ഇവരുടെ അവസാന ടി20 ലോകകപ്പ്, ഇനിയൊരു ലോകകപ്പിന് ബാല്യമില്ല, നാല് ഇന്ത്യക്കാര്‍

സിഡ്‌നി: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി രണ്ട് നാള്‍ മാത്രം. ഓസ്‌ട്രേലിയ ആതിഥേയരാവുന്ന ലോകകപ്പിനായി ടീമുകളെല്ലാം അവസാന ഘട്ട മുന്നൊരുക്കത്തിലാണ്. ഇന്ത്യ ഇതിനോടകം ഓസ്‌ട്രേലിയയിലെത്തി പരിശീലന മത്സരങ്ങള്‍ കളിക്കുന്നുണ്ട്. മറ്റ് ടീമുകളെല്ലാം തന്നെ ടി20 പരമ്പരകള്‍ കളിക്കുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഓസ്‌ട്രേലിയക്ക് വലിയ മുന്‍തൂക്കം ലഭിക്കുമ്പോള്‍ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരായി ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നിവരെല്ലാമുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2021ലെ ടി20 ലോകകപ്പ് കൈവിട്ട ഇന്ത്യ ഇത്തവണത്തെ ഏഷ്യാ കപ്പിലും നാണംകെട്ടിരുന്നു. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ഇത്തവണത്തെ ടി20 ലോകകപ്പ് നേടേണ്ടതായുണ്ട്. ഇന്ത്യയുടെ ചില സൂപ്പര്‍ താരങ്ങള്‍ കളിക്കുന്ന അവസാനത്തെ ടി20 ലോകകപ്പായി ഇത്തവണത്തെ ലോകകപ്പ് മാറിയേക്കും. ഇനിയൊരു ലോകകപ്പിന് ബാല്യമില്ലാത്ത നാല് ഇന്ത്യക്കാരിതാ.

ദിനേഷ് കാര്‍ത്തിക്
ഇന്ത്യയുടെ സീനിയര്‍ താരം ദിനേഷ് കാര്‍ത്തികിന് ഇനിയൊരു ലോകകപ്പ് കളിക്കാന്‍ സാധിക്കില്ല. 37കാരനായ താരം ഇത്തവണത്തെ ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഏറെ നാള്‍ ടീമിന് പുറത്തുനിന്ന താരം ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ണ്ണായക സ്ഥാനം കാര്‍ത്തികിനുണ്ടാവും. എന്നാല്‍ നിയൊരു ലോകകപ്പ് കളിക്കാന്‍ അദ്ദേഹത്തിന് ബാല്യമില്ല. ഇതിനോടകം കമന്റേറ്ററായി കരിയര്‍ ആരംഭിച്ച കാര്‍ത്തിക് വിരമിച്ച ശേഷം കമന്റേറ്റര്‍ റോളില്‍ തുടര്‍ന്നേക്കും.
Also Read : IPL: മുംബൈക്ക് പറ്റിയ അഞ്ച് അബദ്ധങ്ങള്‍, ഇവരെ കൈവിട്ട് കളഞ്ഞത് വലിയ മണ്ടത്തരം

ആര്‍ അശ്വിന്‍
ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിനും ഇനിയൊരു ടി20 ലോകകപ്പ് കളിച്ചേക്കില്ല. 2021ലെ ടി20 ലോകകപ്പ് കളിച്ച ശേഷം വീണ്ടും തഴയപ്പെട്ട അശ്വിന്‍ 2022ലെ ടി20 ലോകകപ്പിന് മുമ്പ് അപ്രതീക്ഷിത തിരിച്ചുവരവാണ് നടത്തിയത്. ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്ന സ്പിന്നറാണ് അദ്ദേഹം. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ കസറുന്ന അശ്വിന്‍ മികച്ച ഇക്കോണമിയില്‍ പന്തെറിയുന്നുണ്ട്. അനുഭവസമ്പന്നനായ താരം സന്നാഹ മത്സരത്തിലും മികവ് കാട്ടുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ മികവ് കാട്ടിയാലും അശ്വിന് ഇന്ത്യയുടെ ടി20 ടീമില്‍ ഇനി അധികം അവസരം ലഭിച്ചേക്കില്ല. ഇത് അദ്ദേഹത്തിന്റെ അവസാന ടി20 ലോകകപ്പാവുമെന്നുറപ്പാണ്.

രോഹിത് ശര്‍മ
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അവസാന ടി20 ലോകകപ്പായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. 35 കഴിഞ്ഞ രോഹിത്തിന്റെ സമീപകാല ഫോം മികച്ചതല്ല. വെടിക്കെട്ട് ബാറ്റ്‌സ്മാനാണെങ്കിലും പ്രായം അദ്ദേഹത്തെ തളര്‍ത്തുന്നു. ഇനിയൊരു ടി20 ലോകകപ്പ് അദ്ദേഹം കളിച്ചേക്കില്ല. 2023ലെ ഏകദിന ലോകകപ്പോടെ രോഹിത് പൂര്‍ണ്ണമായി കളമൊഴിയാനുള്ള സാധ്യതയുമുണ്ട്. 2024ലാണ് അടുത്ത ടി20 ലോകകപ്പ്. ഇതുവരെ മികച്ച ഫിറ്റ്‌നസും ഫോമും നിലനിര്‍ത്തി കളിക്കാന്‍ രോഹിത്തിന് സാധിക്കില്ലെന്ന് തന്നെ പറയാം. ഇത്തവണത്തെ ടി20 ലോകകപ്പിലെ രോഹിത്തിന്റെ പ്രകടനമാവും അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക.
Also Read : സച്ചിന്‍ പന്തെടുത്താലും കിങ്, കൂടുതല്‍ തവണ പുറത്താക്കിയ നാല് ഇതിഹാസങ്ങളെ അറിയാം

ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യയുടെ സീനിയര്‍ സ്വിങ് പേസറാണ് ഭുവനേശ്വര്‍ കുമാര്‍. ന്യൂബോളില്‍ സ്വിങ്ങുകൊണ്ട് വിസ്മയിപ്പിക്കുകയും വിക്കറ്റ് നേടുകയും ചെയ്യാന്‍ ഭുവനേശ്വറിന് കഴിവുണ്ടെങ്കിലും ഡെത്ത് ഓവറുകളില്‍ ഇപ്പോള്‍ തല്ലുകൊള്ളി ബൗളറാണ്. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ ഭുവനേശ്വര്‍ കുമാറിന് അവസരം ലഭിച്ചേക്കില്ല. 2023ലെ ഏകദിന ലോകകപ്പില്‍ ഭുവിക്ക് ചിലപ്പോള്‍ അവസരം ലഭിച്ചേക്കും. എന്നാല്‍ ഇനിയൊരു ടി20 ലോകകപ്പ് കളിക്കാന്‍ ഭുവിക്ക് ഭാഗ്യമുണ്ടാവുമെന്ന് തോന്നുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications