For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ലീഡ്‌സില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇന്ത്യയുടെ പേസ് നിരയെ മെരുക്കണം- ജോ റൂട്ട്

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ലീഡ്‌സില്‍ ആരംഭിക്കാന്‍ പോവുകയാണ്. ലോര്‍ഡ്‌സില്‍ ഗംഭീര ജയം നേടിയ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ആദ്യ മത്സരം സമനിലയായതിനാല്‍ത്തന്നെ മൂന്നാം മത്സരത്തില്‍ ജയിച്ചാല്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് സമനില ഉറപ്പിക്കാം.

Also Read: IND vs ENG: 'വിജയ കൂട്ടുകെട്ടിനെ ശല്യം ചെയ്യേണ്ടതുണ്ടോ', ടീമില്‍ മാറ്റമില്ലെന്ന് സൂചന നല്‍കി കോലി
ഇംഗ്ലണ്ടിനെ സംബന്ധിച്ച് മൂന്നാം മത്സരത്തിലെ ജയം വളരെ പ്രധാനപ്പെട്ടതാണ്. പരമ്പര കൈവിടാതിരിക്കാനും ലോര്‍ഡ്‌സിലെ തോല്‍വിക്ക് പകരം വീട്ടാനും ലീഡ്‌സില്‍ ജയിക്കേണ്ടത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴിതാ മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീമിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്.

Also Read: IND vs ENG: 'നായകനായതിനാല്‍ തന്റെ ദുര്‍ബലത മറച്ചുവെക്കുന്നില്ല', കോലി വലിയ മാതൃകയെന്ന് ഹോഗ്
ഇന്ത്യയുടെ പേസ് ബൗളിങ് നിരയെ ജോ റൂട്ട് പ്രശംസിച്ചു. 'ഇന്ത്യയുടെ പേസ് നിര അഭിനന്ദനം അര്‍ഹിക്കുന്നു. മികച്ച ബൗളിങ് നിര ഇന്ത്യക്കൊപ്പമുണ്ട്. ടെസ്റ്റില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന പേസ് ബൗളിങ് നിര ഇന്ത്യക്കൊപ്പമുണ്ട്. ഇന്ത്യയുടെ പേസ് നിരയെ തടുക്കാന്‍ ഫലപ്രദമായ മാര്‍ഗം കണ്ടെത്തേണ്ടതായുണ്ട്. ഇന്ത്യന്‍ ടീം സംതുലിതമാണ്. ഞങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ സ്‌കോര്‍ നേടാനുള്ള പദ്ധതി ആവിഷ്‌കരിക്കേണ്ടതായുണ്ട്. ഇന്ത്യക്ക് പേസര്‍മാര്‍ക്ക് അല്‍പ്പം സമ്മര്‍ദ്ദം നല്‍കാനാവണം' - ജോ റൂട്ട് പറഞ്ഞു.

joeroot3

Also Read: IPL 2021: 'കരുത്തിനൊപ്പം ദൗര്‍ബല്യവുമുണ്ട്', രണ്ടാം പാദത്തിന് മുമ്പ് എട്ട് ടീമുകളെയും അടുത്തറിയാം
ഇന്ത്യയുടെ പേസര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് ചരിത്ര ജയം സമ്മാനിച്ചത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ചവരാണ്. ആക്രമണോത്സകതയോടെ പന്തെറിയാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. തുടര്‍ച്ചയായി മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നീ രണ്ട് പേരെ മാത്രം അമിതമായി ആശ്രയിക്കുന്ന അവസ്ഥയാണ്. റൂട്ട് ആദ്യ രണ്ട് മത്സരത്തിലും സെഞ്ച്വറി നേടിയപ്പോള്‍ ആന്‍ഡേഴ്‌സന്‍ പന്തുകൊണ്ടും ശ്രദ്ധേയ പ്രകടനം നടത്തുന്നു. ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ എന്നീ സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവസരത്തിനൊത്ത് കളിക്കാനാവുന്നില്ല.

Also Read: IPL 2021: ഈ അഞ്ച് യുവതാരങ്ങളെ കരുതിയിരുന്നോളൂ.. രണ്ടാം പാദത്തിലെ മാച്ച് വിന്നര്‍മാരായേക്കാം
ബെന്‍ സ്റ്റോക്‌സിന്റെ അഭാവം ഇംഗ്ലണ്ട് നിരയില്‍ പ്രകടമാണ്. ഇപ്പോഴിതാ സ്‌റ്റോക്‌സിന്റെ ഇടവേളയെക്കുറിച്ച് റൂട്ട് പ്രതികരിച്ചിരിക്കുകയാണ്. 'ബെന്‍ സ്റ്റോക്‌സ് എന്ന് തിരിച്ചുവരുമെന്നത് സംബന്ധിച്ച് അവനോട് സംസാരിച്ചിട്ടില്ല. അവന് അവന്റേതായ അല്‍പ്പസമയം കൂടി ആവിശ്യമായി വേണം. ദീര്‍ഘ നാള്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ വളര്‍ച്ചക്കായി നിര്‍ണ്ണായക പങ്കുവഹിച്ചവനാണവന്‍. ആളുകള്‍ അക്കാര്യത്തെ ബഹുമാനിക്കണം. എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ അവന് യാതൊരു സമ്മര്‍ദ്ദവുമില്ല. എന്നാല്‍ അവന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയായിരിക്കില്ല' - ജോ റൂട്ട് പറഞ്ഞു.

Story first published: Tuesday, August 24, 2021, 21:32 [IST]
Other articles published on Aug 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+