Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഹാര്‍ദിക്കിന്റെ കാര്യത്തില്‍ തീരുമാനമായി, ഇന്ത്യ ഭയപ്പെട്ടതു തന്നെ സംഭവിച്ചു!

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു ഏറ്റവുമധികം ആശങ്കയുണ്ടായിരുന്നത് ഒരാളുടെ കാര്യത്തില്‍ മാത്രമായിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെക്കുറിച്ചായിരുന്നു ഇത്. ഫിറ്റ്‌നസില്ലായ്മയും ഫോമില്ലായ്മയും കാരണം വലയുന്ന ഹാര്‍ദിക്കിന് ലോകകപ്പില്‍ ബൗള്‍ ചെയ്യാന്‍ കഴിയുമോയെന്നതിനെക്കുറിച്ച് നേരത്തേ തന്നെ സംശയങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്. ലോകകപ്പില്‍ ഹാര്‍ദിക് ബൗള്‍ ചെയ്യില്ലെന്നു ബിസിസിഐ തന്നെ സ്ഥിരീകരിച്ചു.

ഐപിഎല്ലിന്റെ 14ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി താരം ഒരോവര്‍ പോലും ബൗള്‍ ചെയ്തിരുന്നില്ല. എങ്കിലും ലോകകപ്പിനു മുമ്പ് ഫിറ്റ്‌നസ് വീണ്ടെതുത്ത് ഹാര്‍ദിക് ബൗളിങ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ടീം മാനേജ്‌മെന്റ്. എന്നാല്‍ ഇപ്പോള്‍ അവസാന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.

 ഹാര്‍ദിക്കിന് ബൗള്‍ ചെയ്യാനാവില്ല

ഹാര്‍ദിക്കിന് ബൗള്‍ ചെയ്യാനാവില്ല

മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ബിസിസിഐയുടെ മെഡിക്കല്‍ സംഘം കൈപ്പറ്റുകയും പരിശോധിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഹാര്‍ദിക്കിന് ലോകകപ്പിലും ബൗള്‍ ചെയ്യാന്‍ കഴിയില്ലെന്നു ഉറപ്പായിരിക്കുന്നത്. മെഡിക്കല്‍ സംഘം ഈ വിവരം ബിസിസിഐയെ അറിയിക്കുകയായിരുന്നു.
ഇക്കാര്യം വ്യക്തമാണ്. ഹാര്‍ദിക്കിന് ലോകകപ്പില്‍ ബൗള്‍ ചെയ്യാന്‍ കഴിയില്ല. ടൂര്‍ണമെന്റില്‍ ബാറ്റ്‌സ്മാനായി മാത്രമാണ് അദ്ദേഹം കളിക്കുക. എന്നാല്‍ ലോകകപ്പിന്റെ അവസാന ഘട്ടത്തില്‍ ഒരുപക്ഷെ ഹാര്‍ദിക് ബൗള്‍ ചെയ്യാനുള്ള സാധ്യത തള്ളാനാവില്ല. പക്ഷെ ഈ ഘട്ടത്തില്‍ അദ്ദേഹത്തിനു ബൗളിങ് അസാധ്യമാണ്. അക്ഷര്‍ പട്ടേലിനോടു സഹതാപം തോന്നുന്നു, പക്ഷെ ടീം ബാലന്‍സ് നിലനിര്‍ത്താന്‍ അദ്ദേഹത്തിനു ശര്‍ദ്ദുല്‍ ടാക്കൂറിനു വേണ്ടി വഴി മാറിക്കൊടുക്കേണ്ടി വന്നിരിക്കുകയാണെന്നും മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

 അക്ഷറിനു പകരം ശര്‍ദ്ദുല്‍

അക്ഷറിനു പകരം ശര്‍ദ്ദുല്‍

ബുധനാഴ്ചയാണ് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഒരു മാറ്റം വരുത്തിയതായി ബിസിസിഐ പ്രഖ്യാചിച്ചത്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനു പകരം ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ടീമിലുള്‍പ്പെടുത്തുകയായിരുന്നു. നേരത്തേ റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലുണ്ടായിരുന്ന താരമാണ് ശര്‍ദ്ദുല്‍. അദ്ദേഹം 15 അംഗ ടീമിലേക്കു വന്നതോടെ അക്ഷര്‍ റിസര്‍വ് ലിസ്റ്റിലേക്കു മാറുകയും ചെയ്തു.

 സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായി

സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായി

ഹാര്‍ദിക് പാണ്ഡ്യയുടെ ഇപ്പോഴത്തെ അവസ്ഥ കാരണമാണ് അക്ഷറിനു തികച്ചും അപ്രതീക്ഷിതമായി ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടമായത്. ലോകകപ്പിനുള്ള 15 അംഗ ടീമില്‍ മൂന്നു പേസ് ബൗളര്‍മാര്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നു സെലക്ടര്‍മാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരായിരുന്നു ഇത്. നാലാമത്തെ പേസറായി ഹാര്‍ദിക്കിനെ പ്രയോജനപ്പെടുത്താമെന്നായിരുന്നു കണക്കുകൂട്ടല്‍.
പക്ഷെ ഹാര്‍ദിക്കിന് ലോകകപ്പില്‍ ബൗള്‍ ചെയ്യാന്‍ കഴിയില്ലെന്നു ഉറപ്പായതോടെ സെലക്ടര്‍മാര്‍ അക്ഷറിനെ ഒഴിവാക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പകരം ഹാര്‍ദിക്കിന്റെ അതേ ഗണത്തില്‍പ്പെട്ട ശര്‍ദ്ദുലിനെ ടീമിലെടുക്കുകയായിരുന്നു.

എന്തുകൊണ്ട് ശര്‍ദ്ദുലിനെയെടുത്തു?

എന്തുകൊണ്ട് ശര്‍ദ്ദുലിനെയെടുത്തു?

അക്ഷര്‍ പട്ടേലിനെ ഒഴിവാക്കി എന്തുകൊണ്ടാണ് ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയെന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം ബിസിസിഐ നല്‍കിയിട്ടില്ല. അക്ഷറിനു പകരം ശര്‍ദ്ദുല്‍ ടീമിലേക്കു വന്നുവെന്നു മാത്രമേ ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പിലുള്ളൂ.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഭേദപ്പെട്ട പ്രകടനമായിരുന്നു അക്ഷര്‍ കാഴ്ചവച്ചത്. 15 മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. 6.65 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. ശര്‍ദ്ദുലാവട്ടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി 8.75 ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകളെടുത്തിരുന്നു.

ഇന്ത്യയുടെ ലോകകപ്പ് ടീം

ഇന്ത്യയുടെ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

സ്റ്റാന്റ്‌ബൈ താരങ്ങള്‍- ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്ഷര്‍ പട്ടേല്‍.

നെറ്റ് ബൗളര്‍മാര്‍- ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍, ലുക്മാന്‍ മെരിവാല, വെങ്കടേഷ് അയ്യര്‍, കാണ്‍ ശര്‍മ, ഷഹബാസ് അഹമ്മദ്, കെ ഗൗതം.

Story first published: Thursday, October 14, 2021, 11:22 [IST]
Other articles published on Oct 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+