Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ധോണിയുണ്ടായിട്ടും മണ്ടത്തരം എങ്ങനെ പറ്റി? ഇവരെ സിഎസ്‌കെ ഒഴിവാക്കരുതായിരുന്നു!

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസികളിലൊന്നാണ് നാലു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. പ്രഥമ സീസണ്‍ മുതല്‍ ഇതിഹാസ താരം എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ ഇതുവരെ ആറു ട്രോഫികള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാലു ഐപിഎല്‍ കിരീടങ്ങള്‍ കൂടാതെ രണ്ട് ചാംപ്യന്‍സ് ലീഗ് ടി20 ട്രോഫികളും തങ്ങളുടെ ഷെല്‍ഫിലെത്തിക്കാന്‍ അവര്‍ക്കു സാധിച്ചു.

കളിക്കാര്‍ക്ക് ഏറ്റവും മികച്ച പിന്തുണ നല്‍കുന്ന ഫ്രാഞ്ചൈസികളൊന്ന് കൂടിയാണ് സിഎസ്‌കെ. ഒരു ശരാശരി താരത്തെപ്പോലും മികച്ച പിന്തുണയും അവസരങ്ങളും നല്‍കി സൂപ്പര്‍ താര പദവിയിലേക്കുയര്‍ത്താന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്. ഇതിനു ഒരുപിടി ഉദാഹരങ്ങളും കാണാന്‍ സാധിക്കും. ഇതും സിഎസ്‌കെയ്ക്കു ആരാധകപിന്തുണ വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്നാണ്. പക്ഷെ സിഎസ്‌കെയ്ക്കും ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലായിരുന്ന കളിക്കാരെ അവര്‍ കൈവിട്ടിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

സിഎസ്‌കെയിലൂടെ ഉയര്‍ന്നുവന്ന് സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നയാളാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. 2008ലെ പ്രഥമ സീസണ്‍ മുതല്‍ 2015 വരെ അദ്ദേഹം സിഎസ്‌കെ കൂടാരത്തിലുണ്ടായിരുന്നു. കളിയുടെ ഏതു ഘട്ടത്തിലും നായകന്‍ എംഎസ് ധോണിക്കു ആശ്രയിക്കാവുന്ന ബൗളര്‍ കൂടിയായിരുന്നു അദ്ദേഹം. ഫൈനലിലുള്‍പ്പെടെ അശ്വിനെ ആദ്യ ഓവറില്‍ തന്നെ പല തവണ ധോണി പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷെ 2015 സീസണിനു ശേഷം സിഎസ്‌കെയ്ക്കു രണ്ടു വര്‍ഷത്തെ വിലക്ക് വന്നപ്പോള്‍ അശ്വിനെ സിഎസ്‌കെ കൈവിട്ടു. 2018ല്‍ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ധോണിയെ ഉള്‍പ്പെടെ പല പ്രധാനപ്പെട്ടവരെയും സിഎസ്‌കെ തിരികെ കൊണ്ടുവന്നെങ്കിലും അശ്വിനെ തിരികയെത്തിക്കാന്‍ അവര്‍ ശ്രമിച്ചില്ല.

ജോഷ് ഹേസല്‍വുഡ്

ജോഷ് ഹേസല്‍വുഡ്

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് നേരത്തേ സിഎസ്‌കെയുടെ ഭാഗമായിരുന്നു. ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. 2021ലെ ഐപിഎല്ലില്‍ ഫൈനലിലുള്‍പ്പെടെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ഹേസല്‍വുഡ് കാഴ്ചവച്ചിരുന്നു. ടീമിന്റെ നാലാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും സീസണിനു ശേഷം അദ്ദേഹത്തെ സിഎസ്‌കെ കൈവിട്ടു. നിലവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമാണ് ഹേസല്‍വുഡ്.

Also Read: T20 World Cup: രോഹിത് തന്നെ കിങ്! ഇതാ ഇന്ത്യയുടെ ഓള്‍ടൈം റണ്‍വേട്ടക്കാര്‍

ഫഫ് ഡുപ്ലെസി

ഫഫ് ഡുപ്ലെസി

സിഎസ്‌കെയുടെ ഐക്കണ്‍ താരങ്ങൡലൊരാളാണ് സൗത്താഫ്രിക്കയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ഫഫ് ഡുപ്ലെസി. ടീമിനു വേണ്ടി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ വിവിധ സീസണുകളില്‍ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. സിഎസ്‌കെയില്‍ കളിച്ചുകൊണ്ടു തന്നെ ഡുപ്ലെസി വിരമിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ 2021ലെ സീസണിനു ശേഷം അദ്ദേഹത്തെ സിഎസ്‌കെ കൈവിട്ടു. തുടര്‍ന്നുള്ള മെഗാ ലേലത്തില്‍ ഡുപ്ലെസിയെ ആര്‍സിബി സ്വന്തമാക്കുകയും ചെയ്തു.

ക്രിസ് മോറിസ്

ക്രിസ് മോറിസ്

സൗത്താഫ്രിക്കയുടെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു. 2013ലെ സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു അദ്ദേഹം ഐപിഎല്ലില്‍ അരങ്ങേറിയത്. ഈ സമയത്തു ടി20യില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു മോറിസ്. പക്ഷെ അദ്ദേഹത്തെ വേണ്ടത്ര പ്രയോജനപ്പെത്താതെ സീസണിനു ശേഷം സിഎസ്‌കെ ഒഴിവാക്കുകയായിരുന്നു.

Also Read: T20 World Cup 2022: ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ ഇവര്‍ക്ക് ടി20യില്‍ ഇന്ത്യന്‍ അരങ്ങേറ്റം! 2 പേസര്‍മാര്‍

ജേസണ്‍ ഹോള്‍ഡര്‍

ജേസണ്‍ ഹോള്‍ഡര്‍

വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറും നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിലുണ്ടായിരുന്നുവെന്നത് പലരും ഓര്‍മിക്കാനിടയില്ല. കരിയറിന്റെ തുടക്കകാലത്തായിരുന്നു അദ്ദേഹം സിഎസ്‌കെയിലേക്കു വന്നത്. ഓള്‍റൗണ്ടര്‍മാര്‍ക്കു എല്ലായ്‌പ്പോഴും അവസരങ്ങള്‍ നല്‍കാറുള്ള ഫ്രാഞ്ചൈസിയാണ് സിഎസ്‌കെയെങ്കിലും ഹോള്‍ഡറുടെ കാര്യത്തില്‍ അതുണ്ടായില്ല. വേണ്ടത്ര ഉപയോഗിക്കാതെ 2013ലെ സീസണിനു ശേഷം വിന്‍ഡീസ് താരത്തെ സിഎസ്‌കെ കൈവിടുകയും ചെയ്തു.

Story first published: Sunday, October 16, 2022, 7:28 [IST]
Other articles published on Oct 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+