
എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. അവസാനമായി വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ഒരു ജയം നേടാനായെങ്കിലും പരമ്പര നേടാനായില്ല. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ വലിയ പ്രതീക്ഷയുണ്ടെങ്കിലും പരിക്കും സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ ഫോമും പ്രശ്‌നമാണ്.
Also Read: IND vs SA: വിരാട് കോലിക്ക് മികവ് തെളിയിക്കാനുള്ള അവസാന അവസരമാണിത്; ഡാനിഷ് കനേരിയ

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഫോമാണ് പ്രധാന പ്രശ്‌നം. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി കോലി ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. മികവിനൊത്ത് ഉയരാന്‍ കോലിക്ക് സാധിക്കാറില്ലെന്ന് തന്നെ പറയാം. ദക്ഷിണാഫ്രിക്കയില്‍ കോലിയുടെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. കോലിക്ക് സെഞ്ച്വറിയോടെ തിരിച്ചുവരവ് നടത്താനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ കോലി സെഞ്ച്വറി നേടുമെന്ന വലിയ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.
Also Read: IPL 2022: സ്‌റ്റോക്‌സിനെ മുംബൈ റാഞ്ചുമോ? ലേലത്തില്‍ മുംബൈ കണ്ണുവയ്ക്കുന്ന ഓള്‍റൗണ്ടര്‍മാര്‍

'രണ്ട് വര്‍ഷം മുമ്പുള്ള കോലിയെ നമുക്ക് ദക്ഷിണാഫ്രിക്കയില്‍ കാണാനാവും. തുടരെ തുടരെ സെഞ്ച്വറി നേടുന്ന ആ താരത്തെ'-ഗവാസ്‌കര്‍ പറഞ്ഞു. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കാന്‍ കോലിക്കായിരുന്നു. എന്നാല്‍ പിന്നീട് കോലിയുടെ പ്രകടന ഗ്രാഫ് താഴേക്ക് പോയി. ഇപ്പോള്‍ രണ്ടര വര്‍ഷത്തിലേറെയായി കോലി സെഞ്ച്വറി നേടിയിട്ട്. സച്ചിന്റെ സെഞ്ച്വറി റെക്കോഡുകളെ തകര്‍ക്കാന്‍ കോലിക്ക് സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ കോലിയുടെ പ്രകടനം ഈ പ്രതീക്ഷകളെ തകര്‍ക്കുന്നതാണ്.
Also Read: ഇന്ത്യയുടെ ബിഗ് ത്രീ ചിത്രത്തില്‍ ഇല്ല- ടി20യില്‍ പുതിയ റണ്‍മെഷീനുകള്‍!

സമീപകാലത്തുണ്ടായ പ്രശ്‌നങ്ങളും കോലിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതകളേറെയാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നതയും ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചേക്കാം. അങ്ങനെ സംഭവിച്ചാല്‍ വലിയ നാണക്കേട് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നുറപ്പാണ്.
Also Read: 'എന്തൊരത്ഭുതം', ക്രിക്കറ്റിലെ ഈ സാമ്യതകള്‍ കണ്ണുതള്ളിക്കും, എന്തൊക്കെയാണെന്ന് നോക്കാം

രോഹിത് ശര്‍മയെ ഇന്ത്യയുടെ പരിമിത ഓവര്‍ നായകനാക്കിയതിനെക്കുറിച്ചും ഗവാസ്‌കര്‍ പ്രതികരിച്ചു. 'മുംബൈ ഇന്ത്യന്‍സിന്റെ നായകനായി രോഹിത് ശര്‍മ എത്തിയ ശേഷമുള്ള പ്രകടനങ്ങള്‍ നമ്മള്‍ കണ്ടതാണ്. 20,30,40 റണ്‍സുകളില്‍ നിന്ന് വലിയ സ്‌കോറിലേക്ക് അവന്‍ മാറാന്‍ തുടങ്ങി. നായകനെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടി. ഷോട്ട് സെലക്ഷന്‍ മെച്ചപ്പെട്ടു. മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ചു. ഇന്ത്യയുടെ നായകസ്ഥാനം ലഭിക്കുമ്പോള്‍ കൂടുതല്‍ റണ്‍സ് രോഹിത് നേടാനാണ് സാധ്യത'-ഗവാസ്‌കര്‍ പറഞ്ഞു.
Also Read: IPL 2022: അവസാന സീസണില്‍ കളിച്ചത് ഒരു മത്സരം, ഇത്തവണ അണ്‍സോള്‍ഡാവും, മൂന്ന് താരങ്ങളിതാ

രോഹിത് ശര്‍മ ഐപിഎല്ലിലും ഇന്ത്യന്‍ ടീമിനൊപ്പവും തന്റെ നായകമികവ് പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. സമ്മര്‍ദ്ദത്തിന് അടിമപ്പെടാത്ത നായകനാണ് രോഹിത്. അവസാന നിമിഷംവരെ കളി തിരിച്ചുപിടിക്കാനുള്ള തന്ത്രവും മികവും രോഹിത്തിനുണ്ട്. ക്യാപ്റ്റന്‍സി ഒരിക്കലും രോഹിത്തിന്റെ ബാറ്റിങ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള രോഹിത് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓപ്പണറാണ്. പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിക്കാന്‍ രോഹിത്തില്ല. എന്നാല്‍ പരിമിത ഓവറില്‍ ഓപ്പണറെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഗംഭീര പ്രകടനവുമായി രോഹിത് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications