T20 World Cup 2022: ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ ഇവര്‍ക്ക് ടി20യില്‍ ഇന്ത്യന്‍ അരങ്ങേറ്റം! 2 പേസര്‍മാര്‍
ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യയുടെ ചില താരങ്ങളുടെ അവസാനത്തെ ടൂര്‍ണമെന്റ് കൂടിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകകപ്പ് കഴിഞ്ഞാല്‍ ടീമില്‍ ചില അഴിച്ചുപണികള്‍ ഉറപ്പായും പ്രതീക്ഷിക്കാം. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികുള്‍പ്പെടെ ചിലര്‍ ലോകകപ്പിനു ശേഷം വീണ്ടും ടി20യില്‍ കളിക്കാന്‍ സാധ്യത തീരെ കുറവുമാണ്.
2024ലെ അടുത്ത ടി20 ലോകകപ്പ് ലക്ഷ്യമിട്ട് പുതിയൊരു യുവനിരയെ വാര്‍ത്തെടുക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ഇത്തവണത്തെ ലോകകപ്പ് കഴിഞ്ഞാല്‍ ചില യുവതാരങ്ങള്‍ ഇന്ത്യന്‍ ടി20 ടീമിലേക്കു വരാനിടയുണ്ട്. അക്കൂട്ടത്തില്‍ സീനിയര്‍ ടീമിനായി ഇനിയും ടി20യില്‍ അരങ്ങേറാത്തവരുമുണ്ട്. ലോകകപ്പിനു ശേഷം ഇന്ത്യക്കായി ടി20യില്‍ അരങ്ങേറാനിടയുള്ള നാലു കളിക്കാര്‍ ആരൊക്കെയാവുമെന്നു നോക്കാം.

മൊഹ്‌സിന്‍ ഖാന്‍
കഴിഞ്ഞ ഐപിഎല്ലിലൂടെ അരങ്ങേറുകയും കന്നി സീസണില്‍ തന്നെ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത ഫാസ്റ്റ് ബൗളറാണ് മൊഹ്‌സിന്‍ ഖാന്‍. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ അദ്ദേഹം പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായിരുന്നു. മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യുന്നതിനൊപ്പം വിക്കറ്റുകളും വീഴ്ത്തിയതോടെയാണ് മൊഹ്‌സിന്‍ കൈയടി നേടിയത്.
മികച്ച വേഗതയില്‍ ബൗള്‍ ചെയ്യുന്നതിനൊപ്പം ബോള്‍ മൂവ് ചെയ്യിക്കാനും ഡെത്ത് ഓവറുകളില്‍ വേരിയേഷനുകളിലൂടെ ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും അദ്ദേഹത്തിനു കഴിയും. ഐപിഎല്ലിനു ശേഷം പരിക്ക് വില്ലനായിരുന്നില്ലെങ്കില്‍ മൊഹ്‌സിന്‍ ഇതിനകം തന്നെ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കേണ്ടതായിരുന്നു.

ശുഭ്മാന്‍ ഗില്‍
ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകൡ മികച്ച പ്രകടനങ്ങളിലൂടെ സാന്നിധ്യമറിയിച്ച താരമാണ് യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. പക്ഷെ ടി20യില്‍ അദ്ദേഹം ഇനിയും അരങ്ങേറിയിട്ടില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടി20യോടു വിടപറഞ്ഞാല്‍ പകരം ഈ സ്ഥാനത്തേക്കു വരാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് ഗില്‍.

ഗുജറാത്ത് ടൈറ്റന്‍സിനായി മിന്നി
കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിച്ച അദ്ദേഹം ഓപ്പണറായി ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. ഫൈനലിലുള്‍പ്പെടെ ഗില്‍ വളരെ അഗ്രസീവ് ബാറ്റിങായിരുന്നു കാഴ്ചവച്ചത്. പേസ്, സ്പിന്‍ ബൗളിങിനെ ഒരുപോലെ നന്നായി നേരിടാന്‍ കഴിവുന്ന മികച്ച സാങ്കേതികത്തികവുള്ള ബാറ്റര്‍ കൂടിയാണ് അദ്ദേഹം. മൂവിങ് ബോളുകള്‍ നേരിടുന്നതില്‍ മാത്രമാണ് ഗില്ലിനു ചെറിയൊരു വീക്ക്‌നെസുള്ളത്. അതുകൂടി പരിഹരിച്ചാല്‍ മൂന്നു ഫോര്‍മാറ്റുകളിലും താരം സ്ഥിരം സാന്നിധ്യമായി മാറും.
Also Read: T20 World Cup: സച്ചിനെയും ദാദയെയും 'വിലക്കിയ' ദ്രാവിഡ്! ഉപദേശകനായി ധോണിയുടെ ഫീസെത്ര?

കുല്‍ദീപ് സെന്‍
മധ്യപ്രദേശില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്നാണ് ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്താന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മികച്ച പ്രകടനങ്ങളെത്തുടര്‍ന്നാണ് കുല്‍ദീപ് ശ്രദ്ധിക്കപ്പെടുന്നത്. പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍ താരത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. അടുത്തിടെ ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായി കുല്‍ദീപ് കളിച്ചിരുന്നു. ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്കു താരത്തിനു വിളി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Also Read: T20 World Cup 2022: റിഷഭിനെക്കൊണ്ട് 'മതിയായി', പാകിസ്താനെതിരേ പുറത്തിരിക്കും!

ഷാരൂഖ് ഖാന്‍
വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാനാണ് ടി20 ലോകകപ്പിനു ശേഷം ആദ്യമായി ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യതയുള്ള നാലാമത്തെയാള്‍. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ ടൂര്‍ണമെന്റില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ ഷാരൂഖിനായില്ല. ഇതേ തുടര്‍ന്നു പ്ലെയിങ് ഇലവനില്‍ സ്ഥാനവും നഷ്ടമായി. എങ്കിലും ഷാരൂഖിന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
ടി20യില്‍ ഇന്ത്യയുടെ ഭാവി ഫിനിഷറുടെ റോളിലേക്കു വളര്‍ത്തിക്കൊണ്ടു വരാവുന്ന താരമാണ് ഈ തമിഴ്‌നാട്ടുകാരന്‍. അടുത്ത ഐപിഎല്ലില്‍ കസറുകയാണെങ്കില്‍ ഷാരൂഖിന്റെ ഇന്ത്യന്‍ അരങ്ങേറ്റം തടയുക അസാധ്യമായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications