For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: തോല്‍വിയും നേട്ടമുണ്ടാക്കി കോലി-ദേവ്ദത്ത് കൂട്ടുകെട്ട്, എല്ലാ റെക്കോഡുകളും ഇതാ

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ ആര്‍സിബിക്ക് വീണ്ടും തിരിച്ചടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കോലിയും സംഘവും പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. സിഎസ്‌കെയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ 11 പന്തുകള്‍ ബാക്കി നിര്‍ത്തി നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടന്നു. മികച്ച തുടക്കം മുതലാക്കാനാവാതെ പോയതാണ് ആര്‍സിബിയുടെ തോല്‍വിക്ക് കാരണം. അവസാന 10 ഓവറിലെ സിഎസ്‌കെ ബൗളര്‍മാരുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്.

1

ആര്‍സിബിക്കായി ദേവ്ദത്ത് പടിക്കല്‍ (70),വിരാട് കോലി (53) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. സിഎസ്‌കെയ്ക്കായി ഡ്വെയ്ന്‍ ബ്രാവോ മൂന്നും ശര്‍ദുല്‍ ഠാക്കൂര്‍ രണ്ടും ദീപക് ചഹാര്‍ ഒരു വിക്കറ്റും നേടി. ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ് തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി. ആര്‍സിബി-സിഎസ്‌കെ മത്സരത്തിലൂടെ നിരവധി റെക്കോഡുകളും പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2021: ആര്‍സിബിക്കെതിരേ മുംബൈയെ രക്ഷിക്കാന്‍ ഹര്‍ദിക് എത്തുമോ? ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ഇതാ

2

ഡ്വെയ്ന്‍ ബ്രാവോ സിഎസ്‌കെയ്ക്കായി 100 മത്സരം പൂര്‍ത്തിയാക്കി. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ സിഎസ്‌കെ താരമാണ് ബ്രാവോ.സുരേഷ് റെയ്‌ന,എംഎസ് ധോണി,രവീന്ദ്ര ജഡേജ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്. ആര്‍സിബിക്കെതിരേ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബ്രാവോയാണ് കളിയിലെ താരമായത്. പഴകും തോറും വീര്യമേറുന്ന വീഞ്ഞ് പോലെ ബ്രാവോ ഓരോ മത്സര ശേഷവും മികവ് ഉയര്‍ത്തുകയാണ്.

Also Read: IPL 2021: സിഎസ്‌കെയെപ്പോലെയല്ല ആര്‍സിബി, മുംബൈയ്ക്കും അതേ കഴിവുണ്ട്- ചോപ്ര പറയുന്നു

3

ഈ സീസണിലെ സിഎസ്‌കെയുടെ ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണ് ആര്‍സിബിക്കെതിരേ നേടിയത്. ഫഫ് ഡുപ്ലെസിസും റുതുരാജ് ഗെയ്ക് വാദും ചേര്‍ന്ന് 59 റണ്‍സാണ് പവര്‍പ്ലേയില്‍ നേടിയത്. ഒരു വിക്കറ്റ് പോലും പവര്‍പ്ലേയില്‍ സിഎസ്‌കെ നഷ്ടപ്പെടുത്തിയില്ല. ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തെ നന്നായി മുതലാക്കി കളിക്കാന്‍ സിഎസ്‌കെ താരങ്ങള്‍ക്കായി. 71 റണ്‍സിലാണ് സിഎസ്‌കെയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിയുന്നത്.

Also Read: IPL 2021: 'രോഹിത് തുടങ്ങിയത് ശതാബ്ദി പോലെ, പിന്നീടത് ഗുഡ്‌സ് ട്രെയിനായി', പരിഹസിച്ച് ആകാശ്

4

ഈ സീസണില്‍ 350 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ താരമായി ഫഫ് ഡുപ്ലെസിസ്. കെഎല്‍ രാഹുല്‍,ശിഖര്‍ ധവാന്‍ എന്നിവര്‍ നേരത്തെ തന്നെ 350 റണ്‍സ് പിന്നിട്ടിരുന്നു. ആര്‍സിബിക്കെതിരേ 26 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 31 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. മുംബൈക്കെതിരേ പൂജ്യത്തിന് പുറത്തായ ശേഷമാണ് ഡുപ്ലെസിസിന്റെ തിരിച്ചുവരവ്.

Also Read: IPL 2021: ധോണിയുടെ റെക്കോഡ് തകര്‍ത്ത് ദിനേഷ് കാര്‍ത്തിക്, വിക്കറ്റ് കീപ്പര്‍മാരില്‍ ഇനി ഒന്നാമന്‍

5

ഐപിഎല്ലിലെ 41ാം അര്‍ധ സെഞ്ച്വറി വിരാട് കോലി പൂര്‍ത്തിയാക്കി. 41 പന്തില്‍ 53 റണ്‍സാണ് കോലി നേടിയത്. കോലി 50ലധികം റണ്‍സ് നേടുന്നത് ഇത് നാലാം തവണ. ഇതോടെ ശിഖര്‍ ധവാന്റെ റെക്കോഡിനൊപ്പമെത്താനും കോലിക്കായി. അഞ്ച് സെഞ്ച്വറികള്‍ ഐപിഎല്ലില്‍ കോലി നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കല്‍ ആറാം അര്‍ധ സെഞ്ച്വറിയാണ് നേടിയത്. ഒരു സെഞ്ച്വറിയും യുവതാരത്തിന്റെ പേരിലുണ്ട്.

Also Read: IPL 2021: ചാമ്പ്യന്മാരെ നാണംകെടുത്തി കെകെആര്‍, താരങ്ങളുടെ റേറ്റിങ് അറിയാം, സൂര്യകുമാര്‍ വളരെ മോശം

6

സിഎസ്‌കെയുടെ സുരേഷ് റെയ്‌ന 5500 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടു. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ് റെയ്‌ന. വിരാട് കോലി,രോഹിത് ശര്‍മ,ശിഖര്‍ ധവാന്‍ എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് മൂന്ന് പേര്‍. റെയ്‌ന 10 പന്തില്‍ പുറത്താവാതെ 17 റണ്‍സാണ് ആര്‍സിബിക്കെതിരേ നേടിയത്. രണ്ട് ഫോറും ഒരു സിക്‌സും ഇതില്‍ ഉള്‍പ്പെടും.

Also Read: IPL 2021: ഗാംഗുലിയുടെ ടീമാണ് കെകെആര്‍, ടീമിനൊപ്പം കളിക്കാനാണ് ആഗ്രഹിച്ചതും- വെങ്കടേഷ് അയ്യര്‍

7

Also Read: IPL 2021: ഹൈദരാബാദും പഞ്ചാബും നേര്‍ക്കുനേര്‍, ഇരു ടീമിനും ജയം നിര്‍ണ്ണായകം

ഒന്നാം വിക്കറ്റില്‍ 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോലിയും ദേവ്ദത്തും ചേര്‍ന്ന് സൃഷ്ടിച്ചത്. സിഎസ്‌കെയ്‌ക്കെതിരേ ആര്‍സിബിയുടെ ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്.2012ല്‍ വിരാട് കോല-ക്രിസ് ഗെയ്ല്‍ കുറിച്ച 109 റണ്‍സിന്റെ റെക്കോഡാണ് തകര്‍ത്തത്. ആര്‍സിബി യുഎഇയില്‍ തോല്‍ക്കുന്ന തുടര്‍ച്ചയായ ഏഴാമത്തെ മത്സരമാണിത്. ഇവിടെ തുടര്‍ച്ചയായി കൂടുതല്‍ മത്സരം തോല്‍ക്കുന്ന ടീമെന്ന റെക്കോഡും ആര്‍സിബിയുടെ പേരിലായി. മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായി ആറ് മത്സരം യുഎഇയില്‍ തോറ്റിട്ടുണ്ട്. സിഎസ്‌കെയെ പുറത്താകാതെ ക്രീസില്‍ നിന്ന് ധോണി വിജയത്തിലെത്തിക്കുന്നത് ഇത് 23ാം തവണ. രവീന്ദ്ര ജഡേജ മാത്രമാണ് ധോണിക്ക് മുകളിലുള്ളത്.

Story first published: Saturday, September 25, 2021, 10:33 [IST]
Other articles published on Sep 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+