൂട്ടുകെട്ടാണ് ബാബറും റിസ്വാനും. രണ്ട് പേരും ഓപ്പണിങ്ങില്‍ ചരിത്ര കുതിപ്പാണ് നടത്തുന്നതെന്നത് പറയാം. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ ഇവര്‍ക്കാവുന്നുണ്ട്. ടി20യില്‍ നാല് തവണ 150 ലധികം റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇരുവര്‍ക്കുമായി. ഈ വര്‍ഷം 2000ത്തിലധികം ടി20 റണ്‍സാണ് റിസ്വാന്‍ നേടിയത്. ഒരു കലണ്ടര്‍ വര്‍ഷം 2000ലധികം ടി20 റണ്‍സ് നേടുന്ന ആദ്യത്തെ താരമാണ് റിസ്വാന്‍.
Also Read: IND vs SA: പഴയ റോളിലേക്ക് തിരിച്ചെത്തി രവി ശാസ്ത്രി, സ്റ്റാര്‍ സ്‌പോര്‍ട്‌സിനൊപ്പം കളി വിലയിരുത്തും

ബാബര്‍-റിസ്വാന്‍ കൂട്ടുകെട്ട് ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. ഇന്ത്യയെ ലോകകപ്പില്‍ ആദ്യമായി പാകിസ്താന്‍ തോല്‍പ്പിച്ചത് ഇത്തവണത്തെ ടി20 ലോകകപ്പിലൂടെയായിരുന്നു. 10 വിക്കറ്റിന് പാകിസ്താന്‍ ജയിച്ചപ്പോള്‍ ബാബറും റിസ്വാനും പുറത്താവാതെ നിന്നു. രണ്ട് പേരും അര്‍ധ സെഞ്ച്വറിയും നേടി. മത്സരത്തില്‍ ഷഹീന്റെ ബൗളിങ്ങാണ് ഇന്ത്യയെ തകര്‍ത്തത്.
Also Read: IND vs SA: രഹാനെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വേണോ? ഈ മൂന്ന് കാരണങ്ങള്‍ അതിന് ഉത്തരം നല്‍കും

22കാരനായ ഷഹീന്‍ ഇതിനോടകം തന്നെ ആധുനിക ക്രിക്കറ്റിലെ മികച്ച പേസര്‍മാരിലൊരാളായി മാറിക്കഴിഞ്ഞു. മുഹമ്മദ് അമീറിന്റെ അഭാവം നികത്തി ഇടം കൈ പേസുകൊണ്ട് വിസ്മയം തീര്‍ക്കുകയാണ് അദ്ദേഹം. കൃത്യമായ ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന ഷഹീന്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
Also Read: IND vs SA: ഹനുമ വിഹാരിയെ പുറത്തിരുത്തരുത്, പ്ലേയിങ് 11ല്‍ വേണം, മൂന്ന് കാരണങ്ങളിതാ

ബാബര്‍ ഇനിയും ഏറെ നാള്‍ പാകിസ്താന്റെ നായകസ്ഥാനത്തുണ്ടാവുമെന്നുറപ്പ്. 2022ല്‍ ടി20 ലോകകപ്പും 2023ല്‍ ഏകദിന ലോകകപ്പും വരാനുണ്ട്. രണ്ട് വലിയ ടൂര്‍ണമെന്റുകളിലെയും പാകിസ്താന്റെ പ്രകടനം വിലയിരുത്തിയാവും ബാബറിന്റെ ക്യാപ്റ്റന്‍സിയില്‍ തീരുമാനം ഉണ്ടാവുക. തീര്‍ത്തും നിരാശപ്പെടുത്തിയാല്‍ ബാബറിനെ മറികടന്ന് റിസ്വാന്‍ പാക് നായകസ്ഥാനത്തേക്കെത്തിയേക്കും. നിലവിലെ ബാബറിന്റെ നായക മികവിനെയും ഷഹീന്‍ പ്രശംസിച്ചു.
Also Read: 'പ്രതിസന്ധികളോട് പടവെട്ടി മറ്റൊരു താരോദയം', ഇന്ത്യ അണ്ടര്‍ 19 താരം സിദ്ധാര്‍ത്ഥ് യാദവിനെ അറിയാം

'എന്റെ ഇഷ്ടപ്പെട്ട ബാറ്റ്‌സ്മാനാണ് ബാബര്‍ ആസം. ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണവന്‍. ദേശീയ ടീമിനായി നായകനെന്ന നിലയില്‍ മികച്ച പ്രകടനമാണ് അവന്‍ നടത്തുന്നത്. അവന് കീഴില്‍ വലിയ നേട്ടങ്ങളിലേക്കാണ് പാകിസ്താന്‍ ടീം പോകുന്നത്.'-ഷഹീന്‍ പറഞ്ഞു. ബാബര്‍,റിസ്വാന്‍,ഷഹീന്‍ എന്നിവര്‍ ഇതിഹാസങ്ങളുടെ പട്ടികയില്‍ പേരുചേര്‍ത്ത് പടിയിറങ്ങാന്‍ കെല്‍പ്പുള്ളവരാണ്. അതിനുള്ള മികവ് മൂന്ന് പേര്‍ക്കുമുണ്ട്.


Click it and Unblock the Notifications