For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എന്തിന് അവസാന ഓവര്‍ ടോം കറാന് കൊടുത്തു? റിഷഭിന്റെ തീരുമാനമെന്ന് റിക്കി പോണ്ടിങ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് സിഎസ്‌കെ ഫൈനല്‍ സീറ്റുറപ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ രണ്ട് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി വിജയം നേടിയെടുത്തു. വിമര്‍ശകരുടെയെല്ലാം വായടിപ്പിച്ച് എംഎസ് ധോണി മത്സരം ഗംഭീരമായി ഫിനിഷ് ചെയ്തു. മത്സരത്തില്‍ നായകനെന്ന നിലയില്‍ റിഷഭ് പന്തെടുത്ത പല തീരുമാനങ്ങളും പിഴച്ചിരുന്നു.

1

അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിലും റണ്ണെടുക്കാന്‍ ഡല്‍ഹിക്കായില്ല. ക്രീസിലുണ്ടായിരുന്ന നായകന്‍ റിഷഭ് പന്ത് ടോം കറാന് സ്‌ട്രൈക്ക് കൈമാറാന്‍ തയ്യാറായില്ല. ഈ നിര്‍ണ്ണായക റണ്‍സുകള്‍ മത്സരത്തില്‍ ഡല്‍ഹിക്ക് തിരിച്ചടിയായി. കഗിസോ റബാദയെപ്പോലൊരു സൂപ്പര്‍ താരത്തിന് ഓവര്‍ ബാക്കിയുണ്ടായിരുന്നിട്ടും ടോം കറാനെക്കൊണ്ട് അവസാന ഓവര്‍ എറിയിച്ച റിഷഭിന്റെ തീരുമാനവും വിമര്‍ശനത്തിന് കാരണമായി. ഇപ്പോഴിതാ എന്തിനാണ് ടോം കറാനെക്കൊണ്ട് പന്തെറിയിച്ചതെന്നത് വിശദീകരിക്കുകയാണ് ടീമിന്റെ മുഖ്യ പരിശീലകനായ റിക്കി പോണ്ടിങ്.

Also Read: IPL 2021: 'തലയെടുപ്പോടെ ധോണി', നേടിയെടുത്തത് നിരവധി റെക്കോഡുകള്‍, എല്ലാമറിയാം

2

'അവസാന ഓവര്‍ ടോം കറാനെക്കൊണ്ട് എറിയിക്കാമെന്നത് നായകന്റെ തീരുമാനമാണ്. ആദ്യ മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രമാണ് ടോം കറാന്‍ വിട്ടുകൊടുത്തത്. ഇതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് റിഷഭിനെ എത്തിച്ചതെന്നാണ് കരുതുന്നത്. മികച്ച രീതിയില്‍ ടോം പന്തെറിഞ്ഞതിനാല്‍ അവസാന ഓവറില്‍ ടോമാവും അനുയോജ്യനെന്ന് റിഷഭ് കരുതിയിരിക്കാം'-റിക്കി പോണ്ടിങ് പറഞ്ഞു.

Also Read: T20 World cup: രോഹിത്തിന്റെ പങ്കാളി രണ്ടിലൊരാള്‍, അശ്വിന്‍ വേണ്ട! ഇതാവുമോ ഇന്ത്യന്‍ ഇലവന്‍ ?

3

റബാദ മൂന്ന് ഓവറില്‍ 23 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയിരുന്നത്. ടോം കറാന്‍ മൂന്ന് ഓവറില്‍ 16 റണ്‍സും. ഇതാണ് റബാദയെ മാറ്റിനിര്‍ത്തി ടോമിനെ പന്തേല്‍പ്പിക്കാന്‍ റിഷഭിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇംഗ്ലണ്ട് ടീമില്‍പ്പോലും സ്ഥിര സാന്നിധ്യമല്ലാത്ത താരമാണ് ടോം കറാന്‍.ഇക്കോണമിയും മികച്ചതല്ല. എന്നാല്‍ റബാദ യുഎഇയില്‍ മികച്ച റെക്കോഡുള്ള ബൗളറാണ്. അവസാന ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ് ഉടമയും സീനിയര്‍ താരവുമാണ്. എന്നിട്ടും റിഷഭ് റബാദയില്‍ വിശ്വാസം അര്‍പ്പിച്ചില്ലെന്നതാണ് ആരാധകരെയും അത്ഭുതപ്പെടുത്തുന്നത്.

Also Read: IPL 2021: മുംബൈ ഇന്ത്യന്‍സ് ആരെയൊക്കെ നിലനിര്‍ത്തും? മൂന്ന് പേരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

4

അവസാന ഓവറില്‍ റിഷഭ് പന്ത് സിംഗിളെടുക്കാന്‍ വിസമ്മതിച്ചതിനെയും റിക്കി പോണ്ടിങ് പരോക്ഷമായി വിമര്‍ശിച്ചു. 'പന്ത് അവസാന ഓവറിലെ ആദ്യ മൂന്ന് ബോളും സിംഗിള്‍ എടുക്കാന്‍ വിസമ്മതിച്ചതിനെക്കുറിച്ച് ഞങ്ങള്‍ ആ സമയത്ത് തന്നെ സംസാരിച്ചിരുന്നു. ആദ്യ പന്തില്‍ റിഷഭ് സിംഗിളെടുക്കാന്‍ തയ്യാറാകാതെ ഇരുന്നപ്പോള്‍ ബൗളിങ് പരിശീലകന്‍ ജെയിംസ് ഹോപ് എന്നെ നോക്കി. ഈ സമയത്ത് ഓരോ റണ്‍സും നമ്മള്‍ നേടേണ്ടതായുണ്ടെന്ന് പറഞ്ഞു.

Also Read: T20 World Cup 2021: ഇന്ത്യ-പാക് പോരാട്ടത്തില്‍ ആര് നേടും? ഷാഹിദ് അഫ്രീദി പറയുന്നു

5

ഞാന്‍ പറഞ്ഞു ഓവര്‍ കഴിയുന്നതുവരെ കാത്തിരിക്കൂ എന്നിട്ട് വിലയിരുത്താം. ആ സമയത്ത് റിഷഭ് സ്വന്തം കഴിവില്‍ കൂടുതല്‍ വിശ്വസിച്ചിരിക്കാം. ആ സമയത്ത് ടോം കറാന്‍ ഒന്നോ രണ്ടോ പന്ത് മാത്രമാണ് നേരിട്ടത്. അതിനാല്‍ ബൗണ്ടറി കണ്ടെത്താന്‍ അവന്‍ പ്രയാസപ്പെട്ടേക്കും. അതിനാലാണ് നായകനായ റിഷഭ് ആ സമയത്ത് സിംഗിള്‍ എടുക്കേണ്ടെന്ന് അവന്‍ തീരുമാനിച്ചത്. അതായിരുന്നു ഈ രാത്രിയിലെ അവന്റെ തീരുമാനം'-റിക്കി പോണ്ടിങ് പറഞ്ഞു.

Also Read: T20 World cup: ഇന്ത്യ അന്നത്തേതു പോലെ ഫൈനല്‍ കളിക്കില്ല! പുതിയ നിയമവുമായി ഐസിസി

6

Also Read: IPL 2021: റോബിന്‍ ഉത്തപ്പ-സുരേഷ് റെയ്‌ന, ഡല്‍ഹിക്കെതിരേ ആരെ കളിപ്പിക്കണം? ഗവാസ്‌കര്‍ പറയുന്നു

ശര്‍ദുല്‍ ഠാക്കൂര്‍ അവസാന ഓവറില്‍ മികച്ച ലൈനിളും ലെങ്തിലും പന്തെറിഞ്ഞതോടെ റിഷഭിന് റണ്‍സ് ഉയര്‍ത്താനായില്ല. ആദ്യ മൂന്ന് പന്തില്‍ സിംഗിളുകള്‍ നേടിയിരുന്നെങ്കിലും ഒരു പക്ഷെ മത്സരഫലം മറ്റൊന്നാകുമായിരിക്കും. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ടോം. ഇടം കൈയനായ റിഷഭിനെതിരേ കണ്ടെത്തിയ മികച്ച ലെങ്ത് ശര്‍ദുലിന് വലം കൈയനായ ടോമിനെതിരേ കാട്ടാന്‍ സാധിക്കാതെ വരികയും താരത്തിന് ഒന്നോ രണ്ടോ ബൗളറി നേടാനും സാധിക്കുകയും ചെയ്തിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകാനുള്ള സാധ്യതയേറെയാണ്.

Story first published: Monday, October 11, 2021, 12:37 [IST]
Other articles published on Oct 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+