
വെല്ലുവിളികള്‍ക്കിടയിലും ടി20 ലോകകപ്പ് ഗംഭിയായി നടത്താന്‍ സാധിച്ചു. ഫ്രാഞ്ചൈസി ക്രിക്കറ്റുകളും തിരിച്ചുവന്ന വര്‍ഷമായിരുന്നു ഇത്. രോഹിത് ശര്‍മ വിരാട് കോലിക്ക് പകരം ഇന്ത്യയുടെ പരിമിത ഓവര്‍ നായകസ്ഥാനത്തേക്കെത്തിയപ്പോള്‍ രവി ശാസ്ത്രിക്ക് പകരക്കാരനായി രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്കുമെത്തി. ഐപിഎല്ലില്‍ എംഎസ് ധോണിയുടെ സിഎസ്‌കെ ചാമ്പ്യന്മാരായി.പാകിസ്താന്‍ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നതിനും 2021 സാക്ഷിയായി. ഓര്‍ത്തിരിക്കാനുള്ള മനോഹര ഓര്‍മകള്‍ക്കൊപ്പം വിവാദങ്ങള്‍ക്കും ക്ഷാമമില്ലാത്ത വര്‍ഷമായിരുന്നു ഇത്. നിരവധി വിവാദ സംഭവങ്ങള്‍ ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ 2021ല്‍ വലിയ ചര്‍ച്ചയായ ഏഴ് വിവാദ സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
Also Read: 'എപ്പോഴും ആ ടീമിനൊപ്പം കളിക്കാനാണ് ആഗ്രഹിക്കുന്നത്', ഇഷ്ട ടീമിനെ തിരഞ്ഞെടുത്ത് ശുബ്മാന്‍ ഗില്‍

മുട്ടുകുത്താന്‍ വിസമ്മതിച്ച് ഡീകോക്ക്
ടി20 ലോകകപ്പില്‍ ബ്ലാക് ലീവ്‌സ് മാറ്ററിന് പിന്തുണ പ്രഖ്യാപിച്ച് മത്സരത്തിന് മുമ്പ് എല്ലാ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും മുട്ടുകുത്തണമെന്നത് ബോര്‍ഡിന്റെ തീരുമാനമായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്വിന്റന്‍ ഡീകോക്ക് മുട്ടുകുത്താന്‍ വിസമ്മതിച്ചത് വിവാദമായി. എല്ലാവരും മുട്ടുകുത്തി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഡീകോക്ക് മുട്ടുകുത്താന്‍ തയ്യാറാവാത്തത് വലിയ ചര്‍ച്ചയായി. താരത്തിനെതിരേ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ശക്തമായ നിലപാട് സ്വീകരിച്ചതോടെ അദ്ദേഹം നിലപാട് തിരുത്തുകയും മുട്ടുകുത്തുകയും ചെയ്താണ് വിവാദം അവസാനിപ്പിച്ചത്. ക്രിക്കറ്റ് ലോകം ഈ വര്‍ഷം വലിയ ചര്‍ച്ചയാക്കിയ സംഭവങ്ങളിലൊന്നാണിത്.
Also Read: ഹാര്‍ദിക്കിന് ഒരു ഫോര്‍മാറ്റ് പോലും കളിക്കാനാവില്ല!, ആരാധകരെ ഞെട്ടിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

അഫ്ഗാന്‍ ക്രിക്കറ്റിലെ പ്രതിസന്ധി
താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ടി20 ലോകകപ്പിന് തൊട്ടുമുമ്പാണ് അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തത്. ഇതിന് പിന്നാലെ റാഷിദ് ഖാന്‍ നായകസ്ഥാനം രാജിവെച്ചു. അഫ്ഗാനിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീമിനെ താലിബാന്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകളെത്തിയതോടെ വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് പല ക്രിക്കറ്റ് ബോര്‍ഡുകളും അഫ്ഗാനിസ്ഥാനുമായുള്ള പരമ്പരയില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. താലിബാന്റെ കീഴിലെ അഫ്ഗാന്‍ ക്രിക്കറ്റിന്റെ സാഹചര്യങ്ങളും പ്രതിസന്ധികളും ഈ വര്‍ഷത്തെ വലിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു.
Also Read: '23 വര്‍ഷ കരിയറിന് വിട', എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഹര്‍ഭജന്‍ സിങ്

മുഹമ്മദ് സിറാജിനെതിരേ വംശീയാധിക്ഷേപം
ഈ വര്‍ഷത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപം ഉണ്ടായത് വലിയ വിവാദമായി. ഇന്ത്യയുടെ മുഹമ്മദ് സിറാജിനെതിരേയാണ് കാണികളില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായത്. സിഡ്‌നി ടെസ്റ്റിന്റെ നാലാം ദിനമുണ്ടായ സംഭവം സിറാജ് നായകനായിരുന്ന അജിന്‍ക്യ രഹാനെയെ അറിയിക്കുകയും അദ്ദേഹം അംപയര്‍മാരോട് പരാതിപ്പെടുകയും അല്‍പ്പനേരം മത്സരം നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തു. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിക്കുകയും വംശീയാധിക്ഷേപം നടത്തിയ കാണികള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Also Read: ക്രിക്കറ്റ് പ്രേമികള്‍ക്കു ക്രിസ്മസ് സമ്മാനം, വീണ്ടുമൊരു ഇന്ത്യ- പാക് ത്രില്ലര്‍! കണക്കുതീര്‍ക്കുമോ?

ലൈംഗിക വിവാദത്തില്‍ ടിം പെയ്ന്‍
ഓസ്‌ട്രേലിയന്‍ ടെസ്റ്റ് നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ടിം പെയ്ന്‍ ലൈംഗിക വിവാദത്തില്‍ കുടുങ്ങിയതും ഈ വര്‍ഷം. അവസാന ആഷസ് ടെസ്റ്റിനിടെ ജോലിക്കാരിയോട് മോശമായി പെരുമാറുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്ത കേസിലാണ് പെയ്ന്‍ കുടുങ്ങിയത്. ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് വലിയ നാണക്കേടായ സംഭവത്തില്‍ പെയ്‌നെ ഓസ്‌ട്രേലിയ നായകസ്ഥാനത്തു നിന്നും ടീമില്‍ നിന്നും പുറത്താക്കി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് സമീപകാലത്തായി നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടി20 ലോകകപ്പ് കിരീടം നേടിയതടക്കം സന്തോഷിക്കാന്‍ ഈ വര്‍ഷം ഓസീസിന് വകയുണ്ടായിരുന്നെങ്കിലും ടിം പെയ്‌ന്റെ ലൈംഗിക വിവാദം വലിയ നാണക്കേടായി.
Also Read: 1983ലെ ലോകകപ്പ് വിജയത്തിനു ശേഷം ഞങ്ങള്‍ ഭക്ഷണം കിട്ടാതെ ഉറങ്ങി!- വെളിപ്പെടുത്തലുമായി കപില്‍

പാകിസ്താന്‍ പരമ്പര റദ്ദാക്കി ന്യൂസീലന്‍ഡ്
ഇടവേളക്ക് ശേഷം ന്യൂസീലന്‍ഡിന്റെ പാകിസ്താന്റെ പര്യടനം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി ന്യൂസീലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറി. ഇത് വലിയ വിവാദമായി. അവസാന സമയത്തെ ന്യൂസീലന്‍ഡ് ടീമിന്റെ പിന്മാറ്റം പാകിസ്താന്‍ ക്രിക്കറ്റിനെ അപമാനിക്കുന്നതായിരുന്നുവെന്ന തരത്തില്‍ വലിയ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു. പാകിസ്താന്‍ ആരാധകരും മുന്‍ താരങ്ങളുമടക്കം വലിയ വിമര്‍ശനവുമായി രംഗത്തെത്തുകയും ഐസിസിയില്‍ പിസിബി പരാതി നല്‍കുകയും ചെയ്തു. പിന്നീട് ഇരു ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ധാരണയിലെത്തുകയും അടുത്ത വര്‍ഷം പാകിസ്താനില്‍ പരമ്പര കളിക്കാന്‍ ന്യൂസീലന്‍ഡ് സമ്മതിക്കുകയും ചെയ്തു.
Also Read: ടെസ്റ്റില്‍ രോഹിത് ക്ലിക്കായതെങ്ങനെ? ഒരേയൊരു കാരണം മാത്രം- ചൂണ്ടിക്കാട്ടി സച്ചിന്‍

കോലിക്ക് പകരം നായകനായി രോഹിത് ശര്‍മ
ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ നായകനായി വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയെ നിയമിച്ചത് വലിയ ചര്‍ച്ചാവിഷയമായ സംഭവമാണ്. ടി20 ലോകകപ്പിന് പിന്നാലെ കോലി നായകസ്ഥാനം ഒഴിയുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏകദിന,ടെസ്റ്റ് നായകനായി തുടരുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കോലിയെ മാറ്റി ഏകദിനത്തിലും രോഹിത്തിനെ നായകനാക്കി. സൗരവ് ഗാംഗുലിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന നിലയില്‍ വലിയ ചര്‍ച്ചയായ സംഭവമാണിത്. സൗരവ് ഗാംഗുലി-വിരാട് കോലി ഭിന്നതയും ഈ സംഭവത്തിലൂടെ തുറന്ന് കാട്ടപ്പെട്ടു.
Also Read: IND vs SA: ആഫ്രിക്കന്‍ വെല്ലുവിളിക്ക് ഇന്ത്യ തയ്യാര്‍- ആദ്യ ടെസ്റ്റ് പ്രിവ്യു, സാധ്യതാ ഇലവന്‍

ഡേവിഡ് വാര്‍ണറെ ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് മാറ്റി
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറെ നീക്കിയത് വലിയ ചര്‍ച്ചാവിഷയമായ സംഭവമാണ്. 2016ല്‍ ടീമിനെ ചാമ്പ്യന്മാരാക്കിയ നായകനായിരുന്നിട്ടും വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പ്ലേയിങ് 11ല്‍ നിന്നും തഴഞ്ഞത് വലിയ വിവാദമായി. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമായിട്ടും ഇത്തരമൊരു നടപടി വാര്‍ണര്‍ക്കെതിരേ സ്വീകരിച്ചത് വലിയ ചര്‍ച്ചാവിഷയമായ സംഭവമാണ്. അടുത്ത സീസണില്‍ പുതിയൊരു ടീമിനൊപ്പമാവും വാര്‍ണറിറങ്ങുക. ലഭിക്കുന്ന സൂചനകള്‍ പ്രകാരം അഹമ്മദാബാദ് ഫ്രാഞ്ചൈസിയിലാവും വാര്‍ണറുണ്ടാവുക.


Click it and Unblock the Notifications











