For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് പ്രേമികള്‍ക്കു ക്രിസ്മസ് സമ്മാനം, വീണ്ടുമൊരു ഇന്ത്യ- പാക് ത്രില്ലര്‍! കണക്കുതീര്‍ക്കുമോ?

അണ്ടര്‍ 19 ഏഷ്യാ കപ്പിലാണ് ഇന്ത്യ- പാത് പോര്

ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടത്തിന്റെ ആവേശം ആരും മറന്നുകാണില്ല. അതു കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ തന്നെ വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ പോരാട്ടം നടക്കാന്‍ പോവുകയാണ്. ടി20 ലോകകപ്പില്‍ 'ചേട്ടന്‍മാരുടെ' ഊഴമായിരുന്നെങ്കില്‍ ഇത്തവണ അനുജന്‍മാരുടെ ഊഴമാണ്.

യുഎഇയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലാണ് ക്രിക്കറ്റിലെ ബദ്ധവൈരികള്‍ തമ്മില്‍ വീണ്ടും മുഖാമുഖം വരുന്നത്. ടി20 ലോകകപ്പില്‍ വിരാട് കോലിക്കും സംഘത്തിനും ബാബര്‍ ആസം നയിച്ച പാകിസ്താനെതിരേ നാണംകെട്ട തോല്‍വി നേരിട്ടിരുന്നു. അന്നത്തെ പരാജയത്തിന് യഷ് ധൂല്‍ നയിക്കുന്ന ജൂനിയര്‍ ടീം കണക്കുതീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.

 തുടരെ രണ്ടാം വിജയം

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം ലക്ഷ്യമിട്ടാണ് ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാകിസ്താനും കച്ചമുറുക്കുന്നത്. നിലവിലെ ജേതാക്കള്‍ കൂടിയായ ഇന്ത്യ വ്യാഴാഴ്ച നടന്ന ആദ്യ കളിയില്‍ ആതിഥേയരായ
യുഎഇയെ 154 റണ്‍സിന്റെ വന്‍ മാര്‍ജിനില്‍ തകര്‍ത്തുവിട്ടിരുന്നു. ഓപ്പണര്‍ ഹര്‍നൂര്‍ സിങ് (120), നായകന്‍ യഷ് ധൂല്‍ (63) എന്നിവരുടെ ഇന്നിങ്‌സുകളുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 282 റണ്‍സെടുത്തിരുന്നു. 130 ബോളില്‍ 11 ബൗണ്ടറികളുള്‍പ്പെട്ടതാണ് ഹര്‍നൂറിന്റെ ഇന്നിങ്‌സ്. ധൂലാവട്ടെ 68 ബോളില്‍ നാലു ബൗണ്ടറികളുമടിച്ചു. മറുപടിയില്‍ യുഎഇ വെറും 34.3 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്കു വേണ്ടി രാജ്‌വര്‍ധന്‍ മൂന്നു വിക്കറ്റുകളോടെ തിളങ്ങി. സാങ്വാനും താംബെയും ഓസ്തലും രണ്ടു വിക്കറ്റുകള്‍ വീതവും നേടി.

അതേസമയം, അഫ്ഗാനിസ്താനെയായിരുന്നു നാലു വിക്കറ്റിനു പാകിസ്താന്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 23.1 ഓവറില്‍ വെറും 52 റണ്‍സിനു പുറത്തായി. മറുപടിയില്‍ കാസിം അക്രം നയിച്ച പാകിസ്താനു വിജയത്തിനായി വിയര്‍ക്കണ്ടി വന്നു. 16.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ ലക്ഷ്യം മറികടന്നത്. ഓപ്പണര്‍ മാസ് സദാഖത്ത് (14), വിക്കറ്റ് കീപ്പര്‍ ഹസീബുള്ള (11) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ.

ഇന്ത്യ- പാക് പോരാട്ടത്തില്‍ വിജയിക്കുന്ന ടീമിന് സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാം. നാലു ടീമുകളുടെ ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലേക്കു മുന്നേറുക. ഇന്ത്യ, പാകിസ്താന്‍, യുഎഇ, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഗ്രൂപ്പ് എയിലെ ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, കുവൈത്ത്, നേപ്പാള്‍ എന്നിവരാണുള്ളത്.

 മല്‍സരം എപ്പോള്‍, എവിടെ?

ദുബായിലെ ഐസിസി അക്കാഡമിയുടെ രണ്ടാമത്തെ ഗ്രൗണ്ടിലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ പോരടിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 11 മണിക്കാണ് മല്‍സരം ആരംഭിക്കുക. ഗ്രൂപ്പ് എയിലാണ് ഇരുടീമുകളും വിജയം ലക്ഷ്യമിട്ട് കൊമ്പുകോര്‍ക്കുന്നത്.
പിച്ചിലേക്കു വരികയാണെങ്കില്‍ ബാറ്റിങിനും ബൗളിങിനും ഒരുപോലെ യോജിച്ചതാണ് ഇവിടുത്തെ പിച്ച്. ന്യൂബോള്‍ നന്നായി ബാറ്റിലേക്കു വരികയും ബാറ്റര്‍മാര്‍ക്കു ആസ്വദിച്ച് ഷോട്ടുകള്‍ കളിക്കാനും സാധിക്കുകയും ചെയ്യും.

 സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- ആംക്രിഷ് രഘുവംശി, ഹര്‍നൂര്‍ സിങ്, ഷെയ്ഖ് റഷീദ്, യഷ് ധുല്‍ (ക്യാപ്റ്റന്‍), നിഷാന്ത് സിന്ധു, രാജ്‌വര്‍ധന്‍ ഹാംഗര്‍ഗേക്കര്‍, കൗശല്‍ താംബെ, രവി കുമാര്‍, ഗര്‍വ് സാങ്വാന്‍, ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), വിക്കി ഓസ്ത്വാല്‍.

പാകിസ്താന്‍- അബ്ദുള്‍ വാഹിദ്, മാസ് സദാഖത്ത്, മുഹമ്മദ് ഷഹ്‌സാദ്, ഹസീബുള്ള (വിക്കറ്റ് കീപ്പര്‍), കാസിം അക്രം (ക്യാപ്റ്റന്‍), ഇര്‍ഫാന്‍ ഖാന്‍, റിസ്വാന്‍ മഹമ്മൂദ്, അഹമ്മദ് ഖാന്‍, അലി അസ്ഫന്ദ്, സീഷാന്‍ സമീര്‍, അവെയ്‌സ് അലി.

Story first published: Friday, December 24, 2021, 15:03 [IST]
Other articles published on Dec 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+