For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'തലയെടുപ്പോടെ ധോണി', നേടിയെടുത്തത് നിരവധി റെക്കോഡുകള്‍, എല്ലാമറിയാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ആദ്യം ഫൈനല്‍ ഉറപ്പിക്കുന്ന ടീമായി സിഎസ്‌കെ. ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് സിഎസ്‌കെയുടെ ഫൈനല്‍ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ രണ്ട് പന്ത് ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടിയെടുക്കുകയായിരുന്നു. റുതുരാജ് ഗെയ്ക് വാദ് (70),റോബിന്‍ ഉത്തപ്പ (63) എന്നിവരുടെ പ്രകടനത്തോടൊപ്പം ധോണിയുടെ (6 പന്തില്‍ 18*) ഫിനിഷിങ്ങുകൂടി ചേര്‍ന്നപ്പോള്‍ ഗംഭീര ജയത്തോടെ സിഎസ്‌കെ ഫൈനലില്‍ പ്രവേശിച്ചു.

1

വാശിയേറിയ പോരാട്ടത്തില്‍ ഡല്‍ഹി നായകന്‍ റിഷഭ് പന്തിന്റെ പല തീരുമാനങ്ങളും പിഴച്ചതും ടീമിന് തിരിച്ചടിയായി. നിരവധി റെക്കോഡുകള്‍ മത്സരത്തിലൂടെ പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. തകര്‍പ്പന്‍ പ്രകടനത്തിലൂടെ ടീമിനെ ഫൈനലിലെത്തിക്കാന്‍ ധോണിക്കായി. ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫൈനല്‍ കളിക്കുന്ന നായകനെന്ന റെക്കോഡാണ് ധോണി നേടിയെടുത്തത്. കൂടാതെ ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ റണ്‍സ് പിന്തുടര്‍ന്ന് ടീം വിജയത്തിലെത്തുമ്പോള്‍ ധോണി പുറത്താവാതെ നില്‍ക്കുന്നതും ഇതാദ്യം. ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫൈനല്‍ കളിക്കുന്ന (9) ടീമെന്ന റെക്കോഡും സിഎസ്‌കെ നേടിയെടുത്തു.

Also Read: IPL 2022: ഹാര്‍ദിക്കിനെ മുംബൈ കൈവിടും! ലേലത്തില്‍ വലിയ തുകയും ലഭിക്കില്ല- പ്രവചിച്ച് വീരു

2

ഡല്‍ഹിക്കായി രണ്ടാം പാദത്തില്‍ ആദ്യ അര്‍ധ സെഞ്ച്വറിയാണ് പൃഥ്വി ഷാ നേടിയത്. 34 പന്തില്‍ 60 റണ്‍സ് നേടിയ പൃഥ്വി ഏഴ് ഫോറും മൂന്ന് സിക്‌സുമാണ് പറത്തിയത്. ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ ഡല്‍ഹി ഓപ്പണറുടെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 2020ല്‍ ശിഖര്‍ ധവാന്‍ ഹൈദരാബാദിനെതിരേ 78 റണ്‍സ് നേടിയതാണ് ഈ റെക്കോഡില്‍ മുന്നിലുള്ളത്.

Also Read: IPL 2021: മുംബൈ ആരെയൊക്കെ നിലനിര്‍ത്തണം? ഹര്‍ദിക്കിനെ വേണ്ട, സെവാഗ് തിരഞ്ഞെടുക്കുന്നു

3

സുരേഷ് റെയ്‌നക്ക് പകരക്കാരനായി ടീമിലെത്തിയ റോബിന്‍ ഉത്തപ്പ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 44 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സാണ് ഉത്തപ്പ നേടിയത്. 23 ഇന്നിങ്‌സിനുള്ളിലെ ഉത്തപ്പയുടെ ആദ്യത്തെ അര്‍ധ സെഞ്ച്വറിയാണിത്. 2019ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി കളിക്കെ പഞ്ചാബിനെതിരേ 67 റണ്‍സാണ് ഇതിന് മുമ്പ് ഉത്തപ്പ നേടിയത്.

Also Read: IPL 2021: ധോണിക്ക് മുമ്പ് ജഡേജയും ബ്രാവോയും ഇറങ്ങണോ? അഭിപ്രായം വ്യക്തമാക്കി ആകാശ് ചോപ്ര

4

ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് നിര്‍ണ്ണായക പ്രകടനമാണ് കാഴ്ചവെച്ചത്. 35 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സെടുത്ത റിഷഭ് പ്ലേ ഓഫില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. ശ്രേയസ് അയ്യരുടെ റെക്കോഡിനെയാണ് റിഷഭ് മറികടന്നത്. 24 വയസും 6 ദിവസവുമാണ് റിഷഭിന്റെ പ്രായം. അവസാന ഓവറില്‍ റിഷഭിന് അതിവേഗം റണ്‍സുയര്‍ത്താനാവാത്തത് സിഎസ്‌കെയ്ക്ക് തിരിച്ചടിയായി.

Also Read: IPL 2022: അടുത്ത സീസണില്‍ ഇവര്‍ വീട്ടിലിരിക്കും! മെഗാ ലേലത്തില്‍ ആരും വാങ്ങാനിടയില്ലാത്തവര്‍

5

ടി20 ക്രിക്കറ്റില്‍ 550 വിക്കറ്റ് നേടുന്ന ആദ്യത്തെ താരമാവാനും ബ്രാവോക്കായി. 506 മത്സരത്തില്‍ നിന്നാണ് സിഎസ്‌കെ ഓള്‍റൗണ്ടറുടെ ഈ നേട്ടം. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വളരെ താരമൂല്യമുള്ള കളിക്കാരനാണ് ബ്രാവോ. കൂടാതെ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കില്‍ അമിത് മിശ്രക്കൊപ്പം രണ്ടാം സ്ഥാനത്തേക്കെത്താനും ബ്രാവോക്കായി. 166 വിക്കറ്റാണ് രണ്ട് പേര്‍ക്കുമുള്ളത്. 170 വിക്കറ്റുള്ള ലസിത് മലിംഗയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. കീറോണ്‍ പൊള്ളാര്‍ഡിന് ശേഷം ഐപിഎല്ലില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന താരം കൂടിയാണ് ബ്രാവോ. ഡല്‍ഹിക്കെതിരേ 3 ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

Also Read: IPL 2021: 'ഈ സീസണിലുടെനീളം ഞങ്ങള്‍ക്കൊപ്പം ഭാഗ്യമുണ്ട്', ഡല്‍ഹി കോച്ച് റിക്കി പോണ്ടിങ്

6

Also Read: T20 World cup: 'ജമ്മു എക്‌സ്പ്രസ്' ടീം ഇന്ത്യയിലേക്ക്! ഉമ്രാന്‍ മാലിക്ക് ഇനി ദേശീയ ടീമിനൊപ്പം

സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദിന്റെ പ്രകടനവും വളരെ മികച്ചതായിരുന്നു. 50 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമുള്‍പ്പെടെ 70 റണ്‍സാണ് അദ്ദേഹം നേടിയത്. താരത്തിന്റെ ഏഴാമത്തെ അര്‍ധ സെഞ്ച്വറിയും സീസണിലെ നാലാമത്തെ അര്‍ധ സെഞ്ച്വറിയുമാണിത്. ഈ സീസണില്‍ കെ എല്‍ രാഹുലിന് ശേഷം 600 റണ്‍സില്‍ കൂടുതല്‍ നേടുന്ന താരമാണ് ഗെയ്ക് വാദ്. ഒരു സീസണില്‍ 600 റണ്‍സ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാന്‍കൂടിയാണ് ഗെയ്ക് വാദ്.മൈക്കല്‍ ഹസി,അമ്പാട്ടി റായിഡു എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്. യുഎഇ പാദത്തില്‍ 400 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാവാനും ഗെയ്ക് വാദിനായി.

Story first published: Monday, October 11, 2021, 11:57 [IST]
Other articles published on Oct 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+