T20 World Cup: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഫോമിലല്ല, ഫ്‌ളോപ്പാവാന്‍ സാധ്യതയുള്ള അഞ്ച് വമ്പന്മാര്‍

പെര്‍ത്ത്: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി രണ്ട് നാള്‍ മാത്രം. കുട്ടിക്രിക്കറ്റ് പൂരത്തിലേക്ക് കായിക ലോകത്തിന്റെ കണ്ണും മനസും എത്തിക്കഴിഞ്ഞു. ഇനി കിരീട ജേതാക്കളെ അറിയാനുള്ള തീ പാറും പോരാട്ടങ്ങളുടെ നാളുകള്‍. ഓസ്‌ട്രേലിയയിലാണ് ഇത്തവണത്തെ ടി20 ലോകകപ്പ് എത്തതിനാല്‍ കംഗാരുക്കള്‍ തന്നെയാണ് ഫേവറേറ്റുകള്‍. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ലോകകപ്പെത്തുമ്പോള്‍ അവര്‍ കസറുമെന്നുറപ്പ്.
ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവരൊക്കെ ഓസ്‌ട്രേലിയക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. ഇത്തവണ മിക്ക ടീമും അതി ശക്തരാണെങ്കിലും ചില താരങ്ങളുടെ ഫോം വലിയ തലവേദനയാവുന്നു. പ്രമുഖ ടീമുകളെ പരിഗണിച്ച് അവരുടെ മോശം ഫോമിലുള്ള ഓരോ താരങ്ങളെ പരിശോധിക്കാം.

ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ പേസറാണ് ഭുവനേശ്വര്‍ കുമാര്‍. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്ന താരമാണ് ഭുവി. സ്വിങ് ബൗളര്‍ ന്യൂബോളില്‍ കരുത്തുകാട്ടാന്‍ കെല്‍പ്പുള്ളവനാണ്. പവര്‍പ്ലേയിലെ റണ്ണൊഴുക്ക് തടയാനും വിക്കറ്റ് നേടാനും ഭുവനേശ്വറിന് മികവുണ്ട്. സമീപകാലത്തെ പ്രകടനങ്ങളില്‍ ന്യൂബോളില്‍ മികവ് കാട്ടാന്‍ ഭുവിക്കായിരുന്നു. എന്നാല്‍ ഡെത്ത് ഓവറുകളില്‍ അദ്ദേഹം തല്ലുകൊള്ളിയാണ്.
നന്നായി തല്ലുവാങ്ങുന്ന ബൗളറായി അദ്ദേഹം മാറിയിട്ടുണ്ട്. ഓസീസ് പിച്ചുകളില്‍ 145ന് മുകളില്‍ പേസ് അത്യാവശ്യമാണ്. ഭുവിയുടെ സ്വിങ് ഓസീസ് പിച്ചില്‍ ക്ലിക്കാവാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും ഫ്‌ളോപ്പാവാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് സീനിയര്‍ താരം ഭുവനേശ്വര്‍ കുമാര്‍.
Also Read : IPL: മുംബൈക്ക് പറ്റിയ അഞ്ച് അബദ്ധങ്ങള്‍, ഇവരെ കൈവിട്ട് കളഞ്ഞത് വലിയ മണ്ടത്തരം

ഗ്ലെന്‍ മാക്‌സ് വെല്‍
ആതിഥേയരെന്ന നിലയില്‍ വമ്പന്‍ പ്രതീക്ഷയോടെ ഇറങ്ങുന്ന ഓസ്‌ട്രേലിയയുടെ ടീം കരുത്ത് അവസാന ലോകകപ്പിലേക്കാള്‍ ശക്തമാണെന്ന് തന്നെ പറയാം. ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ യുവ പ്രതിഭകളെയെല്ലാം ഇക്കാലയളവില്‍ വളര്‍ത്തിക്കൊണ്ട് വരാന്‍ ഓസീസിനായി. നിലവിലെ ഓസീസ് ടീമില്‍ ഏറ്റവും മോശം ഫോമിലുള്ളത് ഗ്ലെന്‍ മാക്‌സ് വെല്ലാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള മാക്‌സി പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. അവസാന ഇന്ത്യന്‍ പരമ്പരയില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. മാക്‌സ് വെല്‍ ഫ്‌ളോപ്പാവാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം.

ബെന്‍ സ്റ്റോക്‌സ്
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ബെന്‍സ്‌റ്റോക്‌സ്. പേസ് ഓള്‍റൗണ്ടറായ താരം ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷ നല്‍കുന്നവരിലൊരാളാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള താരം ഡെത്ത് ഓവറിലും ന്യൂബോളിലുമെല്ലാം പന്തെറിയാനും മിടുക്കനാണ്. 2019ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് നേടിയത് സ്റ്റോക്‌സിന്റെ മിടുക്കിലാണ്. വമ്പന്‍ താരമാണെങ്കിലും സമീപകാലത്തായി പരിക്കും മോശം ഫോമുമെല്ലാം സ്‌റ്റോക്‌സിനെ തളര്‍ത്തുന്നു. ഇത്തവണ ഫ്‌ളോപ്പാവാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് സ്റ്റോക്‌സെന്ന് പറയാം.

രോഹിത് ശര്‍മ
ഫേവറേറ്റുകളിലൊന്നായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ തലവേദന സൃഷ്ടിക്കുന്നത് രോഹിത് ശര്‍മയുടെ മോശം ഫോമാണ്. അവസാന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രണ്ട് തവണ ഡെക്കായ രോഹിത് ആദ്യ സന്നാഹ മത്സരത്തില്‍ 3 റണ്‍സാണ് നേടിയത്. വെടിക്കെട്ട് ഓപ്പണര്‍ക്ക് ഓസീസ് പിച്ചുകളില്‍ മികച്ച റെക്കോഡുണ്ട്. എന്നാല്‍ സമീപകാല ഫോം പ്രതീക്ഷ നല്‍കുന്നില്ല. 2019ലെ ഇംഗ്ലണ്ട് ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം നേടി രോഹിത് കസറിയിരുന്നു. അത്തരമൊരു പ്രകടനം ടി20 ലോകകപ്പിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഫോം പ്രശ്‌നമാണ്.
Also Read : സച്ചിന്‍ പന്തെടുത്താലും കിങ്, കൂടുതല്‍ തവണ പുറത്താക്കിയ നാല് ഇതിഹാസങ്ങളെ അറിയാം

ടെംബ ബാവുമ
ദക്ഷിണാഫ്രിക്കന്‍ ടീം ക്യാപ്റ്റന്‍ ടെംബ ബാവുമയും മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. അവസാന പരമ്പരകളിലെല്ലാം മോശം ഫോമിലായിരുന്നു അദ്ദേഹം. ഇന്ത്യക്കെതിരേ ടി20യില്‍ തീര്‍ത്തും നിറം മങ്ങിയ ബാവുമയെ ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ അവര്‍ പുറത്തിരുത്തി. ഇത്തവണ ഓസ്‌ട്രേലിയയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തലവേദനയാവുന്നത് ബാവുമയാണ്. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ വലിയ പ്രതീക്ഷയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications