
മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് നിലവിലെ ബിസിസി ഐ പ്രസിഡന്റ്. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ബാറ്റ്‌സ്മാനായ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ പരിശീലകന്‍. ദ്രാവിഡിന് മുമ്പ് രവി ശാസ്ത്രിയും അനില്‍ കുംബ്ലെയുമെല്ലാം ഇന്ത്യയുടെ പരിശീലകനായി വന്നിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ പേസര്‍ ജവഗല്‍ ശ്രീനാഥ് മാച്ച് റഫറിയായും പ്രവര്‍ത്തിക്കുന്നുണ്ട്.
Also Read: IPL 2022: സ്‌റ്റോക്‌സിനെ മുംബൈ റാഞ്ചുമോ? ലേലത്തില്‍ മുംബൈ കണ്ണുവയ്ക്കുന്ന ഓള്‍റൗണ്ടര്‍മാര്‍

എന്നാല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രം ഇതുവരെ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലക റോളിലെത്തിയിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സച്ചിന്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമായിരുന്നു. ഉപദേഷ്ടാവായി അദ്ദേഹം ഏറെ നാള്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഈ സേവനം നല്‍കാന്‍ ഇതുവരെ സച്ചിന്‍ തയ്യാറായിട്ടില്ല. സുനില്‍ ഗവാസ്‌കറിനെപ്പോലെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്കെത്താന്‍ താല്‍പര്യമില്ലാത്തതിനാലാണോ സച്ചിനും വിട്ടുനില്‍ക്കുന്നതെന്നാണ് ആരാധക സംശയം.
Also Read: ഇന്ത്യയുടെ ബിഗ് ത്രീ ചിത്രത്തില്‍ ഇല്ല- ടി20യില്‍ പുതിയ റണ്‍മെഷീനുകള്‍!

എന്നാലിപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും പുതിയ റോളില്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഗാംഗുലി. 'ബാക്‌സ്‌റ്റേജ് വിത്ത് ബോറിയ' എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഗാംഗുലി ഇക്കാര്യം സൂചിപ്പിച്ചത്. 'സച്ചിന്‍ അല്‍പ്പം വ്യത്യസ്തനായ വ്യക്തിയാണ്. ഇത്തരം കാര്യങ്ങളുടെ ഭാഗമാവാന്‍ അദ്ദേഹത്തിന് വലിയ താല്‍പര്യമില്ല. എന്നാല്‍ ചില രീതിയില്‍ സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമാവുമെന്ന് എനിക്കുറപ്പുണ്ട്.
Also Read: 'എന്തൊരത്ഭുതം', ക്രിക്കറ്റിലെ ഈ സാമ്യതകള്‍ കണ്ണുതള്ളിക്കും, എന്തൊക്കെയാണെന്ന് നോക്കാം

ഇതിലും വലിയൊരു സന്തോഷ വാര്‍ത്ത ഉണ്ടാകില്ലെന്ന് അറിയാം. എന്നാല്‍ അതിന് കുറച്ച് കാര്യങ്ങള്‍ കൂടി ചെയ്യാനുണ്ട്. നിലവില്‍ ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. തെറ്റ് ചെയ്താലും ശരി ചെയ്താലും എതിര്‍ക്കാന്‍ ആളുകളുണ്ടാവും. ടീമിന് ഏറ്റവും മികച്ചത് നല്‍കാന്‍ കഴിയുന്നവരെ ടീമിനോട് ചേര്‍ക്കുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെ ഒരവസരത്തില്‍ സച്ചിന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിത്തന്നെ തിരിച്ചെത്തും'-സൗരവ് ഗാംഗുലി പറഞ്ഞു.
Also Read: IPL 2022: അവസാന സീസണില്‍ കളിച്ചത് ഒരു മത്സരം, ഇത്തവണ അണ്‍സോള്‍ഡാവും, മൂന്ന് താരങ്ങളിതാ

സച്ചിനെപ്പോലൊരു ഇതിഹാസം ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്കെത്തുന്നത് താരങ്ങളെ വളരെയധികം സഹായിച്ചേക്കും. കാരണം കൂടുതല്‍ അന്താരാഷ്ട്ര റണ്‍സും സെഞ്ച്വറിയുമുള്ള സച്ചിന്റെ ഉപദേശങ്ങള്‍ താരങ്ങളുടെ പ്രകടന നിലവാരം ഉയര്‍ത്തുമെന്നുറപ്പ്. പ്രധാനമായും യുവതാരങ്ങള്‍ക്ക് സച്ചിനെക്കാളും മികച്ചൊരു പാഠ പുസ്തകമില്ല. വിദേശ പര്യടനങ്ങളിലടക്കം സച്ചിനൊപ്പമുണ്ടാവുന്നത് താരങ്ങളുടെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കും.
Also Read: രോഹിത്തുമായി ഉടക്കോ?- 2019ലെ ലോകകപ്പിനു ശേഷം കലികയറി കോലി! അന്നു പറഞ്ഞത് ഇതായിരുന്നു

സാങ്കേതികമായി വളരെ മുന്നിട്ട് നില്‍ക്കുന്ന സച്ചിന് എല്ലാ മൈതാനത്തും കളിച്ച് അനുഭവസമ്പത്തുമുണ്ട്. അതുകൊണ്ട് തന്നെ മത്സരങ്ങള്‍ക്ക് മുമ്പ് മൈതാനത്തെക്കുറിച്ച് കൃത്യമായ ധാരണ നല്‍കാനും മികച്ച പ്രകടനത്തിലേക്ക് ടീമിനെ ഉയര്‍ത്താനും സച്ചിന് സാധിച്ചേക്കും. സച്ചിന്‍ പരിശീലക സംഘത്തിലേക്കെത്തിയാല്‍ ദ്രാവിഡിനും വലിയ ആശ്വാസമാവും. ഒരു കാലത്ത് സച്ചിന്‍,ഗാംഗുലി,ദ്രാവിഡ് കൂട്ടുകെട്ട് ഇന്ത്യക്കായി കളത്തില്‍ നിന്ന് പൊരുതിയിരുന്നു. ഇതില്‍ ഗാംഗുലിയും ദ്രാവിഡും ഇതിനോടകം ഇന്ത്യന്‍ ടീമിനോട് ചേര്‍ന്ന് തന്നെ പോകുമ്പോള്‍ ആ കൂട്ടുകെട്ടിലേക്ക് സച്ചിന്റെ വരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അധികം വൈകാതെ തന്നെ സച്ചിന്റെ മാസ് എന്‍ഡ്രി ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം.


Click it and Unblock the Notifications