IND vs SA: ആഫ്രിക്കന്‍ വെല്ലുവിളിക്ക് ഇന്ത്യ തയ്യാര്‍- ആദ്യ ടെസ്റ്റ് പ്രിവ്യു, സാധ്യതാ ഇലവന്‍
സെഞ്ചൂറിയന്‍: സൗത്താഫ്രിക്കന്‍ മണ്ണില്‍ ചരിത്രത്തിലാദ്യമായി വിജയക്കൊടി പാറിക്കുകയെന്ന ലക്ഷ്യത്തോടെ വിരാട് കോലിയും സംഘവും ഇറങ്ങുകയാണ്. ഇന്ത്യയുെ സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു ഞായറാഴ്ച സെഞ്ചൂറിയനില്‍ തുടക്കമാവും. സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കിലാണ് കോലിപ്പട ഡീന്‍ എല്‍ഗര്‍ നയിക്കുന്ന സൗത്താഫ്രിക്കയുമായി പോരടിക്കുന്നത്.
മൂന്നു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പര. വിജയത്തോടെ തന്നെ പരമ്പയില്‍ തുടക്കം ഉജ്ജ്വലമാക്കുകയെന്നതാവും ഇരുടീമുകളുടെയും ലക്ഷ്യം. ജയിക്കുന്ന ടീമിന് പരമ്പരയില്‍ നിര്‍ണായക മുന്‍തൂക്കം സ്വന്തമാക്കാനും സാധിക്കും.

പേസ് ബൗളിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ കഴിഞ്ഞ ഇംഗ്ലീഷ് പര്യടനത്തിലേതു പോലെ നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെടുന്ന ടീം കോമ്പിനേഷനായിരിക്കും ഇന്ത്യ പരീക്ഷിക്കുക. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരും പേസാക്രമണത്തില്‍ പങ്കു ചേര്‍ന്നേക്കും. ഇഷാന്ത് ശര്‍മയെ കളിപ്പിക്കാനുള്ള സാധ്യത കുറവാണ്. ഏക സ്പിന്നറായി ആര്‍ അശ്വിനായിരിക്കും നറുക്കുവീഴുന്നത്.
ബാറ്റിങിലേക്കു വന്നാല്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെഎല്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളിയാവുക മായങ്ക് അഗര്‍വാളായാരിക്കും. അഞ്ചാം നമ്പറില്‍ അജിങ്ക്യ രഹാനെ തുടരുമോയെന്ന കാര്യം ഉറപ്പില്ല. മോശം ഫോമിലുള്ള രഹാനെയ്ക്കു പകരം ഹനുമാ വിഹാരി, ശ്രേയസ് അയ്യര്‍ എന്നിവരിലൊരാള്‍ കളിക്കാനാണ് സാധ്യത. പരിചയസമ്പത്ത് കണക്കിലെടുത്താല്‍ വിഹാരിക്കായിരിക്കും അവസരം ലഭിക്കുക.

ടെസ്റ്റ് ക്രിക്കറ്റിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ നേരിയ മുന്‍തൂക്കം സൗത്താഫ്രിക്കയ്ക്കാണ്. ഇതുവരെ 39 ടെസ്റ്റുകളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 15 എണ്ണത്തില്‍ വിജയം സൗത്താഫ്രിക്കയ്ക്കായിരുന്നു. 14 ജയങ്ങളുമായി ഇന്ത്യ തൊട്ടരികെയുണ്ട്. 10 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
പക്ഷെ സൗത്താഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. 2018ലെ അവസാനത്തെ പര്യടനത്തില്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-2നു തോറ്റിരുന്നു. ഏഴു ടെസ്റ്റ് പരമ്പരകളാണ് സൗത്താഫ്രിക്കയില്‍ ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ ആറിലും സൗത്താഫ്രിക്കയാണ് ജേതാക്കളായത്. ഒരു തവണ പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ സാധിച്ചതാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം.

കാലാവസ്ഥ ആദ്യ ടെസ്റ്റിനു വില്ലനായി മാറാന്‍ സാധ്യതയുണ്ട്. കാരണം ആദ്യത്തെ മൂന്നു ദിവസം ഇടിമിന്നലുണ്ടായേക്കും. മാത്രമല്ല ഇടയ്ക്കിടെ മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതു ശരിയായി വന്നാല്‍ അതു മല്‍സരത്തിന്റെ ആവേശം കെടുത്തുമൈന്ന കാര്യത്തില്‍ സംശയമില്ല. കൂടുതല്‍ ഓവറുകള്‍ കാരണം കളി തടസ്സപ്പെട്ടാല്‍ ഒരുപക്ഷെ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയും ചെയ്‌തേക്കും.
ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്കു 1.30നാണ് മല്‍സരം ആരംഭിക്കുന്നത്. ടോസ് ഒരു മണിക്കും നടക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും ലൈവ് സ്ട്രീമിങുണ്ടാവും.

ഇന്ത്യ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ/ ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, ടെംബ ബവുമ, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, കൈല്‍ വെറെയ്ന്‍, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), വിയാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications