
പുതിയതായി എത്തിയ ലഖ്‌നൗ,അഹമ്മദാബാദ് ടീമുകള്‍ മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്തിയാലും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ സൂപ്പര്‍ താരങ്ങളേറെയായിരിക്കും. ഇത്തവണ ചില താരങ്ങളെ ഫ്രാഞ്ചൈസികള്‍ കൈവിട്ടത് ഏവരേയും ഞെട്ടിച്ചിരുന്നു. അത്തരത്തിലൊരു നീക്കമായിരുന്നു ശുബ്മാന്‍ ഗില്ലിനെ കെകെആര്‍ ഒഴിവാക്കിയത്. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളിലൊരാളായ ഗില്ലിനെ കെകെആര്‍ നിലനിര്‍ത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും ഒഴിവാക്കുകയാണ് ചെയ്തത്.
Also Read: 'എല്ലാവരെയും 'സുഖിപ്പിക്കലല്ല' എന്റെ ജോലി', അശ്വിന് വായടപ്പിക്കുന്ന മറുപടിയുമായി രവി ശാസ്ത്രി

ഇപ്പോഴിതാ അടുത്ത സീസണില്‍ കളിക്കാന്‍ ആഗ്രഹമുള്ള ടീമേതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗില്‍. അത് മറ്റൊരു ടീമുമല്ല കെകെആര്‍ തന്നെയാണെന്നാണ് യുവതാരം പറയുന്നത്. കെകെആറിനൊപ്പം സാധിക്കുന്നത്രെ കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഗില്‍ പറഞ്ഞത്. വ്യക്തിപരമായി വളരെ ചേര്‍ന്നുനില്‍ക്കുന്ന ടീമാണ് കെകെആറെന്നും ഒരിക്കല്‍ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമായാല്‍ എന്നും അവരോടൊപ്പം കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഗില്‍ പറഞ്ഞു.
Also Read: IND vs SA: ഇന്ത്യക്ക് മുകളിലുള്ള ഞങ്ങളുടെ ആധിപത്യം തകരുമെന്ന് കരുതരുത്- മഖായ എന്‍ഡിനി

2018ല്‍ 1.8 കോടിക്ക് കെകെആറിലെത്തുമ്പോള്‍ 18 വയസ് മാത്രമായിരുന്നു ഗില്ലിന്റെ പ്രായം. 13 മത്സരത്തില്‍ നിന്ന് 203 റണ്‍സാണ് അരങ്ങേറ്റ സീസണില്‍ താരം നേടിയത്. നിലവില്‍ 58 മത്സരത്തില്‍ നിന്ന് 1417 റണ്‍സ് ഗില്ലിന്റെ പേരിലുണ്ട്. എന്നാല്‍ ഓപ്പണിങ്ങില്‍ വളരെ ആക്രമണോത്സകതയുള്ള താരമല്ല ഗില്‍. 123 മാത്രമാണ് താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. അതുകൊണ്ട് തന്നെയാണ് ഇത്തവണ കെകെആര്‍ ഗില്ലിനെ ഒഴിവാക്കിയതും.

അടുത്ത സീസണില്‍ ഗില്ലിനെ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കില്ല. കാരണം അല്‍പ്പം കൂടി ആക്രമിച്ച് കളിക്കുന്ന താരത്തെയാണ് കെകെആര്‍ ആവിശ്യപ്പെടുന്നത്. നിലവില്‍ നാല് താരങ്ങളെയാണ് കെകെആര്‍ നിലനിര്‍ത്തിയത്. വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസല്‍,വെങ്കടേഷ് അയ്യര്‍,സുനില്‍ നരെയ്ന്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവരെയാണ് കെകെആര്‍ നിലനിര്‍ത്തിയത്. അവസാന സീസണില്‍ ഫൈനലിലെത്തിയെങ്കിലും ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന പ്രകടനം നടത്താന്‍ കെകെആറിന് സാധിച്ചിരുന്നില്ല.

നായകസ്ഥാനത്ത് നിന്ന് ഓയിന്‍ മോര്‍ഗനെയും കെകെആര്‍ മാറ്റിയിട്ടുണ്ട്. പുതിയ സീസണില്‍ റസല്‍ കെകെആര്‍ നായകനാവാനാണ് സാധ്യത. കെകെആര്‍ പരിശീലകനായ ബ്രണ്ടന്‍ മക്കല്ലവും വെടിക്കെട്ട് ബാറ്റിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണെന്നതിനാല്‍ മെഗാ ലേലത്തില്‍ വമ്പനടിക്കാരെയാവും കെകെആര്‍ ലക്ഷ്യമിടുക.

കെകെആറിലെ സൗഹൃദങ്ങളെക്കുറിച്ചും ഗില്‍ പറഞ്ഞു. 'കെകെആറിലെ സൗഹൃദങ്ങളെല്ലാം വളരെ വലുതായിരുന്നു. യുവതാരങ്ങള്‍ക്ക് വളരെ പരിഗണനയും കാഴ്ചപ്പാടും നല്‍കുന്ന ടീമാണ് കെകെആര്‍. മികച്ചൊരു ക്രിക്കറ്റ് താരമാകാനുള്ള കരുതലാണ് ടീം നല്‍കുന്നത്'-ഗില്‍ പറഞ്ഞു. ആദ്യ ഐപിഎല്‍ സീസണ്‍ കെകെആറിനൊപ്പമായതിനാല്‍ ഗില്ലിന് ടീമുമായി ആത്മബന്ധം കൂടുതലായിരിക്കും.
Also Read: ധോണിയെ കൊണ്ടുവന്നത് ശാസ്ത്രി-കോലി എന്നിവരുടെ 'ഭരണം' അവസാനിപ്പിക്കാന്‍!- മുന്‍ പേസര്‍ പറയുന്നു

പുതിയതായി രണ്ട് ടീമുകള്‍ കൂടിയെത്തിയതോടെ 10 ടീമുകളുടെ പോരാട്ടമായി ഐപിഎല്‍ മാറും. ലേലത്തിലും വാശി ഇരട്ടിക്കും. ലേലത്തുകയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുംബൈ,സിഎസ്‌കെ,കെകെആര്‍,ഡല്‍ഹി എന്നിവര്‍ മാത്രമാണ് നാല് താരങ്ങളെ നിലനിര്‍ത്തിയത്. രാജസ്ഥാന്‍,ആര്‍സിബി,ഹൈദരാബാദ് ടീമുകള്‍ മൂന്ന് താരങ്ങളെ വീതവും പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയുമാണ് നിലനിര്‍ത്തിയത്. പല ടീമുകളും വലിയ അഴിച്ചുപണി ഉദ്ദേശിക്കുന്നതിനാല്‍ താരലേലം കൊഴുക്കുമെന്നുറപ്പ്. വരുന്ന ഐപിഎല്‍ സീസണില്‍ ഗംഭീര പ്രകടനം നടത്താനായാല്‍ ഗില്ലിന് ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലും സജീവമാകാന്‍ സാധിക്കും. നിലവില്‍ ടെസ്റ്റ് ടീമിലാണ് കൂടുതല്‍ പരിഗണന ലഭിക്കുന്നത്.


Click it and Unblock the Notifications