For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ദ്രാവിഡ് പരിശീലകന്‍, എംഎസ് ധോണി ഉപദേഷ്ടാവ്', ഇന്ത്യയുടെ പുതിയ പരിശീലകരെ പ്രവചിച്ച് പ്രസാദ്

മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നുറപ്പാണ്. വിരാട് കോലി ടി20 നായകസ്ഥാനം ഒഴിയുന്നതോടെ നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മ എത്തിയേക്കും. വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത്,കെഎല്‍ രാഹുല്‍ എന്നിവരിലൊരാളും എത്താനാണ് സാധ്യത. ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഉള്‍പ്പെടുന്ന പരിശീലക സംഘവും ഇന്ത്യന്‍ ടീമില്‍ നിന്ന് സ്ഥാനമൊഴിയും. ശാസ്ത്രിക്ക് പകരക്കാരനായി അനില്‍ കുംബ്ലെയെയും വിവിഎസ് ലക്ഷ്മണെയും പരിഗണിച്ചിരുന്നെങ്കിലും ഇരുവരും എത്തിയേക്കില്ലെന്നാണ് സൂചന.

MSK prasad predicts Dravid as india's future coach and Dhoni as mentor
1

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ വിദേശ പരിശീലകനെയാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.2015ന് ശേഷം ഇക്കാലയളവില്‍ ഇന്ത്യയില്‍ പരിശീലിപ്പിച്ചത് ഇന്ത്യന്‍ പരിശീലകര്‍ തന്നെയാണ്. ഇതിനൊരു മാറ്റം വരുത്താന്‍ ബിസിസി ഐ ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. ഇതിനോടകം നിരവധി പരിശീലകരുടെ പേരുകള്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ എംഎസ്‌കെ പ്രസാദ് ഇന്ത്യയുടെ ഭാവി പരിശീലകരെക്കുറിച്ചുള്ള തന്റെ പ്രവചനം നടത്തിയിരിക്കുകയാണ്.

Also Read: T20 World cup: കോലിയും താരങ്ങളും തമ്മില്‍ പൊരിഞ്ഞയടി! ധോണിയെത്തിയത് നിയന്ത്രിക്കാനോ?

2

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനും നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കുകയും മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ ഉപദേഷ്ടാവാക്കണമെന്നുമാണ് പ്രസാദ് അഭിപ്രായപ്പെട്ടത്. നിലവില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉപദേഷ്ടാവായി ധോണി നിയമിച്ചിട്ടുണ്ട്.

Also Read: T20 World Cup 2021: ഏറ്റവും പ്രതിഫലമുള്ള പരിശീലകനാര്? രവി ശാസ്ത്രി തലപ്പത്ത്, മറ്റുള്ളവരെ അറിയാം

3

'എന്റെ മനസിലെ ആഗ്രഹപ്രകാരം രാഹുല്‍ ദ്രാവിഡ് പരിശീലകനാവുകയും എംഎസ് ധോണി ഉപദേഷ്ടാവായും എത്തണം. ഐപിഎല്ലിനിടെ ഇക്കാര്യങ്ങള്‍ സഹ കമന്റേറ്റര്‍മാരുമായി സംസാരിച്ചിരുന്നു. രവി ഭായിയുടെ കാലഘട്ടത്തിന്റെ യശസ് ഉയര്‍ത്തിത്തന്നെ പിടിക്കാന്‍ രാഹുല്‍ ദ്രാവിഡിന് സാധിക്കുമെന്നാണ് വിശ്വാസം. രാഹുല്‍ പരിശീലകനാവുകയും ധോണി ഉപദേഷ്ടാവാകുകയും ചെയ്താല്‍ ഇന്ത്യന്‍ ക്രിക്കറ്റിനത് പുതിയ ഉണര്‍വേകും. പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് നിലവിലെ ഇന്ത്യന്‍ ടീമിലേക്ക് ദ്രാവിഡ് വളര്‍ത്തിവിട്ട താരങ്ങളുടെ എണ്ണമാണ്. ഇന്ത്യ എ ടീമിന്റെ പരിശീലകന്‍ കൂടിയാണ് അദ്ദേഹം. ദ്രാവിഡും ധോണിയും ഈ സ്ഥാനങ്ങളിലേക്ക് വരാന്‍ തയ്യാറായില്ലെങ്കില്‍ അത് വലിയ നിരാശതന്നെയാണ്'-എംഎസ്‌കെ പ്രസാദ് പറഞ്ഞു.

Also Read: IPL 2021: ടി20 ലോകകപ്പില്‍ ഇഷാന്‍ വേണ്ട, പകരമാര്? സഞ്ജു ഉള്‍പ്പെടെ മൂന്ന് പേരെ പരിഗണിക്കാം

4

ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ച പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. ഇന്ത്യ എ ടീമിനെ വിദേശ പര്യടനങ്ങളിലടക്കം ദ്രാവിഡിന്റെ സേവനം ലഭിക്കാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി മുന്നില്‍ക്കണ്ട് പ്രതിഭാശാലികളായ താരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരികയെന്ന വലിയ ജോലിയാണ് ദ്രാവിഡ് ഇപ്പോള്‍ ചെയ്യുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ സ്ഥാനത്ത് ദ്രാവിഡിനെപ്പോലൊരു ഇതിഹാസത്തെ അത്യാവശ്യമാണ്. ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ എന്നതിലുപരി ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി ദ്രാവിഡ് പ്രവര്‍ത്തിക്കുന്നതാണ് ഇന്ത്യന്‍ ടീമിന് നല്ലതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

Also Read: കോലിയുടെ ക്യാപ്റ്റന്‍സി ശരിയല്ല, ഇടപെടണം- രഹാനെയും പുജാരയും ജയ് ഷായെ വിളിച്ചു!

5

യുഎഇ ടി20 ലോകകപ്പിലേക്കായാണ് ധോണിയെ ഉപദേഷ്ടാവ് സ്ഥാനത്തേക്കെത്തിച്ചത്.ധോണി വിരമിച്ച ശേഷം ഇതുവരെ ഇന്ത്യക്ക് ഐസിസി കിരീടം നേടാനായിട്ടില്ല. ധോണി മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയില്‍ എത്തിച്ചിട്ടുമുണ്ട്. അതിനാല്‍ത്തന്നെ ധോണിയെ ഉപദേഷ്ടാവായി നിയമിച്ചാല്‍ ഇന്ത്യയുടെ കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമമിടാമെന്ന പ്രതീക്ഷയിലാണ് ബിസിസി ഐ.

Also Read: ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയാന്‍ കോലി സ്വയം തീരുമാനിച്ചതോ? വെളിപ്പെടുത്തി ബിസിസിഐ

6

Also Read: IPL 2021: പ്ലേ ഓഫ് ഉറപ്പിക്കാന്‍ സിഎസ്‌കെ, 'വില്ലനാവാന്‍' വില്യംസണും സംഘവും

ഈ സീസണിലും സിഎസ്‌കെയുടെ നായകസ്ഥാനത്തുള്ള ധോണി ടി20 ലോകകപ്പിന് ശേഷവും ഇന്ത്യയുടെ ഉപദേഷ്ടാവായി തുടരുമോയെന്നത് കണ്ടറിയണം. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചതിന് ശേഷം കൂടുതലും കൃഷിയിലാണ് ധോണി ശ്രദ്ധ നല്‍കിയിരിക്കുന്നത്. റാഞ്ചിയില്‍ ഏക്കറുകണക്കിന് കൃഷി തോട്ടം അദ്ദേഹത്തിന്റെ പേരിലുണ്ട്. അതിനാല്‍ത്തന്നെ അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം തുടരുമോയെന്നത് കണ്ടറിയണം. യുഎഇ ലോകകപ്പിന് ശേഷം ചെറിയ ഇടവേളയില്‍ രണ്ട് ടി20 ലോകകപ്പ് കൂടി നടക്കാനുണ്ട്. ഇപ്പോള്‍ത്തന്നെ ധോണി ഉപദേഷ്ടവായി തുടര്‍ന്നാല്‍ വരുന്ന രണ്ട് ടി20 ലോകകപ്പിലും ഇന്ത്യക്കതിന്റെ ഗുണം ലഭിച്ചേക്കും.

Story first published: Thursday, September 30, 2021, 16:11 [IST]
Other articles published on Sep 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+