
നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഇന്ത്യയില്‍ കാണികളെ ഉള്‍ക്കൊള്ളിച്ച് ടൂര്‍ണമെന്റ് നടത്തുക അസാധ്യമാണ്. 10 ടീമുകളുമായി നടക്കുന്ന പുതിയ സീസണില്‍ ഓരോ വേദിയിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നതും അതിനനുസരിച്ച് സുരക്ഷ ക്രമീകരിക്കേണ്ടതും ബയോബബിള്‍ സംവിധാനം ഒരുക്കേണ്ടതുമെല്ലാം എളുപ്പമല്ലെന്നുറപ്പ്. അതിനാല്‍ ഒരു വേദിയിലേക്ക് ടൂര്‍ണമെന്റ് ചുരുക്കാമെന്ന ആലോചനയിലാണ് ബിസിസി ഐയെന്നാണ് ലഭിക്കുന്ന വിവരം.

സൂചനകള്‍ പ്രകാരം മുംബൈ സ്റ്റേഡിയത്തില്‍ എല്ലാ മത്സരങ്ങളും നടത്താമെന്നാണ് ബിസിസി ഐ ആലോചിക്കുന്നത്. 10 ടീമുകളെയും മുംബൈയില്‍ താമസിപ്പിച്ച് ദിവസവും രണ്ട് മത്സരം വീതം നടത്തിയാല്‍ വലിയ പ്രശ്‌നങ്ങളില്ലാതെ ടൂര്‍ണമെന്റ് നടത്താനാവും. താരങ്ങളുടെ സുരക്ഷക്കും പ്രാധാന്യം നല്‍കേണ്ടതുണ്ട്. നിലവില്‍ ഒമിക്രോണ്‍ വ്യാപനം ഇന്ത്യയില്‍ ശക്തമാണ്. അതിവേഗത്തില്‍ രോഗ വ്യാപനവും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ ആഭ്യന്തര ക്രിക്കറ്റിന്റെ തീയ്യതികള്‍ പോലും മാറ്റിവെച്ചിരിക്കുകയാണ്.
Also Read: IND vs SA: 'റിഷഭിന് പണി വരുന്നുണ്ട്', ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് ദ്രാവിഡ്, ശൈലി മാറ്റുമോ?

ഐപിഎല്‍ പോലൊരു വലിയ ടൂര്‍ണമെന്റ് ഒരു വേദിയില്‍ മാത്രമായി നടത്തുന്നതിനാല്‍ മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നുറപ്പ്. പ്രത്യേകിച്ച് മുംബൈയിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്തുമ്പോള്‍ കൂടുതല്‍ എതിര്‍പ്പുകളുണ്ടാവും. നൂട്രല്‍ വേദി ഇന്ത്യയില്‍ കണ്ടെത്തുക പ്രയാസമാണ്. അതിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്തുന്നതിനോടാണ് ബിസിസി ഐക്ക് താല്‍പര്യം. എന്നാല്‍ നിലവിലെ സാഹചര്യം അത് അനുവദിക്കുന്ന തരത്തിലല്ല.
Also Read: IND vs SA: സെഞ്ചൂറിയനില്‍ കൊടുത്തതിന് വാണ്ടറേഴ്‌സില്‍ ഇന്ത്യക്കു കിട്ടി! എല്‍ഗറിന് മധുരപ്രതികാരം

2020ലെ മുഴുവന്‍ മത്സരങ്ങളും യുഎഇയിലാണ് നടത്തിയത്. 2021ലെ ആദ്യ പാദം ഇന്ത്യയില്‍ നടത്തിയതിന് പിന്നാലെ കോവിഡ് തരംഗം ഉണ്ടാവുകയും ഇതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തിരുന്നു. പിന്നീട് രണ്ടാം പാദം യുഎഇയിലായാണ് പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം കോവിഡ് അതിരൂക്ഷമായാല്‍ യുഎഇയില്‍ത്തന്നെയാവും ഐപിഎല്‍ ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്.
Also Read: IPL 2022: 'ലോര്‍ഡ് ടാക്കൂര്‍' പുതിയ സീസണില്‍ ആര്‍ക്കൊപ്പം? സാധ്യത ഈ ടീമുകള്‍ക്ക്

യുഎഇയില്‍ യാത്രാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയുമെല്ലാം വളരെ അത്യാധുനിക രീതിയിലുള്ളതാണ്. കൂടുതല്‍ സുരക്ഷ താരങ്ങള്‍ക്ക് ലഭിക്കും. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം പൂര്‍ത്തിയാക്കാനുമാവും. ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തിയാല്‍ പല വിദേശ താരങ്ങളും വിട്ടുനില്‍ക്കാനാണ് സാധ്യത. 2021ലെ ആദ്യ പാദത്തിനായി ഇന്ത്യയിലെത്തിയ ശേഷം പല വിദേശ താരങ്ങളും നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ഇന്ത്യയില്‍ ആവിശ്യത്തിന് സുരക്ഷയില്ലെന്ന് ഓസീസ് സ്പിന്നര്‍ ആദം സാംബ കഴിഞ്ഞിടെ തുറന്ന് പറഞ്ഞിരുന്നു.
Also Read: IND vs SA: കാണിച്ചത് മണ്ടത്തരം! രാഹുലിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവ് ചൂണ്ടിക്കാട്ടി നെഹ്‌റ

ഇന്ത്യയിലെ കോവിഡ് കണക്കുകളിലെ വര്‍ധനവ് പല താരങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്നത്. അവസാന ഐപിഎല്ലിന് ശേഷം ക്വാറന്റൈനും നോക്കിയ ശേഷമാണ് പല താരങ്ങള്‍ക്കും സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനായത്. പല താരങ്ങള്‍ക്കും കോവിഡ് ബാധിച്ച് ടൂര്‍ണമെന്റിന് ശേഷവും ഇന്ത്യയില്‍ തുടരേണ്ടതായി വന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താതിരിക്കാനുള്ള സാധ്യതയാണ് കൂടുതലായുള്ളത്.
Also Read: IPL 2022: പഞ്ചാബിന് നിലനിര്‍ത്തലില്‍ പാളി, ശരിക്കും നിലനിര്‍ത്തേണ്ടിയിരുന്നത് ഈ മൂന്ന് പേരെ

ഐസിസി വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കുന്ന സീസണാണ് വരാന്‍ പോകുന്നത്. എന്നാല്‍ കോവിഡ് വ്യാപനം വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. ലഖ്‌നൗ,അഹമ്മദാബാദ് ടീമുകളാണ് പുതിയതായി എത്തുന്നത്. ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടുകഴിഞ്ഞു. പുതിയ രണ്ട് ടീമുകള്‍ മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്താനുണ്ട്. കോവിഡ് വ്യാപനം ശക്തമാവുമ്പോള്‍ എന്ത് നിലപാടാവും ബിസിസി ഐയും ഐപിഎല്‍ ഭരണ സമിതിയും ചേര്‍ന്നെടുക്കുകയെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











