'എല്ലാവരെയും 'സുഖിപ്പിക്കലല്ല' എന്റെ ജോലി', അശ്വിന് വായടപ്പിക്കുന്ന മറുപടിയുമായി രവി ശാസ്ത്രി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ സ്പിന്നറായ ആര്‍ അശ്വിന്‍ കഴിഞ്ഞ ദിവസമാണ് തന്നെ നിരാശനാക്കിയ രവി ശാസ്ത്രിയുടെ വാക്കുകളെക്കുറിച്ച് തുറന്ന് പറഞ്ഞത്. പരിക്കേറ്റ് താന്‍ വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ ആരും പിന്തുണച്ചില്ലെന്ന് പറഞ്ഞ അശ്വിന്‍ കുല്‍ദീപ് യാദവിനെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിദേശ സ്പിന്നറെന്ന് രവി ശാസ്ത്രി പറഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നെന്നും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അശ്വിന്റെ പ്രതികരണത്തിന് കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി.

എല്ലാവരുടെയും റൊട്ടിയില്‍ വെണ്ണ പുരട്ടിക്കൊടുക്കലല്ല തന്റെ ജോലിയെന്നാണ് അദ്ദേഹം അശ്വിന് മറുപടി നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ പരിശീലകസ്ഥാനമെന്നാല്‍ താരങ്ങളെ സുഖിപ്പിക്കലല്ലെന്ന് നേരിട്ട് തന്നെ രവി ശാസ്ത്രി പറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സിഡ്‌നിയില്‍ അശ്വിന്‍ കളിച്ചിരുന്നില്ല. കളിച്ച കുല്‍ദീപ് നന്നായി തന്നെ പന്തെറിയുകയും ചെയ്തു. അതുകൊണ്ട് തന്നെ കുല്‍ദീപിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയെന്നതാണ് നീതി.
കുല്‍ദീപിനെക്കുറിച്ചുള്ള എന്റെ വാക്കുകള്‍ അശ്വിനെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ ആ വാക്കുകളില്‍ സംതൃപ്തനാണ്. അത് അവനെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിച്ചു. എല്ലാവരുടെയും റൊട്ടിയില്‍ വെണ്ണ തേച്ചുകൊടുക്കലല്ല എന്റെ ജോലി. മുന്‍ധാരണകളില്ലാതെ സത്യസന്ധമായി കാര്യങ്ങള്‍ പറയുകയാണ് ചെയ്തത്. നിങ്ങളുടെ പരിശീലകന്‍ നിങ്ങളെ വെല്ലുവിളിച്ചാല്‍ എന്താണ് ചെയ്യുക? വീട്ടില്‍ പോയി കരയുകയും ഞാന്‍ മടങ്ങിവരില്ലെന്ന് പറയുകയും ചെയ്യുമോ?. ഞാന്‍ താരമായിരുന്നപ്പോഴാണെങ്കില്‍ അതൊരു വെല്ലുവിളിയായി സ്വീകരിച്ച് പരിശീലകന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കുമായിരുന്നു'- രവി ശാസ്ത്രി പറഞ്ഞു.

2018ല്‍ തുടര്‍ച്ചയായി പരിക്കേറ്റതും ഫോം ഔട്ടാതയും അശ്വിനെ തളര്‍ത്തിയിരുന്നു. വിദേശ പര്യടനങ്ങളില്‍ നിന്ന് പലപ്പോഴും മാറ്റിനിര്‍ത്തപ്പെട്ട അശ്വിന്‍ വിരമിക്കലിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. ആരും തന്നെ പിന്തുണക്കാനില്ലായിരുന്നുവെന്നും അതുകൊണ്ടാണ് വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചതെന്നുമാണ് അശ്വിന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് തിരിച്ചുവരണമെന്ന് സ്വയം തോന്നിലൂടെ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടുവെന്നും അശ്വിന്‍ പറഞ്ഞു.
രവി ശാസ്ത്രിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ബസിനടിയിലേക്ക് തന്നെ എറിഞ്ഞപോലെ തോന്നിയെന്ന അശ്വിന്റെ വാക്കുകള്‍ക്കും രവി ശാസ്ത്രി മറുപടി നല്‍കി. '2019ലെ അശ്വിന്റെ ബൗളിങ്ങും 2021ലെ ബൗളിങ്ങും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അശ്വിനെ ബസിനടിയിലേക്ക് എറിഞ്ഞാലും പേടിക്കേണ്ട. കാരണം രണ്ട് മൂന്ന് അടി മുന്നെ വണ്ടിനിര്‍ത്താന്‍ ഞാന്‍ ഡ്രൈവറോട് പറഞ്ഞോളാം. 2018ല്‍ അശ്വിന് നല്‍കിയ സന്ദേശം ഫിറ്റ്‌നസ് വീണ്ടെടുക്കുകയെന്നതാണ്. അവന്‍ അത് ചെയ്യുകയും ഇപ്പോള്‍ അവന്റെ ബൗളിങ് മെച്ചപ്പെടുകയും ചെയ്തു. നിലവില്‍ ലോകോത്തര ബൗളറാണവന്‍'-രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് പരമ്പരയില്‍ നിന്ന് അശ്വിനെ മാറ്റിനിര്‍ത്തിയതും വളരെ വിവാദമായിരുന്നു. ഇതില്‍ അശ്വിന്‍ തന്റെ അമര്‍ഷവും തുറന്ന് പറഞ്ഞിരുന്നു. വലിയ ഇടവേളക്ക് ശേഷം ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്കും അശ്വിന് തിരിച്ചുവരാനായി. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനമാണ് അശ്വിന്‍ നടത്തിയത്. വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പവും അശ്വിന്‍ ഉണ്ടായേക്കും. നിലവിലെ സ്പിന്നര്‍മാരില്‍ ഏറ്റവും മികച്ചവനെന്ന് തന്നെ അശ്വിനെ വിശേഷിപ്പിക്കാം,
427 വിക്കറ്റുമായി ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് അശ്വിനുള്ളത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അശ്വിന്‍ പ്ലേയിങ് 11ല്‍ ഉണ്ടാകുമെന്നുറപ്പാണ്. ഈ പരമ്പരയിലൂടെ കപില്‍ ദേവിനെയും മറികടക്കാന്‍ അശ്വിനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബാറ്റുകൊണ്ടും മികവ് കാട്ടുന്ന അശ്വിന് ദക്ഷിണാഫ്രിക്കന്‍ പര്യടനം വിരോധികള്‍ക്ക് നല്‍കാനുള്ള മറുപടിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications