For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'രാജാവ് തിരിച്ചെത്തിയിരിക്കുന്നു', ധോണിയുടെ ഫിനിഷിങ്ങിന് കൈയടിച്ച് കോലി, ട്വീറ്റ് വൈറല്‍

ദുബായ്: വിരമിക്കാറായി,പഴയ ബാറ്റിങ് മികവ് ഇനി കാട്ടാനാവില്ല,സട കൊഴിഞ്ഞ സിംഹം തുടങ്ങിയ പല വിധ വിമര്‍ശനങ്ങളും ഈ സമീപകാലത്തെ പ്രകടനം കൊണ്ട് സിഎസ്‌കെ നായകന്‍ എംഎസ് ധോണി ഏറ്റുവാങ്ങിക്കഴിഞ്ഞു. ഒരു കാലത്ത് ലോക ക്രിക്കറ്റിലെ എല്ലാവരും പേടിച്ചിരുന്ന ധോണിയെന്ന ഫിനിഷറുടെ മികവ് അങ്ങനെയൊന്നും നഷ്ടപ്പെടുന്നതല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഡല്‍ഹിക്കെതിരായ ഒന്നാം ക്വാളിഫയറില്‍ ആറ് പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 18* റണ്‍സാണ് ധോണി നേടിയത്.

IPL 2021: Virat Kohli Hails MS Dhoni, Calls Him ‘Greatest Finisher’ | Oneindia Malayalam
1

അവസാന ഓവറിലെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് രണ്ട് പന്ത് ബാക്കിനിര്‍ത്തി ടീമിനെ വിജയത്തിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചു. ധോണിയുടെ ഫിനിഷ് മികവിനെ പ്രശംസിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ധോണിയുടെ പ്രകടനത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പ്രശംസിച്ചിരിക്കുകയാണ്. രാജാവ് മടങ്ങിയെത്തിയിരിക്കുന്നുവെന്നാണ് കോലി ട്വിറ്ററില്‍ കുറിച്ചത്. 'രാജാവ് തിരിച്ചെത്തിയിരുക്കുന്നു.ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍.ഒരിക്കല്‍ കൂടി എന്നെ കസേരയില്‍ നിന്ന് ചാടി എഴുന്നേല്‍പ്പിച്ചിരിക്കുന്നു' എന്നാണ് കോലി ട്വീറ്റ് ചെയ്തത്. കോലിയുടെ ട്വീറ്റ് അതിവേഗം വൈറലാവുകയും ചെയ്തു.

Also Read: IPL 2021: റോബിന്‍ ഉത്തപ്പ-സുരേഷ് റെയ്‌ന, ഡല്‍ഹിക്കെതിരേ ആരെ കളിപ്പിക്കണം? ഗവാസ്‌കര്‍ പറയുന്നു

2

മുന്‍ ഇന്ത്യന്‍ നായകനായ കോലിയുമായി വളരെ വൈകാരികമായ അടുപ്പം കാത്ത് സൂക്ഷിക്കുന്ന താരമാണ് വിരാട് കോലി. കോലിയുടെ കരിയറിലെ നിര്‍ണ്ണായകമായ കാലഘട്ടത്തില്‍ ധോണിയായിരുന്നു ഇന്ത്യന്‍ നായകന്‍. കോലിയെ ചീക്കുവെന്ന് വിളിക്കുന്ന ധോണിയുടെ വീഡിയോകളും പല തവണ വൈറലായിട്ടുണ്ട്. കോലി നയിക്കുന്ന ആര്‍സിബിയും പ്ലേ ഓഫില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന എലിമിനേറ്ററില്‍ കെകെആറിനെ തോല്‍പ്പിക്കുകയും രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും തോല്‍പ്പിച്ചാല്‍ ആര്‍സിബിക്ക് ഫൈനലില്‍ സിഎസ്‌കെയെ നേരിടാനാവും.

Also Read: IPL 2021: 'ദേവ്ദത്തിന് മികവുണ്ട്, അവനെ അടുത്ത ആര്‍സിബി നായകനാക്കണം'- ആശിഷ് നെഹ്‌റ

3

നിലവിലെ സാഹചര്യത്തില്‍ എല്ലാവരുടെയും കിരീട സാധ്യതക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന നിര സിഎസ്‌കെയാണ്. എന്നിട്ടും ധോണിയുടെ പ്രകടനത്തിനെ കോലി ഇത്രമേല്‍ അഭിനന്ദിച്ച് ഇരുവരും തമ്മിലുള്ള വൈകാരികമായ അടുപ്പം തന്നെയാണ്. 2011ലെ ലോകകപ്പ് ഫൈനലില്‍ യുവരാജ് സിങ്ങിന് മുമ്പ് ബാറ്റിങ്ങിനിറങ്ങി ടീമിനെ ലോകകപ്പില്‍ മുത്തമിടീപ്പിച്ച ധോണി സ്‌റ്റൈല്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കപ്പെട്ടുവെന്ന് പറയാം.

Also Read: IPL 2022: ഹാര്‍ദിക്കിനെ മുംബൈ കൈവിടും! ലേലത്തില്‍ വലിയ തുകയും ലഭിക്കില്ല- പ്രവചിച്ച് വീരു

3

രവീന്ദ്ര ജഡേജ,ഡ്വെയ്ന്‍ ബ്രാവോ എന്നിവരിലൊരാള്‍ ധോണിക്ക് മുമ്പ് ക്രീസിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താന്‍തന്നെ ഇറങ്ങിക്കൊള്ളാമെന്ന് ധോണി തീരുമാനിക്കുകയായിരുന്നുവെന്ന് മത്സരശേഷം സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളമിങ് വെളിപ്പെടുത്തിയിരുന്നു. പ്രായം തളര്‍ത്തുന്നുണ്ടെങ്കിലും പഴയ പോരാട്ട വീര്യം ചോര്‍ന്നിട്ടില്ലെന്ന് ധോണി ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്. ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് ധോണിയെ കുടുക്കാമെന്ന ഡല്‍ഹി ബൗളര്‍മാരുടെ പ്രതീക്ഷകള്‍ അനുഭവസമ്പന്നനായ ഇതിഹാസത്തിന് മുന്നില്‍ തകരുകയായിരുന്നു.

Also Read: IPL 2021: മുംബൈ ആരെയൊക്കെ നിലനിര്‍ത്തണം? ഹര്‍ദിക്കിനെ വേണ്ട, സെവാഗ് തിരഞ്ഞെടുക്കുന്നു

5

ഇത് താരമെന്ന നിലയിലെ ധോണിയുടെ അവസാന ഐപിഎല്ലാവാനും സാധ്യതകളേറെയാണ്. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കെ ധോണി കളിമതിയാക്കാനാണ് സാധ്യത. എന്നാല്‍ സിഎസ്‌കെയോടൊപ്പം ഉപദേഷ്ടാവായി ധോണി തുടര്‍ന്നേക്കും. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി ധോണിയുണ്ട്. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ചത് ധോണിയുടെ നായക മികവാണ്. ഇതിന് ശേഷം ഇതുവരെ കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ല. ഇത്തവണ ധോണിയെ ഉപദേഷ്ടാവാക്കി ലോകകപ്പ് വീണ്ടും ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്.

Also Read: IPL 2021: ധോണിക്ക് മുമ്പ് ജഡേജയും ബ്രാവോയും ഇറങ്ങണോ? അഭിപ്രായം വ്യക്തമാക്കി ആകാശ് ചോപ്ര

6

Also Read: IPL 2022: അടുത്ത സീസണില്‍ ഇവര്‍ വീട്ടിലിരിക്കും! മെഗാ ലേലത്തില്‍ ആരും വാങ്ങാനിടയില്ലാത്തവര്‍

ഈ ലോകകപ്പോടെ വിരാട് കോലിയും ഇന്ത്യയുടെ ടി20 നായകസ്ഥാനം രാജിവെക്കും. അതിനാല്‍ ധോണി-കോലി കൂട്ടുകെട്ട് ഇത്തവണ അത്ഭുതം സൃഷ്ടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിക്കുന്ന ധോണി പല തവണ കൈവിട്ട മത്സരങ്ങള്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. ഡല്‍ഹിക്ക് ലഭിച്ചത് മികച്ച തുടക്കമായിരുന്നിട്ടും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും കളി നിയന്ത്രണത്തിലാക്കാന്‍ ധോണിക്ക് സാധിച്ചു. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ധോണിയോളം മികവുള്ള ഒരു താരം ലോകക്രിക്കറ്റില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. കാലമെത്ര കഴിഞ്ഞാലും ഏറ്റവും മികച്ച ഫിനിഷര്‍മാരുടെ പട്ടികയില്‍ മുന്‍നിരയില്‍ത്തന്നെ ധോണിക്ക് സ്ഥാനമുണ്ടാവുമെന്നുറപ്പ്.

Story first published: Monday, October 11, 2021, 14:23 [IST]
Other articles published on Oct 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+