For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'വിജയ കൂട്ടുകെട്ടിനെ ശല്യം ചെയ്യേണ്ടതുണ്ടോ', ടീമില്‍ മാറ്റമില്ലെന്ന് സൂചന നല്‍കി കോലി

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് നാളെ തുടക്കമാവുകയാണ്. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലാണ്. ലോര്‍ഡ്‌സില്‍ 151 റണ്‍സിന് ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീമിന്റെ വരവ്. എന്നാല്‍ ലീഡ്‌സിലെ സാഹചര്യത്തില്‍ കളിച്ച് പരിചയസമ്പത്ത് ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്ന് കണ്ടറിയണം. ലീഡ്‌സില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കില്ലെന്ന സൂചയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി നല്‍കിയിരിക്കുന്നത്.

'പ്ലേയിങ് 11ല്‍ മാറ്റം വരുത്തേണ്ട ഒരു കാര്യവും നിലവിലില്ല. വിജയിച്ച് നില്‍ക്കുന്ന കൂട്ടുകെട്ടിനെ ശല്യം ചെയ്യേണ്ട ആവിശ്യം നിലവിലില്ല' എന്നാണ് മത്സരത്തിന് മുമ്പായുള്ള പത്ര സമ്മേളനത്തില്‍ വിരാട് കോലി പറഞ്ഞത്. ഇത് ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. ലീഡ്‌സില്‍ ഇന്ത്യന്‍ ടീമില്‍ ആര്‍ അശ്വിനുണ്ടാവുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു.

1

അവസാന രണ്ട് ദിവസം പിച്ചില്‍ നല്ല ടേണ്‍ ലഭിക്കും. ഈ സാഹചര്യത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ആര്‍ അശ്വിനെപ്പോലൊരു താരത്തെ ഇന്ത്യക്ക് ആവിശ്യമാണ്. ആദ്യ രണ്ട് മത്സരത്തിലും ടീമിന് പുറത്തായിരുന്നു അശ്വിന്‍. സ്പിന്നറായി രവീന്ദ്ര ജഡേജയെയാണ് ഇന്ത്യ പരിഗണിച്ചത്. ബാറ്റുകൊണ്ട് തിളങ്ങാനായില്ലെങ്കിലും പന്തുകൊണ്ട് നിരാശപ്പെടുത്തുന്ന പ്രകടനമാണ് ജഡേജ നടത്തിയത്. അതിനാല്‍ത്തന്നെ പകരക്കാരനായി അശ്വിന്‍ എത്തുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍.

Also Read : IPL 2021: ഈ അഞ്ച് യുവതാരങ്ങളെ കരുതിയിരുന്നോളൂ.. രണ്ടാം പാദത്തിലെ മാച്ച് വിന്നര്‍മാരായേക്കാം

2

ഇന്ത്യ നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും നിലനിര്‍ത്തി ഇറങ്ങുമെന്നാണ് കോലിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യ ടെസ്റ്റിന് പിന്നാലെ തന്നെ ഈ കൂട്ടുകെട്ടാവും ഇന്ത്യക്ക് നല്ലതെന്ന് കോലി അഭിപ്രായപ്പെട്ടിരുന്നു. മോശം ഫോമിലുള്ള ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും തുടരുമെന്ന് തന്നെയാണ് നായകന്‍ സൂചിപ്പിക്കുന്നത്. ലോര്‍ഡ്‌സില്‍ നിര്‍ണ്ണായകമായ 100 റണ്‍സ് കൂട്ടുകെട്ടുമായി പുജാരയും രഹാനെയും തിളങ്ങിയിരുന്നു. അതിനാല്‍ത്തന്നെ ഇരുവരെയും പുറത്തിരുത്താന്‍ കോലി താല്‍പ്പര്യപ്പെട്ടേക്കില്ല.

Also Read : IPL 2021: 'കരുത്തിനൊപ്പം ദൗര്‍ബല്യവുമുണ്ട്', രണ്ടാം പാദത്തിന് മുമ്പ് എട്ട് ടീമുകളെയും അടുത്തറിയാം

3

Also Read: IND vs ENG: ലീഡുയര്‍ത്താന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റിന് നാളെ തുടക്കം

പുജാരക്ക് പകരക്കാരനായി യുവതാരം സൂര്യകുമാര്‍ എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. പരിക്കേറ്റവര്‍ക്ക് പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്കെത്തിയ സൂര്യകുമാറിന് ഇത്തരമൊരു സാഹചര്യത്തില്‍ അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കില്ല. ഓപ്പണിങ്ങില്‍ മായങ്ക് അഗര്‍വാള്‍ കായിക ക്ഷമത വീണ്ടെടുത്തെങ്കിലും രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് തുടരാനാണ് സാധ്യത. ഇന്ത്യയെ സംബന്ധിച്ച് ലീഡ്‌സ് ടെസ്റ്റ് വളരെ പ്രധാനപ്പെട്ടതാണ്. ജയിക്കാനായാല്‍ പരമ്പരയില്‍ സമനില ഉറപ്പിക്കാനാവും. ആദ്യ മത്സരം സമനിലയിലാണ് കലാശിച്ചത്.

Also Read : IPL 2021: 'തോറ്റിടത്തു നിന്ന് ജയിപ്പിച്ചു', ടൂര്‍ണമെന്റ് ചരിത്രത്തിലെ അഞ്ച് 'അത്ഭുത' പ്രകടനങ്ങളിതാ

ജയിക്കാനായാല്‍ നായകനെന്ന നിലയില്‍ വിരാട് കോലിക്കും അത് ചരിത്ര നേട്ടമാവും. കപില്‍ ദേവ്, സൗരവ് ഗാംഗുലി എന്നീ ഇന്ത്യന്‍ നായകന്മാര്‍ക്ക് മാത്രമാണ് ലീഡ്‌സില്‍ ടെസ്റ്റ് ജയം നേടാനായത്. ഈ ചരിത്ര റെക്കോഡിന്റെ ഭാഗമാവാനുള്ള അവസരമാണ് കോലിക്ക് മുന്നിലുള്ളത്.

Story first published: Tuesday, August 24, 2021, 21:08 [IST]
Other articles published on Aug 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+