For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെലക്ടര്‍മാരുടെ കരിയര്‍ എടുത്താല്‍ കോലിയുടെ പകുതി മത്സരം പോലുമാവില്ല; കീര്‍ത്തി ആസാദ്

മുംബൈ: ഇന്ത്യയുടെ ഏകദിന നായകസ്ഥാനത്ത് നിന്നും വിരാട് കോലിയെ നീക്കിയ ബിസിസിഐയുടെ നടപടിക്കെതിരേ പല തരത്തിലുള്ള പ്രതികരണങ്ങളാണുയരുന്നത്. പല പ്രമുഖരും കോലിയെ പിന്തുണച്ചപ്പോള്‍ മറ്റ് ചിലര്‍ സൗരവ് ഗാംഗുലിയുടെയും സെലക്ടര്‍മാരുടെയും തീരുമാനത്തെയും അനുകൂലിച്ചു. ഏകദിന,ടി20 നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റിയതോടെ പകരം രോഹിത് ശര്‍മയെയാണ് ഇന്ത്യ നായകനാക്കിയിരിക്കുന്നത്.

1

ഏകദിന നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റിയ നടപടിയെക്കുറിച്ച് കഴിഞ്ഞിടെ കോലി തന്നെ തുറന്ന് പറഞ്ഞിരുന്നു. ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനം അറിയിച്ചത് ഒന്നരമണിക്കൂര്‍ മുമ്പ് മാത്രമാണെന്നാണ് കോലി പറഞ്ഞത്. ഇതിന് പിന്നാലെ കോലിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ഗാംഗുലിക്കെതിരേ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ചില ആരാധകര്‍ ഗാംഗുലിയുടെ തീരുമാനത്തെ പിന്തുണക്കുകയും ചെയ്തു.

Also Read: ഇന്ത്യന്‍ താരങ്ങളുടെ പൊതുശത്രു 'ധോണിയോ'?, സെവാഗിനും ഗംഭീറിനും കട്ടകലിപ്പ്, കാരണമറിയാം

2

ഇപ്പോഴിതാ കോലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ കീര്‍ത്തി ആസാദ്. 'ആരെ മാറ്റണമെന്നത് തീരുമാനിക്കുന്നത് സെലക്ടര്‍മാരാണോ. അവര്‍ തീരുമാനത്തിലേക്കെത്തി ബിസിസി ഐ പ്രസിഡന്റിന്റെ കൈയില്‍ നിന്ന് ഒപ്പുവാങ്ങിയാല്‍ മാത്രമെ അത് പ്രഖ്യാപിക്കാനാവൂ. സെലക്ടര്‍മാരുടെ തീരുമാനം എന്താണെന്ന് പരിശോധിക്കുന്ന ഒരു കീഴ്‌വഴക്കം നിലനില്‍ക്കുന്നുണ്ട്. തീര്‍ച്ചയായും ഇത്തരമൊരു മാറ്റം നടത്താന്‍ തീരുമാനിക്കുന്നതിന് മുമ്പ് ബിസിസി ഐ പ്രസിഡന്റിനെ അറിയിക്കേണ്ടതായുണ്ട്.

Also Read: IND vs SA: കോലി സെഞ്ച്വറി കാത്തിരിപ്പിന് വിരാമമിടുമോ? സുനില്‍ ഗവാസ്‌കറിന്റെ പ്രവചനമിതാ

3

വിരാട് നിരാശനല്ല,എന്നാല്‍ അവന്‍ ഈ വാര്‍ത്തകേട്ടപ്പോള്‍ അപമാനിതനായിട്ടുണ്ട്. ടി20 നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം കോലി അറിയിച്ചപ്പോള്‍ അനൗദ്യോഗികമായി ഗാംഗുലി സംസാരിച്ചുവെന്ന് പറഞ്ഞു. എനിക്കത് മനസിലാകുന്നില്ല. സെലക്ടര്‍മാരായിരിക്കുന്നവര്‍ വളരെ യോഗ്യതയുള്ളവര്‍ തന്നെയാണ്. എന്നാല്‍ അവരുടെയെല്ലാം കരിയറിലെ ആകെ മത്സരങ്ങളുടെ എണ്ണമെടുത്താല്‍ കോലി കളിച്ച മത്സരങ്ങളുടെ പകുതിപോലുമാവില്ല'-കീര്‍ത്തി ആസാദ് പറഞ്ഞു.

Also Read: ദ്രാവിഡ് വന്നു, ഇനി സച്ചിന്‍ ടെണ്ടുല്‍ക്കറും ഇന്ത്യന്‍ ടീമിലേക്ക് വരും; സൂചന നല്‍കി സൗരവ് ഗാംഗുലി

4

കോലി ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള നായകന്മാരിലൊരാളാണ്. 70ന് മുകളില്‍ വിജയ ശതമാനമുള്ള ക്യാപ്റ്റനാണ് അദ്ദേഹം. എന്നാല്‍ ഐസിസി കിരീടങ്ങളുടെ കുറവിന്റെ പേരിലാണ് ഇത്തരത്തിലൊരു സ്ഥാനമാറ്റം ഇന്ത്യന്‍ ടീമിലുണ്ടായിരിക്കുന്നത്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഒരു ഐസിസി കിരീടം നേടാനുള്ള ഭാഗ്യം ഇന്ത്യക്കുണ്ടായിട്ടില്ല. ടെസ്റ്റില്‍ കോലി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനാണെങ്കിലും പരിമിത ഓവറില്‍ അത്തരത്തില്‍ അഭിപ്രായപ്പെടാനാവില്ല.

Also Read: IPL 2022: പാക് താരങ്ങള്‍ കളിച്ചാല്‍ ഇവര്‍ക്കു കോടികളുറപ്പ്! ഫ്രാഞ്ചൈസികള്‍ പിടിവലി നടത്തും

5

കോലിയെ യാതൊരു മുന്നറിയിപ്പുമില്ലാതെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ത്യന്‍ ടീമിനുവേണ്ടി അത്രയധികം പോരാടിയ നായകന്മാരിലൊരാളാണ് അദ്ദേഹം. ടി20 നായകസ്ഥാനം ഒഴിയുമെന്ന് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ച കോലി ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള ഈ ഏകദിന നായകസ്ഥാന നഷ്ടം കോലിയെ മാനസികമായി ബാധിച്ചിരിക്കാം.

Also Read: ആരാവും ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച താരം? ഈ മൂന്ന് പേരിലൊരാള്‍, ഒരേ ഒരു ഇന്ത്യക്കാരന്‍

6

എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ഏത് സമയത്തും ടീം സെലക്ഷന് ലഭ്യമാണെന്നും നായകനെന്ന നിലയില്‍ സാധ്യമാകുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും കോലി പറഞ്ഞിരുന്നു. രോഹിത്തിന് കീഴില്‍ കളിക്കുന്നതിന് കോലിക്ക് എതിര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളിക്കളയുകയാണ് ചെയ്തത്.

Also Read: ചരിത്രം കുറിച്ച് റിസ്വാന്‍, ഒരു കലണ്ടര്‍ വര്‍ഷം 2000 ടി20 റണ്‍സ് നേടുന്ന ആദ്യ താരം

7

കോലിയുടെ പല വാദങ്ങളേയും വാര്‍ത്താ സമ്മേളനത്തിലൂടെ കോലി പൊളിച്ചു. ടി20 നായകസ്ഥാനം ഒഴിയരുതെന്ന് കോലിയോട് ആവിശ്യപ്പെട്ടിരുന്നുവെന്നാണ് ഗാംഗുലി പറഞ്ഞത്. എന്നാല്‍ തന്നോട് ഇത്തരത്തില്‍ ആരും ആവിശ്യപ്പെട്ടില്ലെന്നാണ് കോലി വ്യക്തമാക്കിയത്. കോലിയുടെ പ്രശ്‌നം വലിയ ചര്‍ച്ചാവിഷയമായതിനൊടുവില്‍ നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. കോലിയുടെ പ്രശ്‌നം വലിയ ചര്‍ച്ചയാക്കേണ്ടെന്നും അത് ബിസിസി ഐ കൈകാര്യം ചെയ്തുകൊള്ളാമെന്നുമാണ് ഗാംഗുലി പറഞ്ഞത്. നിലവില്‍ ദക്ഷിണാഫ്രിക്കയിലാണ് ഇന്ത്യന്‍ ടീമുള്ളത്.

Story first published: Saturday, December 18, 2021, 15:37 [IST]
Other articles published on Dec 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+