For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണിയുടെ റെക്കോഡ് തകര്‍ത്ത് ദിനേഷ് കാര്‍ത്തിക്, വിക്കറ്റ് കീപ്പര്‍മാരില്‍ ഇനി ഒന്നാമന്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കുതിപ്പ് തുടരുകയാണ്. ആദ്യ മത്സരത്തില്‍ ആര്‍സിബിയെ തോല്‍പ്പിച്ച മോര്‍ഗനും സംഘവും രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് തോല്‍പ്പിച്ചത്. ഏഴ് വിക്കറ്റിനായിരുന്നു കെകെആറിന്റെ ജയം. നിരവധി റെക്കോഡുകളും മത്സരത്തിലൂടെ പിറന്നു. മത്സരത്തിലൂടെ എംഎസ് ധോണിയുടെ പേരിലായിരുന്ന വിക്കറ്റ് കീപ്പറെന്ന നിലയിലെ ചരിത്ര നേട്ടം ദിനേഷ് കാര്‍ത്തിക് സ്വന്തമാക്കിയിരിക്കുകയാണ്.

1

ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ച് നേടുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് കാര്‍ത്തിക് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവിനെ ക്യാച്ചിലൂടെ പുറത്താക്കിയതോടെ 115 ക്യാച്ചുകള്‍ കാര്‍ത്തികിന്റെ പേരിലായി. 114 ക്യാച്ചുകളാണ് എംഎസ് ധോണിയുടെ പേരിലുള്ളത്. എന്നാല്‍ ഇന്ന് ധോണിക്കും സംഘത്തിനും മത്സരമുണ്ട്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ധോണി ഒന്നിലധികം ക്യാച്ച് നേടിയാല്‍ കാര്‍ത്തികിനെ മറികടന്ന് വീണ്ടും തലപ്പത്തെത്തും. മുംബൈയുടെ ക്രുണാല്‍ പാണ്ഡ്യയുടെ ക്യാച്ച് കാര്‍ത്തിക് നഷ്ടപ്പെടുത്തിയിരുന്നു.

Also Read: IPL 2021: കെയ്ന്‍ വില്യംസണും ഹൈദരാബാദിനെ രക്ഷിക്കാനാവുന്നില്ല, പുതിയ നായകനെത്തുമോ?

2

ധോണിയും കാര്‍ത്തികും ഇനിയൊരു സീസണ്‍ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ കൂടുതല്‍ ക്യാച്ച് ഇവരിലാര് നേടുന്നുവോ അവര്‍ ഈ റെക്കോഡില്‍ തലപ്പത്തെത്താനാണ് സാധ്യത.മറ്റുള്ള വിക്കറ്റ് കീപ്പര്‍മാരിലാരും ഇവര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നില്ല. മൂന്നാം സ്ഥാനത്ത് രണ്ട് മുന്‍ വിക്കറ്റ് കീപ്പര്‍മാരാണുള്ളത്. പാര്‍ഥിവ് പട്ടേല്‍,നമാന്‍ ഓജ എന്നിവര്‍ 65 ക്യാച്ചുകള്‍ വീതമാണ് നേടിയിട്ടുള്ളത്. മുംബൈ ഇന്ത്യന്‍സ്,ആര്‍സിബി,കൊച്ചി ടസ്‌കേഴ്‌സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കെല്ലാം വേണ്ടി പാര്‍ഥിവ് പട്ടേല്‍ കളിച്ചിട്ടുണ്ട്. നമാന്‍ ഓജ ഡല്‍ഹി ക്യാപിറ്റല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കുവേണ്ടിയാണ് കളിച്ചിട്ടുള്ളത്.

Also Read: IPL 2021: 'റിഷഭ് പന്ത് ആധുനിക ക്രിക്കറ്റിലെ സെവാഗ്', പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍

3

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാന്‍ സാഹയാണ് നാലാം സ്ഥാനത്ത്. സാഹ 59 ക്യാച്ചുകളാണ് നേടിയിട്ടുള്ളത്. രണ്ടാം പാദത്തില്‍ ഏഴ് ക്യാച്ചുകള്‍ നേടിയാല്‍ ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ച് നേടുന്ന വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ സാഹക്ക് അവസരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ രണ്ടാം പാദത്തിലെ ഹൈദരാബാദിന്റെ പ്ലേയിങ് 11ല്‍ സാഹക്ക് തീര്‍ച്ചയായും ഇടമുണ്ടാകും. അതിനാല്‍ത്തന്നെ റെക്കോഡ് തകര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.

Also Read: IPL 2021: ദൈവത്തിന്റെ പോരാളികള്‍ വീണ്ടും തോറ്റു! വിജയം ആവര്‍ത്തിച്ച് കൊല്‍ക്കത്തയുടെ വമ്പന്‍ തിരിച്ചുവരവ്

4

അതേ സമയം കൂടുതല്‍ പുറത്താക്കല്‍ നടത്തിയ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് ധോണിയുടെ പേരിലാണ്. 153 പുറത്താക്കലാണ് ധോണി ആകെ നടത്തിയിട്ടുള്ളത്. 153 പുറത്താക്കലുകള്‍ക്കാണ് അദ്ദേഹം കാരണമായത്. 114 ക്യാച്ചിനൊപ്പം 39 സ്റ്റംപിങ്ങും ധോണിയുടെ പേരിലുണ്ട്. ടൂര്‍ണമെന്റില്‍ കൂടുതല്‍ സ്റ്റംപിങ്ങെന്ന റെക്കോഡും ധോണിയുടെ പേരിലാണ്. വിക്കറ്റിന് പിന്നിലെ അതിവേഗ സ്റ്റംപിങ്ങില്‍ ധോണിയുടെ മികവിനെ വെല്ലുവിളിക്കാന്‍ മറ്റാരുമില്ല.

Also Read: IPL2021: 'റിഷഭ് മികച്ച നായകന്‍, ക്രീസില്‍ നിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കുന്നു- ഇര്‍ഫാന്‍ പഠാന്‍

5

ദിനേഷ് കാര്‍ത്തിക് 146 പുറത്താക്കലുകളാണ് ടൂര്‍ണമെന്റില്‍ നടത്തിയിരിക്കുന്നത്. 115 ക്യാച്ചിനൊപ്പം 31 സ്റ്റംപിങ്ങാണ് ദിനേഷ് നടത്തിയത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ തിളങ്ങുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ സ്ഥിരയില്ലാത്ത താരമാണ് കാര്‍ത്തിക്. ധോണിക്ക് മുമ്പ് ഇന്ത്യന്‍ ടീമിലെത്തിയിട്ടും വിക്കറ്റ് കീപ്പറായും സ്ഥാനം ഉറപ്പിക്കാനാവാതെ പോയത് മോശം ബാറ്റിങ് പ്രകടനംകൊണ്ടാണ്. സാഹയുടെ പേരില്‍ ആകെ 79 പുറത്താക്കലുകളാണുള്ളത്. ഇതില്‍ 20 സ്റ്റംപിങ്ങും ഉള്‍പ്പെടും.

Also Read: മുംബൈ കൊല്‍ക്കത്തയ്‌ക്കെതിരെ; 18 റണ്‍സകലെ രോഹിത്തിനേയും കാത്ത് അപൂര്‍വ്വ നേട്ടം

6

Also Read: IPL 2021: മുംബൈ X കെകെആര്‍, കരുതിയിരിക്കേണ്ടത് ആരെയൊക്കെ? തിരഞ്ഞെടുത്ത് സഞ്ജയ്

വിക്കറ്റ് കീപ്പറെന്ന നിലയിലെ ഒട്ടുമിക്ക റെക്കോഡുകളും ധോണിയുടെ പേരില്‍ത്തന്നെയാണ്. ഒരു സീസണില്‍ക്കൂടി ധോണി തുടര്‍ന്നാല്‍ കൂടുതല്‍ റെക്കോഡുകളും അദ്ദേഹം സ്വന്തം പേരിലാക്കുമെന്നുറപ്പാണ്. എന്നാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിന്റെ ഉപദേഷ്ടാവ് സ്ഥാനത്ത് ധോണിയെ നിയമിച്ചതിനാല്‍ ഇനിയും സിഎസ്‌കെ നായകനായി തുടര്‍ന്നേക്കില്ല. രണ്ടാം പാദത്തില്‍ സിഎസ്‌കെയെ കിരീടത്തിലേക്കെത്തിച്ച് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാറില്ല.

Story first published: Friday, September 24, 2021, 14:42 [IST]
Other articles published on Sep 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+