വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ രോഹിത് ക്ലിക്കായതെങ്ങനെ? ഒരേയൊരു കാരണം മാത്രം- ചൂണ്ടിക്കാട്ടി സച്ചിന്‍

ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്ണെടുത്ത താരമാണ്

ടെസ്റ്റ് ക്രിക്കറ്റ് തനിക്കു വഴങ്ങില്ലെന്നു വിമര്‍ശിച്ചവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കിയാണ് രോഹിത് ശര്‍മ ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നത്. ഈ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയതും അദ്ദേഹമാണ്. നാട്ടിലെ ടെസ്റ്റുകളില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചപ്പോള്‍ വിദേശത്ത് രോഹിത്തിനു ഇതാവര്‍ത്തിക്കാന്‍ കഴിയുമോയെന്നതായിരുന്നു പലരുടെയും സംശയം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തോടെ അതിനും അദ്ദേഹം ഉത്തരം നല്‍കി. മാത്രമല്ല വിദേശത്തു തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും രോഹിത് ഈ പരമ്പരയില്‍ കുറിച്ചിരുന്നു. മാത്രമല്ലനാലു ടെസ്റ്റുകളില്‍ നിന്നും 368 റണ്‍സുമായി അദ്ദേഹം ഇന്ത്യയുടെ ടോപ്‌സ്‌കോററുമായി മാറി.

നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റില്‍ നിന്നും ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റുകളിലും മിന്നും താരമായി ഹിറ്റ്മാന്‍ മാറിക്കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ കാരണമെന്താണന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

 മാനസികമെന്ന് സച്ചിന്‍

ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നിലെ കാരണം മാനസികമാണെന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ചൂണ്ടിക്കാട്ടി. ബാറ്റിങില്‍ അദ്ദേഹം കൂടുതല്‍ കാര്യങ്ങളും ചെയ്തിരിക്കുന്നത് മനസ്സ് കൊണ്ടാണ്. ഒരു കാര്യം ചെയ്യില്ലെന്നു സ്വയം മനസ്സില്‍ പറഞ്ഞാല്‍ നിങ്ങള്‍ അതു തന്നെയായിരിക്കും ആദ്യം ചെയ്യുന്നത്. നിങ്ങള്‍ എന്ത് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും പ്രതീക്ഷിക്കുന്നതെന്നുമുള്ള സന്ദേശം മനസ്സിനു നല്‍കാന്‍ ശ്രമിക്കൂയെന്നാണ് എനിക്കു പറയാനുള്ളത്. നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യത്തെക്കുറിച്ച് മനസ്സില്‍ സങ്കല്‍പ്പിക്കുകയും ചെയ്യരുതെന്നും ബാക്ക്‌സ്‌റ്റേജ് വിത്ത് ബോറിയ എന്ന ഷോയില്‍ സച്ചിന്‍ പറഞ്ഞു.

 പോസിറ്റീവ് ചിന്താഗതി

എല്ലായ്‌പ്പോഴും പോസിറ്റീവ് ചിന്താഗതിയോടു കൂടി കളിക്കുകയെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണെന്നു സച്ചിന്‍ നിരീക്ഷിച്ചു. ഭയവും സമ്മര്‍ദ്ദവും പേറിയാണ് കളിക്കുന്നതെങ്കില്‍സ അത് എതിരാളികള്‍ മുതലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മനസ്സും ശരീരവും എല്ലായ്‌പ്പോഴും പോസിറ്റീവാക്കി നിര്‍ത്തുകയെന്നച് പ്രധാനപ്പെട്ട കാര്യമാണ്. പോസിറ്റീവ് എന്‍ജി ശരീരത്തിലൂടെ ഒഴുകുമ്പോള്‍ അത് എല്ലാത്തിലും പ്രതിഫലിക്കുകയും ചെയ്യും. നിങ്ങളുടെ നീക്കങ്ങള്‍ക്കു ഒഴുക്കുണ്ടാവും, അത് ഒരിക്കലും ഇറുകിയതാവില്ല. മറിച്ച് ഭയവും ആശങ്കയും പേറിയാണ് കളിക്കുന്നതെങ്കില്‍ അത് എതിരാളികള്‍ക്കു മനസ്സിലാവുകയും അവര്‍ അതു മുതലാക്കുകയും ചെയ്യും. ചുറ്റും ഇരയുണ്ടെന്ന് അറിയുമ്പോഴുള്ള നരഭോജിയെപ്പോലെയാണിത്, അത് ഇരയ്ക്കു മേല്‍ ചാടി വീഴുകയും ചെയ്യും. ഇതു തന്നെയാണ് യഥാര്‍ഥത്തില്‍ ഒരു ബൗളര്‍ ബാറ്ററോടു ചെയ്യുന്നതെന്നും സച്ചിന്‍ വിശദമാക്കി.

 സൗത്താഫ്രിക്കയ്‌ക്കെതിരേയില്ല

സൗത്താഫ്രിക്കയ്‌ക്കെതിരേ ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ല. അടുത്തിടെ അദ്ദേഹത്തെ ടെസ്റ്റ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഈ റോളിനു ശേഷം രോഹിത് ആദ്യമായി കളിക്കാനിരുന്ന പരമ്പര കൂടിയായിരുന്നു ഇത്. പക്ഷെ സൗത്താഫ്രിക്കയിലേക്കു തിരിക്കുന്നതിനു മുന്നോടിയായി മുംബൈയില്‍ വച്ച് പരിശീലനം നടത്തവെയേറ്റ അപ്രതീക്ഷിത പരിക്ക് രോഹിത്തിനു ടെസ്റ്റ് പരമ്പര നഷ്ടമാക്കുകയായിരുന്നു.
തുടര്‍ച്ചയായ രണ്ടാമത്തെ ടെസ്റ്റ് പരമ്പരയാണ് അദ്ദേഹത്തിനു കളിക്കാനാവാതെ പോയത്. നേരത്തേ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ രോഹിത്തിന് വിശ്രമം നല്‍തിയിരുന്നു. തിരക്കേറിയ ഷെഡ്യൂള്‍ പരിഗണിച്ചായിരുന്നു ഇത്.
ടെസ്റ്റ് പരമ്പരയില്‍ പുറത്തിരിക്കേണ്ടിവന്ന അദ്ദേഹം ഇനി ജനുവരിയില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലായിരിക്കും ടീമില്‍ തിരിച്ചെത്തുന്നത്. വിരാട് കോലിക്കു പകരം ഏകദിന ടീമിന്റെ സ്ഥിരം നായകനായ ശേഷമുള്ള രോഹിത്തിന്റെ ആദ്യ പരമ്പര കൂടിയാണിത്.

Story first published: Friday, December 24, 2021, 13:04 [IST]
Other articles published on Dec 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X