Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup: രോഹിത്തിന്റെ പങ്കാളി രണ്ടിലൊരാള്‍, അശ്വിന്‍ വേണ്ട! ഇതാവുമോ ഇന്ത്യന്‍ ഇലവന്‍ ?

ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഈ മാസം 24ന് നടക്കാനിരിക്കുന്ന ആദ്യ പോരാട്ടത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. ദുബായിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാക് പോര് നടക്കുന്നത്.

ലോകകപ്പില്‍ പാകിസ്താനെതിരേ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യയുടേത്. ടി20 ലോകകപ്പില്‍ മാതമല്ല എകദിന ലോകകപ്പിലും ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും വിരാട് കോലിയും സംഘവും ഇറങ്ങുക. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ദാസ്ഗുപ്ത ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്.

 രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി

രോഹിത് ശര്‍മയോടൊപ്പം ഓപ്പണറായി ക്യാപ്റ്റന്‍ വിരാട് കോലിയല്ല വേണ്ടത്. കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ ഇവരിലൊരാള്‍ ഓപ്പണിങിലേക്കു വരുന്നതാവും നല്ലത്. രണ്ടില്‍ ആരുതന്നെ ഓപ്പണിങിലേക്കു വന്നാലും എനിക്കു കുഴപ്പമില്ല. വിരാട് മൂന്നാം നമ്പറില്‍ തന്നെ തുടരുന്നതാണ് ഉചിതം.
നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും അഞ്ചാമനായി വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്ത് എത്തണം. ഏഴില്‍ രവീന്ദ്ര ജഡേജയും പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും കളിക്കണം. പക്ഷെ ഹാര്‍ദിക് ബൗള്‍ കൂടി ചെയ്യണം. ഹാര്‍ദിക് ബൗള്‍ ചെയ്യുമോ ഇല്ലയോ എന്നതാണ് എന്റെ ഏറ്റവും വലിയ ചോദ്യം. അദ്ദേഹം ബൗള്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദാസ്ഗുപ്ത പറഞ്ഞു.

 മുന്‍തൂക്കം രാഹുലിനാവും

മുന്‍തൂക്കം രാഹുലിനാവും

രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി രാഹുലിനു തന്നെയായിരിക്കും പ്രഥമ പരിഗണന. കാരണം ഐപിഎല്ലില്‍ അദ്ദേഹം പഞ്ചാബ് കിങ്‌സിനു വേണ്ടി 600ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഇഷാനെ ബാക്കപ്പ് ഓപ്പണറായാണ് ലോകകപ്പ് ടീമിലെടുത്തത്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി ബാറ്റിങില്‍ നിരാശപ്പെടുത്തിയ അദ്ദേഹം അവസാന രണ്ടു മല്‍സരങ്ങളിലും ഫോമിലേക്കുയര്‍ന്നത് ഇന്ത്യക്കു ആശ്വാസമായിട്ടുണ്ട്. രണ്ടു കളികളിലും ഇഷാന്‍ തകര്‍പ്പന്‍ ഫിഫ്റ്റിയടിച്ചിരുന്നു.

 ബൗളിങ് നിര

ബൗളിങ് നിര

എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ സ്വാഭാവികമായും ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരായിരിക്കും. ഭുവനേശ്വര്‍ കുമാര്‍ അത്ര മികച്ച ഫോമിലല്ല. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് പത്താമന്‍. 11ാമനെ ഞാന്‍ തിരഞ്ഞെടുക്കുന്നില്ല. ഇത് ഒഴിച്ചിട്ടിരിക്കുകയാണ്. പിച്ചിന്റെ സാഹചര്യം പരിഗണിച്ച് സീമര്‍, ബാറ്റര്‍, സ്പിന്നര്‍ ആരെ വേണമെങ്കിലും ഇന്ത്യക്കു കളിപ്പിക്കാം.
സ്പിന്നര്‍മാരായി ഇതിനകം രവീന്ദ്ര ജഡേഡയും വരുണ്‍ ചക്രവര്‍ത്തിയും ടീമിലുണ്ട്. പിച്ച് സ്ലോയും ടേണ്‍ ചെയ്യുന്നതുമാണെങ്കില്‍ ഒരു ലെഗ് സ്പിന്നറെയോ, മറ്റൊരു സീമറെയോ കളിപ്പിക്കാവുന്നതാണെന്നും ഗുപ്ത വ്യക്തമാക്കി.

 സീമര്‍മാര്‍ കുറവ്

സീമര്‍മാര്‍ കുറവ്

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ മൂന്ന് അംഗീകൃത ഫാസ്റ്റ് ബൗളര്‍മാര്‍ മാത്രമേയുള്ളൂ. ബുംറ, ഷമി എന്നിവരേക്കൂടാതെ ഭുവനേശ്വര്‍ കുമാറാണ് സംഘത്തിലെ മൂന്നാമതേ സീമര്‍. ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെങ്കിലും റിസര്‍വ് താരങ്ങളുടെ നിരയിലാണ് സ്ഥാനം. യുഎഇയിലെ പിച്ചിന്റെ സ്വഭാവം കൂടി പരിഗണിച്ച് സ്പിന്നര്‍മാര്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്.

 ദാസ്ഗുപ്തയുടെ ഇന്ത്യന്‍ ഇലവന്‍

ദാസ്ഗുപ്തയുടെ ഇന്ത്യന്‍ ഇലവന്‍

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍/ ഇഷാന്‍ കിഷന്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, 11ാമന്‍ (സാഹര്യം അനുസരിച്ച് ആരെയും ഉള്‍പ്പെടുത്താം)

Story first published: Sunday, October 10, 2021, 22:48 [IST]
Other articles published on Oct 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+