Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിന് ഒരു ഫോര്‍മാറ്റ് പോലും കളിക്കാനാവില്ല!, ആരാധകരെ ഞെട്ടിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

1

ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ തയ്യാറെുക്കുന്ന ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ആരാധകരെ ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. നിലവില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അലട്ടുന്ന ഹാര്‍ദിക് ദേശീയ ടീമിനു പുറത്താണ്. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ അദ്ദേഹത്തെ സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ ജനുവരിയില്‍ നടക്കുന്ന ഏകദിന പരമ്പരയിലും ഹാര്‍ദിക് കളിക്കാന്‍ സാധ്യത കുറവാണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഹാര്‍ദിക്കിനെ വിടാതെ പിന്തുടരുകയാണ്. 2019ല്‍ പുറംഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് അദ്ദേഹത്തിന്റെ കരിയറിനു വില്ലനായത്. ശസ്ത്രക്രിയ നടത്തി ക്രിക്കറ്റിലേക്കു മടങ്ങിവന്നെങ്കിലും പൂര്‍ണ ഫിറ്റ്‌നസ് ഹാര്‍ദിക്കിന് ഇപ്പോഴും വീണ്ടെടുക്കാനായിട്ടില്ല. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഹാര്‍ദിക്കിനെക്കുറിച്ച് സല്‍മാന്‍ ബട്ട് പറഞ്ഞിരിക്കുന്നത്.

 ശരീരം ദുര്‍ബലം

ഹാര്‍ദിക് പാണ്ഡ്യ ശാരീരികമായി വളരെയധികം ദുര്‍ബലനാണ്. ഈ നിലയില്‍ ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍പ്പോലും അതിജീവിക്കുകയെന്നത് അദ്ദേഹത്തിനു ബുദ്ധിമുട്ടാണെന്നു സല്‍മാന്‍ ബട്ട് മുന്നറിയിപ്പ് നല്‍കി.
ഭാരോദ്വഹനത്തിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും ഹാര്‍ദിക് കുറച്ച് മസിലുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്.
ഹാര്‍ദിക് തിരികെ പോയി കഠിനാധ്വാനം നടത്തിയ ശേഷം നാലോവര്‍ ബൗള്‍ ചെയ്യാനുള്ള ശേഷി വീണ്ടെടുക്കണമെന്ന് അടുത്തിടെ രവി ശാസ്ത്രി പറഞ്ഞിരുന്നു. ഇതിനര്‍ഥം ഇപ്പോള്‍ അദ്ദേഹത്തിന് നാലോവര്‍ പോലും ശരിയായി ബൗള്‍ ചെയ്യാന്‍ കഴിയില്ലയെന്നാണെന്നും ബട്ട് വിശദമാക്കി.

 അവസാനം കളിച്ചത് ടി20 ലോകകപ്പില്‍

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് ഹാര്‍ദിക് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പൂര്‍ണ ഫിറ്റല്ലാത്തിരുന്നിട്ടും അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരേ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായതിന് പ്രധാന കാരണങ്ങളിലൊന്നും ഹാര്‍ദിക്കിന്റെ മോശം പ്രകടനമായിരുന്നു.
ലോകകപ്പിനു ശേഷം അദ്ദേഹത്തെ സെലക്ഷന്‍ കമ്മിറ്റി ടീമില്‍ നിന്നുമൊഴിവാക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും ഹാര്‍ദിക് കളിക്കുന്നില്ല. കഴിഞ്ഞ ഐപിഎല്ലി ല്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഒരോവര്‍ പോവലും ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനായില്ല. ടി20 ലോകകപ്പിലാവട്ടെ വെറും നാലോവര്‍ മാത്രമേ ഹാര്‍ദിക് ബൗള്‍ ചെയ്തിരുന്നുള്ളൂ. ഐപിഎല്ലിന്റെ മെഗാ ലേലതേിനു മുന്നോടിയായി താരത്തെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കുകയുെ ചെയ്തിട്ടുണ്ട്.

 മെഗാ ലേലത്തിലുണ്ടാവും

ഫെബ്രുവരി രണ്ടാം വാരം രണ്ടു ദിവസങ്ങളിലായിട്ടാണ് ഐപിഎല്ലിന്റെ മെഗാ താരലേലം ബെംഗളൂരുവില്‍ നടക്കുന്നത്. ഈ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രമുഖ താരങ്ങളില്‍ ഇത്തവണ ഹാര്‍ദിക് പാണ്ഡ്യയുമുണ്ടാവും. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്കകള്‍ ഉള്ളതിനാലാണ് താരത്തെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടത്. മുബൈ ടീമിനൊപ്പം കരിയര്‍ തുടങ്ങിയ താരം കൂടിയാണ് അദ്ദേഹം.
അതേസമയം, ഹാര്‍ദിക് പുതിയ ഫ്രാഞ്ചൈസികളായ ലഖ്‌നൗ, അഹമ്മദാബാദ് എന്നിവയില്‍ ഒന്നിലേക്ക് മെഗാ ലേലത്തിനു മുമ്പ് ചേക്കേറിയേക്കുമെന്ന് സൂചനകളുണ്ട്. ലേലത്തിനു മുമ്പ് രണ്ടു ഫ്രാഞ്ചൈസികള്‍ക്കും ഒഴിവാക്കപ്പെട്ട കളിക്കാരില്‍ മൂന്നു പേരെ വീതം ടീമിലേക്കു കൊണ്ടു വരാന്‍ അനുമതിയുണ്ട്.

ടെസ്റ്റില്‍ നിന്നു വിരമിച്ചേക്കും

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി ഹാര്‍ദിക് ടെസ്റ്റില്‍ നിന്നും വൈകാതെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍വന്നിരുന്നു. ഒരു ബിസിസിഐ ഒഫീഷ്യലായിരുന്നു ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്കു വേണ്ടി 11 ടെസ്റ്റുകളില്‍ മാത്രമേ ഹാര്‍ദിക് കളിച്ചിട്ടുള്ളൂ. 2018ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അവസാനത്തെ ടെസ്റ്റ്. 31.29 ശരാശരിയില്‍ 532 റണ്‍സാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 108 റണ്‍സാണ്. ബൗളിങിലേക്കു വന്നാല്‍ ടെസ്റ്റില്‍ 18 വിക്കറ്റുകളും ഹാര്‍ദിക് വീഴ്ത്തിയിട്ടുണ്ട്.

Story first published: Friday, December 24, 2021, 16:37 [IST]
Other articles published on Dec 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+