For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ധോണിയുടെ നിലവിലെ പ്രകടനം മോര്‍ഗനെക്കാള്‍ ഭേദം', കെകെആര്‍ നായകനെതിരേ ഗൗതം ഗംഭീര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ആര് കിരീടം നേടുമെന്നത് ഇന്നറിയാം. വൈകീട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. സിഎസ്‌കെ നാലാം കിരീടം ലക്ഷ്യം വെക്കുമ്പോള്‍ കെകെആര്‍ ഉന്നം വെക്കുന്നത് മൂന്നാം കിരീടമാണ്. വാശിയേറിയ പോരാട്ടത്തില്‍ ഇരു ടീമിനും ഒന്നിനൊന്ന് മികച്ച ടീം കരുത്തുള്ളതിനാല്‍ ആവേശം വാനോളം.

1

ഡല്‍ഹിക്കെതിരായ മത്സരത്തിലൂടെ സിഎസ്‌കെ നായകന്‍ എംഎസ് ധോണി ഫോമിലേക്കെത്തിയത് ടീമിന് ആത്മവിശ്വാസം നല്‍കുമ്പോള്‍ ഓയിന്‍ മോര്‍ഗന്റെ പ്രകടനം കെകെആറിനെ നിരാശപ്പെടുത്തുന്നു. എലിമിനേറ്ററിലും രണ്ടാം ക്വാളിഫയറിലും കെകെആര്‍ ജയിച്ചെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ മോര്‍ഗന്‍ സമ്പൂര്‍ണ്ണ പരാജയമാണ്. ഇപ്പോഴിതാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചെങ്കിലും ധോണി മോര്‍ഗനെക്കാള്‍ ഭേദമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കെകെആര്‍ മുന്‍ നായകന്‍ ഗൗതം ഗംഭീര്‍.

Also Read: IPL 2021: കിരീടമില്ലാതെ കൂടുതല്‍ മത്സരം കളിച്ച നായകനാര്? ടോപ് ഫൈവ് ഇതാ, എല്ലാം ഇതിഹാസങ്ങള്‍

2

'എംഎസ് ധോണിയുടെയും ഓയിന്‍ മോര്‍ഗന്റെയും ഫോം താരതമ്യപ്പെടുത്തുന്നത് ഒട്ടും അനുയോജ്യമായ കാര്യമല്ല. കാരണം ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതാരമാണെങ്കില്‍ മോര്‍ഗന്‍ ദേശീയ ടീമിന്റെ നായകനാണ്. അതിനാല്‍ത്തന്നെ രണ്ട് പേരെയും താരതമ്യപ്പെടുത്താനാവില്ല. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഏറെ നാളുകളായതിനാല്‍ത്തന്നെ അവന്റെ മോശം ഫോമിന് ന്യായീകരണമുണ്ട്. എന്നാല്‍ മോര്‍ഗന്‍ അന്താരാഷ്ട്ര ടീം നായകനാണ്. നിലവിലെ രണ്ട് പേരുടെയും പ്രകടനം നോക്കിയാല്‍ ധോണ് മോര്‍ഗനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്'-ഗംഭീര്‍ പറഞ്ഞു.

Also Read: T20 World Cup: ഇന്ത്യയുടെ ഒരാള്‍ പോലുമില്ല! ശ്രദ്ധിക്കേണ്ട ആറു പേരെക്കുറിച്ച് ആര്‍ച്ചര്‍

3

ബാറ്റ്‌സ്മാനെന്ന നിലയില്‍ പരാജയമാകുമ്പോഴും നായകനെന്ന നിലയില്‍ മോര്‍ഗന്‍ മികവ് കാട്ടുന്നു. കൃത്യമായ ബൗളിങ് വ്യത്യാസങ്ങള്‍ വരുത്തിയും ഫീല്‍ഡ് സെറ്റ് ചെയ്തും മോര്‍ഗന്‍ കൈയടി നേടുകയാണ്. എന്നാല്‍ ബാറ്റിങ്ങില്‍ പ്രതാപത്തിനൊത്ത് ഉയരാനാവുന്നില്ല. മോര്‍ഗന്‍ ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. ഇംഗ്ലണ്ട് ടീം നായകനായ മോര്‍ഗന് പക്ഷെ മികവിനൊത്ത് ബാറ്റിങ്ങില്‍ മികവ് കാട്ടാനാവുന്നില്ല.

Also Read: IPL 2021: ടൂര്‍ണമെന്റിലെ ഇന്ത്യയുടെ വേഗ രാജാക്കന്‍മാര്‍ ആരൊക്കെ? 2012 മുതലുള്ള കണക്കുകളിതാ

4

ഫൈനലിനിറങ്ങുമ്പോള്‍ കെകെആറിനെ പ്രയാസപ്പെടുത്തുന്നത് മധ്യനിരയുടെ പ്രകടനമാണ്. നിധീഷ് റാണ,ദിനേഷ് കാര്‍ത്തിക്,ഓയിന്‍ മോര്‍ഗന്‍,ഷക്കീബ് അല്‍ ഹസന്‍ എന്നിവരൊന്നും ഫോമിലല്ല. കലാശപ്പോരാട്ടത്തില്‍ ഇവരിലാരെങ്കിലും ഫോമിലേക്കെത്തേണ്ടത് കെകെആറിന് നിര്‍ണ്ണായകമാണ്. ആന്‍ഡ്രേ റസല്‍ തിരിച്ചെത്തിയാല്‍ ഷക്കീബ് പുറത്തിരുന്നേക്കും. റസലിന്റെ മധ്യനിരയിലെ പ്രകടനം മത്സരഫലത്തെ തന്നെ മാറ്റിമറിച്ചേക്കാം.

Also Read: T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിച്ച് തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നു', പാക് നായകന്‍ ബാബര്‍ അസാം

5

കെകെആര്‍ ഇതിന് മുമ്പ് രണ്ട് തവണയാണ് ഫൈനല്‍ കളിച്ചത്. രണ്ട് തവണയും ഗൗതം ഗംഭീറായിരുന്നു ടീമിന്റെ നായകന്‍. കളിച്ച രണ്ട് ഫൈനലിലും കപ്പുയര്‍ത്താനും കെകെആറിനായിരുന്നു. 2014ന് ശേഷം കെകെആര്‍ കളിക്കുന്ന ആദ്യ ഫൈനലാണിത്. ഗൗതം ഗംഭീറിന് ശേഷം കെകെആറിനെ കിരീടത്തിലേക്കെത്തിക്കുന്ന നായകനെന്ന ബഹുമതിയിലേക്കെത്താന്‍ മോര്‍ഗനാവുമോയെന്നത് കണ്ടറിയാം.

Also Read: IPL 2021: അശ്വിനെ ഞാനൊരിക്കലും ടീമിലെടുക്കില്ല! പകരം അവരെ കളിപ്പിക്കും- മഞ്ജരേക്കര്‍ പറയുന്നു

6

'ധോണി ക്യാപ്റ്റനാണ് വിക്കറ്റ് കീപ്പറുമാണ് ബാറ്റ്‌സ്മാനുമാണ്. മൂന്ന് തരത്തിലാണ് ധോണിയെക്കൊണ്ട് ടീമിന് ഇപകാരം. മോര്‍ഗനെക്കൊണ്ട് ക്യാപ്റ്റനെന്ന നിലയില്‍ മാത്രമാണ് ഉപകാരമുള്ളത്. അതിനാല്‍ ധോണിയുമായി നിലവില്‍ മോര്‍ഗനെ താരതമ്യപ്പെടുത്താനാവില്ല'-ഗംഭീര്‍ പറഞ്ഞു. 11 മത്സരങ്ങളിലാണ് ധോണി ബാറ്റിങ്ങിനിറങ്ങിയത്. 16.2 ശരാശരിയില്‍ 114 റണ്‍സാണ് ധോണിക്ക് ഇറങ്ങാനായത്. 106.54 ആണ് സ്‌ട്രൈക്കറേറ്റ്.

Also Read: IPL 2021: അവന്‍ ഫ്‌ളെമിങിന്റെ ക്ലോണ്‍! വലിയ ഭാവിയുണ്ട്- വെങ്കിയെ പുകഴ്ത്തി ഹസ്സി

7

Also Read: T20 World Cup: ഹാര്‍ദിക്കിന്റെ കാര്യത്തില്‍ തീരുമാനമായി, ഇന്ത്യ ഭയപ്പെട്ടതു തന്നെ സംഭവിച്ചു!

എന്നാല്‍ ഡല്‍ഹിക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ 6 പന്തില്‍ 18* റണ്‍സുമായി ടീമിനെ ഫൈനലിലേക്ക് നയിച്ചത് ധോണിയായിരുന്നു.അതേ സമയം 15 മത്സരങ്ങളില്‍ ബാറ്റ് ചെയ്യാനെത്തിയ മോര്‍ഗന്‍ 11.73 ശരാശരിയില്‍ നേടിയത് 129 റണ്‍സാണ്. 98.47 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. രണ്ടാം പാദത്തില്‍ ഒരു തവണ മാത്രമാണ് അദ്ദേഹത്തിന് രണ്ടക്കം കാണാനായത്. 47* റണ്‍സാണ് സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

Story first published: Friday, October 15, 2021, 13:22 [IST]
Other articles published on Oct 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+