IND vs ENG: 'നായകനായതിനാല്‍ തന്റെ ദുര്‍ബലത മറച്ചുവെക്കുന്നില്ല', കോലി വലിയ മാതൃകയെന്ന് ഹോഗ്
സിഡ്‌നി: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ലീഡ്‌സില്‍ ആരംഭിക്കുകയാണ്. അഞ്ച് മത്സരത്തില്‍ 1-0ന് മുന്നിലുള്ള ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ് മൂന്നാം ടെസ്റ്റിനിറങ്ങുന്നത്. ലോര്‍ഡ്‌സില്‍ 151 റണ്‍സിനായിരുന്നു വിരാടും സംഘവും ജയം നേടിയെടുത്തത്. വിരാട് കോലിയെ സംബന്ധിച്ച് നായകനെന്ന നിലയില്‍ അഭിമാന നേട്ടം തന്നെയാണത്.
രണ്ട് വര്‍ഷത്തിലേറെയായി സെഞ്ച്വറി നേടാന്‍ സാധിക്കാത്ത കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് നേടിയത് 62 റണ്‍സാണ്. ഒരു അര്‍ധ സെഞ്ച്വറി പ്രകടനം പോലും നടത്താന്‍ കോലിക്ക് സാധിക്കുന്നില്ലെങ്കിലും നായകനെന്ന നിലയില്‍ ആവേശവും ഊര്‍ജ്ജ സ്വലതയും ഒട്ടുചോരാതെയാണ് അദ്ദേഹം സഹതാരങ്ങളെ പ്രചോദിപ്പിക്കുന്നത്. തന്റെ വ്യക്തിഗത പ്രകടനത്തെക്കാളും ടീമെന്ന നിലയിലുള്ള പ്രകടനത്തിന് അദ്ദേഹം പ്രാധാന്യം നല്‍കുന്നു. ഇപ്പോഴിതാ തന്റെ ദുര്‍ബലത മറച്ചുവെക്കാത്ത കോലി യുവതാരങ്ങള്‍ക്ക് വലിയ മാതൃകയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്.

'നായകന്മാര്‍ എപ്പോഴും തങ്ങളുടെ മേന്മ മാത്രമല്ല ദൗര്‍ബല്യങ്ങളും കാണിക്കണം. വിരാട് കോലി അത് കാട്ടിക്കൊണ്ടിരിക്കുന്ന നായകനാണ്. മോശം ഫോമിലാണവന്‍. പുറത്താവുന്നതില്‍ അപമാനിതനാവുകയും എപ്പോഴും നിരാശപ്പെടുകയും ചെയ്യുന്നില്ല. എവിടെയോ തെറ്റ് പറ്റിയിട്ടുണ്ടെന്ന് മനസിലാക്കുകയും തിരുത്താന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ഇത് യുവതാരങ്ങള്‍ക്ക് വലിയ മാതൃകയാണ്. ആ നായകന്മാര്‍ക്ക് കീഴില്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു'- ഹോഗ് പറഞ്ഞു.
വിരാട് കോലി യുവതാരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുകയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്ന താരമാണ്. മുഹമ്മദ് സിറാജിനെപ്പോലൊരു താരം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അഭിവാജ്യ ഘടകമായി ഇക്കാലയളവില്‍ മാറിയിട്ടുണ്ടെങ്കില്‍ അത് കോലിയുടെ പിന്തുണകൊണ്ടാണ്. ആര്‍സിബിയിലെ തല്ലുകൊള്ളി ബൗളറില്‍ നിന്ന് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായി വളരാന്‍ സിറാജിന് സാധിച്ചിട്ടുണ്ട്.

'ഇന്ത്യന്‍ ടീമില്‍ വിരാട് ഒരുക്കിയിരിക്കുന്ന അന്തരീക്ഷം മികച്ചതാണ്. മികച്ച അച്ചടക്കമുള്ള സുഖകരമായ അന്തരീക്ഷമാണിത്. സമയത്തെ പാഴാക്കത്തവരാണ്. തങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്താന്‍ ഓരോ സമയത്തെയും പ്രയോജനപ്പെടുത്തുന്നു. താരങ്ങള്‍ അത് ചെയ്യും ഇത് ചെയ്യും എന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നായകനാണ് കോലി'- ബ്രാഡ് ഹോഗ് കൂട്ടിച്ചേര്‍ത്തു.
വിരാട് കോലിയുടെ ബാറ്റിങ് പ്രകടനം ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നതാണ്. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎല്‍ രണ്ടാം പാദവും പിന്നാലെ ടി20 ലോകകപ്പും വരുന്നുണ്ട്. അതിനാല്‍ത്തന്നെ വിരാട് കോലിയുടെ പ്രകടനത്തെ ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്നു. ഇംഗ്ലണ്ട് പരമ്പരയിലൂടെത്തന്നെ കോലി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications