For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഗാംഗുലിയുടെ ടീമാണ് കെകെആര്‍, ടീമിനൊപ്പം കളിക്കാനാണ് ആഗ്രഹിച്ചതും- വെങ്കടേഷ് അയ്യര്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം പുരോഗമിക്കവെ യുവതാരങ്ങളില്‍ കൂടുതല്‍ കൈയടി നേടുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണര്‍ വെങ്കടേഷ് അയ്യരാണ്. ആര്‍സിബിക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ തന്റെ ബാറ്റിങ് വെടിക്കെട്ട് കാട്ടിക്കൊടുത്ത വെങ്കടേഷ് മുംബൈക്കെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് നേടിയത്. 30 പന്തുകള്‍ നേരിട്ട് നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 53 റണ്‍സാണ് വെങ്കടേഷിന് നേടാനായത്. 176.66 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. ട്രന്റ് ബോള്‍ട്ടിനെയും ആദം മില്‍നെയും സിക്‌സിലൂടെ വരവേറ്റ വെങ്കടേഷ് ബുംറയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി.

1

വലിയ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന മധ്യപ്രദേശുകാരനായ വെങ്കടേഷ് ഇതിനോടകം ഏവരുടെയും ശ്രദ്ധ പിടിച്ചുകഴിഞ്ഞു. ഇടം കൈയനായ വെങ്കടേഷ് ഇപ്പോഴിതാ കെകെആറിലെത്താനുള്ള കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. കളിക്കാന്‍ ഏറ്റവും ആഗ്രഹിച്ച ടീമാണ് കെകെആറെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

Also Read: IPL 2021: ദൈവത്തിന്റെ പോരാളികള്‍ വീണ്ടും തോറ്റു! വിജയം ആവര്‍ത്തിച്ച് കൊല്‍ക്കത്തയുടെ വമ്പന്‍ തിരിച്ചുവരവ്

കെകെആറിലേക്കെത്താന്‍ ആഗ്രഹിച്ചിരുന്നു

കെകെആറിലേക്കെത്താന്‍ ആഗ്രഹിച്ചിരുന്നു

സത്യസന്ധമായി പറഞ്ഞാല്‍ കളിക്കണമെന്ന് ഏറ്റവും ആഗ്രഹിച്ച ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. അതിന് കാരണം സൗരവ് ഗാംഗുലിയാണ്. അദ്ദേഹമായിരുന്നു തുടക്കത്തിലെ കെകെആറിന്റെ നായകന്‍. അതിനാല്‍ത്തന്നെ കെകെആറിനെ വലിയ ഇഷ്ടമായിരുന്നു. കെകെആറിലേക്ക് വിളിയെത്തിയപ്പോള്‍ സത്യമായും എന്റെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു.കെകെആറിലേക്കെത്തിയപ്പോള്‍ വലിയ സ്വീകരണമാണ് എനിക്ക് ലഭിച്ചത്-വെങ്കടേഷ് പറഞ്ഞു.

Also Read: IPL2021: 'റിഷഭ് മികച്ച നായകന്‍, ക്രീസില്‍ നിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കുന്നു- ഇര്‍ഫാന്‍ പഠാന്‍

സൗരവ് ഗാംഗുലിയുടെ കടുത്ത ആരാധകന്‍

സൗരവ് ഗാംഗുലിയുടെ കടുത്ത ആരാധകന്‍

ഞാന്‍ ദാദയുടെ വലിയ ആരാധകനാണ്. ലോകത്തില്‍ ദശലക്ഷക്കണക്കിന് ആരാധകര്‍ അദ്ദേഹത്തിനുണ്ട്. അതിലൊരാളാണ് ഞാന്‍. എന്റെ ബാറ്റിങ്ങില്‍ വലിയ സ്വാധീനം ഉണ്ടാക്കിയ താരമാണ് ദാദ. ചെറുപ്പത്തിലെ വലത് കൈകൊണ്ടായിരുന്നു ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ ദാദയെപ്പോലെയാകാന്‍ ആഗ്രഹിച്ചു. അദ്ദേഹം സിക്‌സുകള്‍ നേടുന്ന രീതി. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങുന്ന ശൈലി.എന്റെ ജീവിതത്തില്‍ പറയാനാവുന്നതിലുമപ്പുറം ദാദ സ്വാധീനിച്ചിട്ടുണ്ടെന്നും വെങ്കടേഷ് പറഞ്ഞു.

Also Read: മുംബൈ കൊല്‍ക്കത്തയ്‌ക്കെതിരെ; 18 റണ്‍സകലെ രോഹിത്തിനേയും കാത്ത് അപൂര്‍വ്വ നേട്ടം

രജനീകാന്തിന്റെ വലിയ ആരാധകന്‍

രജനീകാന്തിന്റെ വലിയ ആരാധകന്‍

കഴിവതും ഒരു സിനിമപോലും ഞാന്‍ നഷ്ടപ്പെടുത്താറില്ല. ഇന്‍ഡോറിലായിരുന്നപ്പോള്‍ രജനീകാന്തിന്റെ സിനിമ കാണാനായി ചെന്നൈയിലേക്ക് പോയിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ് ഞാന്‍. രജനീകാന്തിനെ നേരിട്ട് കണ്ടതാണ് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായി ഇപ്പോഴും കരുതുന്നതെന്നും വെങ്കടേഷ് പറഞ്ഞു. പഠനത്തിലും മികവ് കാട്ടിയിട്ടുള്ളയാളാണ് വെങ്കടേഷ്. പഠിച്ച് ഉയര്‍ന്ന ജോലിയായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് ക്രിക്കറ്റിലേക്ക് എത്തിപ്പെടുകയായിരുന്നു.

Also Read: IPL 2021: മുംബൈ X കെകെആര്‍, കരുതിയിരിക്കേണ്ടത് ആരെയൊക്കെ? തിരഞ്ഞെടുത്ത് സഞ്ജയ്

അവസരത്തിനായി കാത്തിരിക്കുകയായിരുന്നു

അവസരത്തിനായി കാത്തിരിക്കുകയായിരുന്നു

എന്റെ അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. എനിക്ക് അവസരം ലഭിച്ചപ്പോള്‍ പോസിറ്റീവായാണ് ചിന്തിച്ചത്. മത്സരത്തിനുവേണ്ട എല്ലാ മുന്‍കരുതലുകളുമെടുത്തിരുന്നു. പരിശീലനം നടത്തുന്നതിന്റെ പ്രതിഫലനം പ്രകടനത്തില്‍ കാണാനായതില്‍ സന്തോഷവാനാണെന്നും വെങ്കടേഷ് പറഞ്ഞു. തന്റെ ശാരീരിക ക്ഷമതയെ നന്നായി പ്രയോജനപ്പെടുത്താന്‍ യുവതാരത്തിന് സാധിക്കുന്നുണ്ട്.

Also Read: കരിയര്‍ വേണമെങ്കില്‍ പണിയെടുക്കണം, ഇത് ശ്രദ്ധിക്കണം; ക്രുണാല്‍ പാണ്ഡ്യയോട് മഞ്ജരേക്കര്‍

6

കെകെആറിന്റെ തുടക്ക സമയത്ത് സൗരവ് ഗാംഗുലിയായിരുന്നു ടീമിന്റെ നായകന്‍. എന്നാല്‍ ഗാംഗുലിയുടെ കരിയറിന്റെ അവസാന സമയത്തായിരുന്നു ഐപിഎല്ലിന്റെ വരവ്. അതിനാല്‍ത്തന്നെ നായകനായും താരമായും തിളങ്ങാന്‍ ഗാംഗുലിക്ക് സാധിച്ചിരുന്നില്ല. പിന്നീട് കെകെആര്‍ നായകസ്ഥാനത്ത് നിന്ന് ഗാംഗുലിയെ മാറ്റി. പൂനെ വാരിയേഴ്‌സിനായും ഗാംഗുലി കളിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ നായകനായ ഗാംഗുലി നിലവില്‍ ബിസിസി ഐ പ്രസിഡന്റാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനം സൃഷ്ടിച്ച ഗാംഗുലിക്ക് വലിയ ആരാധക പിന്തുണയുമുണ്ട്.


Also Read: IPL 2021: 'വാര്‍ണര്‍ പൂജ്യത്തിന് പുറത്തായതില്‍ അത്ഭുതമില്ല', കാരണം ചൂണ്ടിക്കാട്ടി കെവിന്‍ പീറ്റേഴ്‌സന്‍

മെഗാ ലേലത്തില്‍ നേട്ടമുണ്ടാക്കും

മെഗാ ലേലത്തില്‍ നേട്ടമുണ്ടാക്കും

2022 സീസണിന് മുമ്പ് മെഗാ താരലേലം നടക്കാനുള്ളതിനാല്‍ കെകെആര്‍ വെങ്കടേഷിനെ നിലനിര്‍ത്തിയേക്കില്ല. കൈവിട്ടുകളഞ്ഞാല്‍ മെഗാ താരലേലത്തില്‍ വലിയ പ്രതിഫലം വെങ്കടേഷിന് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇടം കൈയന്‍ ഓപ്പണറായതിനാല്‍ത്തന്നെ താരത്തിന് ആവിശ്യക്കാരേറെയാണ്. കെകെആറിന്റെ തീരുമാനമാവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക.

Story first published: Friday, September 24, 2021, 13:17 [IST]
Other articles published on Sep 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+