Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അവന്‍ ഫ്‌ളെമിങിന്റെ ക്ലോണ്‍! വലിയ ഭാവിയുണ്ട്- വെങ്കിയെ പുകഴ്ത്തി ഹസ്സി

ഐപിഎല്ലിലെ ക്വാളിഫയര്‍ രണ്ടില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയശില്‍പ്പിയായി മാറിയ വെങ്കടേഷ് അയ്യരെ പ്രശംസിച്ച് ടീം ഉപദേശകന്‍ ഡേവിഡ് ഹസ്സി. ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന പിച്ചില്‍ 55 റണ്‍സാണ് താരം അടിച്ചെടുത്തത്. 41 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്.

ഡല്‍ഹിയെ ഒരു ബോള്‍ ശേഷിക്കെ മൂന്നു ​വിക്കറ്റിനു പരാജയപ്പെടുത്തി കൊല്‍ക്കത്ത ഫൈനലിലേക്കു മുന്നേറിയപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും വെങ്കടേഷായിരുന്നു. യുഎഇയിലെ രണ്ടാംപാദത്തില്‍ കെകെആറിനു വേണ്ടി അരങ്ങേരിയ അദ്ദേഹം മൂന്നു ഫിഫ്റ്റികളടക്കം 300ന് മുകളില്‍ റണ്‍സ് ഇതിനകം നേടിക്കഴിഞ്ഞു.

 വെങ്കടേഷ് ക്ലാസ് പ്ലെയര്‍

വെങ്കടേഷ് ക്ലാസ് പ്ലെയര്‍

വെങ്കടേഷ് അയ്യരില്‍ മികച്ചൊരു താരത്തെ ഞങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. അവന്‍ ക്ലാസ് പ്ലെയര്‍ മാത്രമല്ല അതിശയിപ്പിക്കുന്ന വ്യക്തി കൂടിയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയില്‍ ആദ്യത്തെ ബോള്‍ മുതല്‍ വെങ്കടേഷ് നന്നായി സ്‌ട്രൈക്ക് ചെയ്തു. അവന്‍ നേടിയ ചില വമ്പന്‍ സിക്‌സറുകളാണ് കളിയുടെ ഗതി തന്നെ മാറ്റിയത്. കൊല്‍ക്കത്തയെ വിജയിക്കാവുന്ന പൊസിഷനിലെത്തിച്ചതും വെങ്കടേഷിന്റെ ഇന്നിങ്‌സായിരുന്നുവെന്നും മല്‍സരശേഷം ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ കൂടിയായ ഡേവിഡ് ഹസ്സി വ്യക്തമാക്കി.

 ഫ്‌ളെമിങിന്റെ ക്ലോണ്‍

ഫ്‌ളെമിങിന്റെ ക്ലോണ്‍

ഞങ്ങളുടെ ഓപ്പണര്‍മാരായ വെങ്കടേഷ് അയ്യരും ശുഭ്മാന്‍ ഗില്ലും പര്‌സപരം നന്നായി പ്രോല്‍സാഹിപ്പിക്കുന്നവരാണ്. വെങ്കടേഷ് മികച്ച ബാറ്റ്‌സ്മാനാണ്. നല്ല ഉയരമുള്ള അവന്‍ മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റനും ഓപ്പണറുമായിരുന്ന സ്റ്റീഫന്‍ ഫ്‌ളെമിങിന്റെ ക്ലോണാണ്. ക്രിക്കറ്റില്‍ വലിയൊരു ഭാവി തന്നെ വെങ്കടേഷിനുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഹസ്സി നിരീക്ഷിച്ചു.

 റസ്സല്‍ ഫൈനല്‍ കളിച്ചേക്കേും

റസ്സല്‍ ഫൈനല്‍ കളിച്ചേക്കേും

പരിക്കു കാരണം യുഎഇയിലെ രണ്ടാംപാദത്തിലെ ഭൂരിഭാഗം മല്‍സരങ്ങളിലും പുറത്തിരുന്ന വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ വെളളിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫൈനലില്‍ കെകെആറിന്റെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തിയേക്കും. റസ്സല്‍ ഫൈനലിനു സജ്ജനാണെന്നാണ് ഞാന്‍ കരുതുന്നത്. മെഡിക്കല്‍ സ്റ്റാഫിനോടു ഞങ്ങള്‍ക്കു ഇതേക്കുറിച്ച് ആദ്യം ചര്‍ച്ച നടത്തേണ്ടതുണ്ട്. റസ്സല്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. തീര്‍ച്ചയായും അദ്ദേഹം ഫൈനലില്‍ കൡക്കുമെന്നാണ് കരുതുന്നതെന്നും ഹസ്സി പറഞ്ഞു.
ഫൈനലില്‍ ഷാക്വിബുല്‍ ഹസനും കളിക്കും. അദ്ദേഹം വളരെ മികച്ച താരമാണ്.
രണ്ടു മല്‍സരങ്ങളില്‍ ഞങ്ങളുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഷാക്വിബിനു കഴിഞ്ഞിട്ടുണ്ട്. ടീമിലെ മുഴുവന്‍ പേരും സെലക്ഷന് സജ്ജാരാണെന്നതിനാല്‍ ഫൈനലിനുള്ള സെലക്ഷന്‍ മുഖ്യ കോച്ചിന് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നും ഹസ്സി വിലയിരുത്തി.

മഞ്ഞുവീഴ്ച പ്രധാന പങ്കുവഹിക്കും

മഞ്ഞുവീഴ്ച പ്രധാന പങ്കുവഹിക്കും

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫൈനലില്‍ മഞ്ഞുവീഴ്ച പ്രധാന പങ്കുവഹിക്കുമെന്നു ഡേവിഡ് ഹസ്സി ചൂണ്ടിക്കാട്ടി. ഫൈനല്‍ കെകെആര്‍ ടീം തങ്ങളുടെ പ്ലാന്‍ ഫലപ്രദമായി നടപ്പാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഫൈനലില്‍ വിജയികളെ തീരുമാനിക്കുന്നതില്‍ മഞ്ഞുവീഴ്ചയും ഒരു പ്രധാന പങ്കുവഹിക്കും. ഗ്രൗണ്ട്‌സ്‌മെന്‍ മുമ്പ് സ്േ്രപ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു, ഇതിലൂടെ രണ്ടു ടീമുകള്‍ക്കും തുല്യസാധ്യക ലഭിക്കുകയും ചെയ്യും. ടോസിനിടെ ഇതു വളരെ വലിയ പ്രശ്‌നം തന്നെയായിരിക്കും. ടോസ് ലഭിച്ചാല്‍ ബാറ്റ് ചെയ്യണോ, ബൗള്‍ ചെയ്യണോയന്നത് തീരുമാനിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും ഹസ്സി വ്യക്തമാക്കി.

ഫൈനലില്‍ പ്ലാന്‍ ഫലപ്രദമായി നടപ്പാക്കാനായാല്‍ ഞങ്ങള്‍ക്കു മുന്‍തൂക്കം നേടാനാവുമെന്നു പ്രതീക്ഷിക്കുന്നു. മികച്ച റെക്കോര്‍ഡുമായിട്ടാണ് ഞങ്ങള്‍ ഫൈനലിലേക്കു വരുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഫൈനല്‍ വളരെ ആവേശകരമായിരിക്കുമെന്നാണ് കരുതുന്നതെന്നും ഹസ്സി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, October 14, 2021, 12:12 [IST]
Other articles published on Oct 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+