Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: സച്ചിനെയും ദാദയെയും 'വിലക്കിയ' ദ്രാവിഡ്! ഉപദേശകനായി ധോണിയുടെ ഫീസെത്ര?

വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കുകയാണ്. യോഗ്യതാ മല്‍സരങ്ങള്‍ക്കു 16നു ഞായറാഴ്ച തുടക്കമാവും. 22 മുതലാണ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍. 16 ടീമുകളാണ് ഇത്തവണ ലോകകിരീടമെന്ന സ്വപ്‌നവുമായി പോര്‍ക്കളത്തിലിറങ്ങുക. 2007ലെ പ്രഥമ എഡിഷനിലെ ചാംപ്യന്‍മാര്‍ ഇന്ത്യയാണെങ്കില്‍ ഒന്നിലേറെ തവണ ജേതാക്കളായ ഏക ടീം വെസ്റ്റ് ഇന്‍ഡീസാണ്. രണ്ടു തവണയാണ് അവര്‍ ടി20 ലോകകപ്പില്‍ മുത്തമിട്ടത്.

ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ അധികമാര്‍ക്കുമറിയാത്ത ചില രസകരമായ കാര്യങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചുണ്ടെന്നു കാണാം. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ലോകകപ്പ് കളിക്കരുതെന്നു ദ്രാവിഡ്

ലോകകപ്പ് കളിക്കരുതെന്നു ദ്രാവിഡ്

2007ലെ കന്നി ടി20 ലോകകപ്പില്‍ മുന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ ഗാംഗുലി, രാഹുല്‍ ദ്രാവിഡ് തുടങ്ങിയവരൊന്നും കളിച്ചിരുന്നില്ല. ഇതിനു പിന്നില്‍ ദ്രാവിഡാണെന്നു പിന്നീട് വ്യക്തമായിരുന്നു. ഇന്ത്യയുടെ മുന്‍ കോച്ചും ടീം മാനേജരുമായ ലാല്‍ചന്ദ് രാജ്പുത്തായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് ദ്രാവിഡായിരുന്നു. ചില കളിക്കാര്‍ ഈ പര്യടനത്തിനു ശേഷം ടി20 ലോകകപ്പിനായി നേരെ സൗത്താഫ്രിക്കയിലേക്കു വരികയായിരുന്നു. യുവതാരങ്ങള്‍ക്കു അവസരം നല്‍കാന്‍ ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കാമെന്നു സച്ചിനോടും ഗാംഗുലിയോടും ആവശ്യപ്പെട്ടത് ദ്രാവിഡാണെന്നായിരുന്നു രാജ്പുത് തുറന്നു പറഞ്ഞത്.

ഉപദേശകനായി ധോണിയുടെ പ്രതിഫലം

ഉപദേശകനായി ധോണിയുടെ പ്രതിഫലം

2021ലെ അവസാനത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സര്‍പ്രൈസ് നീക്കമായിരുന്നു ടീമിന്റെ ഉപദേശകനായി മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ കൊണ്ടുവന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായായിരുന്നു ഇതിനു ചരടുവലിച്ചത്. 2007 മുതല്‍ 16 വരെയുള്ള എല്ലാ ടി20 ലോകകപ്പിലും കളിച്ച ധോണിയുടെ സാന്നിധ്യം ടീമിനു മുതല്‍ക്കൂട്ടാവുമെന്ന കണക്കുകൂട്ടലിലായിരുന്നു ബിസിസിഐ.
ഇതോടെ ഈ റോളിനായി ധോണിക്കു ബിസിസിഐ ഓഫര്‍ ചെയ്ത പ്രതിഫലം എത്രയായിരിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ചകളും സജീവമായി. എന്നാല്‍ ഒരു പണവും കൈപ്പറ്റാതെ തികച്ചും സൗജന്യമായിട്ടാണ് ധോണി ഈ റോള്‍ ഏറ്റെടുത്തതെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വെളിപ്പെടുത്തുകയായിരുന്നു.

Also Read: ഇവരുടെ അവസാന ടി20 ലോകകപ്പ്, ഇനിയൊരു ലോകകപ്പിന് ബാല്യമില്ല, നാല് ഇന്ത്യക്കാര്‍

ജഴ്‌സിയിറക്കി, പിന്നാലെ പിന്‍വലിച്ചു

ജഴ്‌സിയിറക്കി, പിന്നാലെ പിന്‍വലിച്ചു

2012ലെ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ടീം പുതിയ ജഴ്‌സി പുറത്തിറക്കിയിരുന്നു. സ്‌കൈ ബ്ലൂ നിറത്തോടെയുള്ളതായിരുന്നു ഈ ജഴ്‌സി. വലതു തോളിന്റെ ഭാഗത്ത് ഇന്ത്യന്‍ പതാകയുടെ നിറവും ജഴ്‌സിയിലുണ്ടായിരുന്നു. ഇന്ത്യയുടെ ചില സൂപ്പര്‍ താരങ്ങളായിരുന്നു ജഴ്‌സി പ്രകാശനം ചെയ്തത്. പക്ഷെ ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഇറങ്ങിയത് 2011ലെ ഏകദിന ലോകകപ്പിലെ അതേ ജഴ്‌സിയില്‍ തന്നെയായിരുന്നു. പുതിയ ജഴ്‌സി പിന്‍വലിക്കാനുള്ള കാരണം എന്താണെന്നു ഇപ്പോഴും ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല.

Also Read: T20 World Cup: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഫോമിലല്ല, ഫ്‌ളോപ്പാവാന്‍ സാധ്യതയുള്ള അഞ്ച് വമ്പന്മാര്‍

ധോണി എങ്ങനെ ക്യാപ്റ്റനായി?

ധോണി എങ്ങനെ ക്യാപ്റ്റനായി?

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഇന്ത്യന്‍ നായകനായി എംഎസ് ധോണി നിയമിക്കപ്പെടുന്നത്. അദ്ദേഹം ടീമിനെ സര്‍പ്രൈസ് ചാംപ്യന്‍മാരാക്കി സെലക്ടര്‍മാരുടെയും ബിസിസിഐയുടെയും പ്രതീക്ഷ കാക്കുകയും ചെയ്തു.
അന്നത്തെ ഇന്ത്യന്‍ നായകനായിരുന്ന രാഹുല്‍ ദ്രാവിഡ് ടി20 ലോകകപ്പില്‍ ക്യാപ്റ്റനാവില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ ബിസിസിഐ പ്രസിഡന്റായിരുന്ന ശരത് പവാറാണ് എംഎസ് ധോണിയുടെ പേര് നായകസ്ഥാനത്തേക്കു നിര്‍ദേശിച്ചതെന്നു മുന്‍ ബിസിസിഐ പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ദ്രാവിഡ് ഇന്ത്യയുടെ ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെ ധോണി സ്ഥിരം നായകനാവുകയുമായിരുന്നു.

ഇന്ത്യ- പാക് മല്‍സരവേദി

ഇന്ത്യ- പാക് മല്‍സരവേദി

ഇന്ത്യയും പാകിസ്താനും അവസാനമായി ഇന്ത്യയില്‍ വച്ച് ഏറ്റുമുട്ടിയത് 2016ലെ ടി20 ലോകകപ്പിലായിരുന്നു. അന്നു ധര്‍മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയമായിരുന്നു മല്‍സരവേദിയായി ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഇതു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലേക്കു മാറ്റുകയായിരുന്നു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നായിരുന്നു ഇത്.
2023ലെ ഏകദിന ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം വരികയാണെങ്കില്‍ അതു എവിടെയാവുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Story first published: Friday, October 14, 2022, 21:38 [IST]
Other articles published on Oct 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+